08 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 7, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ ഇപ്പോള് വിദേഹിയാകുന്നതിന് അഭ്യസിക്കൂ, തന്റെ ഈ വിനാശീ ദേഹത്തോടുള്ള സ്നേഹം വേര്പെടുത്തി ഒരു ശിവബാബയെ സ്നേഹിക്കൂ

ചോദ്യം: -

ഈ പരിധിയില്ലാത്ത പഴയ ലോകത്തോട് ആര്ക്കാണോ വൈരാഗ്യം വന്നിരിക്കുന്നത് അവരുടെ ലക്ഷണമെന്തായിരിക്കും?

ഉത്തരം:-

അവര് ഈ കണ്ണുകള് കൊണ്ട് എന്തെല്ലാം കാണുന്നുവോ അത് കണ്ടിട്ടും കാണുകയില്ല. അവരുടെ ബുദ്ധിയിലുണ്ടാവും, ഇതെല്ലാം നശിക്കുന്നതാണ്, എല്ലാവരും മരിച്ചതു തന്നെയാണ,് നമുക്കാണെങ്കില് ശാന്തിധാമം, സുഖധാമത്തിലേയ്ക്ക് പോകണം എന്ന്. അവരുടെ മമത്വം ഇല്ലാതായിപ്പോകും. യോഗത്തിലിരുന്ന് ആരോട് സംസാരിക്കുകയാണെങ്കിലും അവര്ക്കും ആകര്ഷണമുണ്ടാകും. ജ്ഞാനത്തിന്റെ ലഹരി കയറിയിട്ടുണ്ടാകും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ ശിവായ…..

ഓം ശാന്തി. ബാബ പറയുകയാണ് മധുരമായ കുട്ടികളെ, നിങ്ങള് ശിവബാബയെ അറിഞ്ഞു കഴിഞ്ഞു. പിന്നെ ഈ ഗീതം പാടുന്നത് ഭക്തി മാര്ഗ്ഗത്തിലേതാവുന്നതു പോലെയാണ്. ഭക്തി മാര്ഗ്ഗത്തിലുള്ളവര് ശിവായ നമ: എന്നും പറയുന്നു, മാതാപിതാവെന്നും പറയുന്നു, പക്ഷെ അറിയുന്നില്ല. ശിവബാബയില്നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കണം. നിങ്ങള് കുട്ടികള്ക്കാണെങ്കില് ബാബയെ ലഭിച്ചു, ബാബയില് നിന്ന് സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുന്നു അതിനാല് ബാബയെ ഓര്മ്മിക്കുകയാണ്. നിങ്ങള്ക്ക് ശിവബാബയെ ലഭിച്ചു, ലോകത്തിലുള്ളവര്ക്ക് ലഭിച്ചിട്ടില്ല. ആര്ക്കാണോ ലഭിച്ചത് അവര് പോലും നല്ല രീതിയില് നടക്കുന്നില്ല. ബാബയുടെ നിര്ദ്ദേശം വളരെ മധുരമാണ്, ആത്മാഭിമാനി ഭവ, ദേഹീ അഭിമാനി ഭവ. സംസാരിക്കുന്നതും ആത്മാക്കളോടാണ്. ദേഹീ അഭിമാനിയായ ബാബ, ദേഹീ അഭിമാനികളായ കുട്ടികളോട് സംസാരിക്കുകയാണ്. ബാബയാണെങ്കില് ഒന്ന് മാത്രമാണ്. ആ ബാബ മധുബനില് നിങ്ങള് കുട്ടികളോടൊപ്പമിരിക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം ബാബ വന്നിരിക്കുന്നത് തന്നെ പഠിപ്പിക്കാനാണെന്ന്. ഈ പഠിപ്പ് ശിവബാബയ്ക്കല്ലാതെ വേറെയാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ബ്രഹ്മാവിനും പറ്റില്ല, വിഷ്ണുവിനും പറ്റില്ല. ബാബ തന്നെയാണ് വന്ന് പതിതരെ പാവനമാക്കി മാറ്റുന്നത്, അമരകഥ കേള്പ്പിക്കുന്നത്. അതും ഇവിടെ തന്നെയല്ലേ കേള്പ്പിക്കുക. അമര്നാഥിലൊന്നും കേള്പ്പിക്കില്ലല്ലോ. ഇതേ അമരകഥയാണ് സത്യനാരായണന്റെ കഥ. ബാബ പറയുകയാണ് ഞാന് നിങ്ങളെ ഇവിടെ തന്നെയാണ് കേള്പ്പിക്കുന്നത്. ബാക്കി അതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ അലച്ചിലുകളാണ്. സര്വ്വരുടെയും സദ്ഗതി ദാതാവായ രാമന് ഒരു നിരാകാരന് മാത്രമാണ്. അതു തന്നെയാണ് പതിത പാവനന്, ജ്ഞാനത്തിന്റെ സാഗരന്, ശാന്തിയുടെ സാഗരന്. ബാബ വരുന്നതേ വിനാശത്തിന്റെ സമയമാകുമ്പോഴാണ്. മുഴുവന് ലോകത്തിന്റെയും ഗുരു ആകാന് ഒരു പരംപിതാ പരമാത്മാവിന് മാത്രമേ സാധിക്കൂ. ബാബ നിരാകാരനാണല്ലോ. ദേവതകളെയും മനുഷ്യരെന്ന് പറയുന്നു. പക്ഷെ അവര് ദൈവീക ഗുണമുള്ള മനുഷ്യരാണ് അതിനാല് അവരെ ദേവതയെന്ന് പറയുന്നു. നിങ്ങള്ക്കിപ്പോള് ജ്ഞാനം ലഭിച്ചിരിക്കുകയാണ്. ജ്ഞാനമാര്ഗ്ഗത്തില് വളരെ ശക്തിശാലി അവസ്ഥയായിരിക്കണം. എത്ര സാധിക്കുമോ ബാബയെ ഓര്മ്മിക്കണം. വിദേഹിയാവണം. പിന്നെ ദേഹത്തോടെന്തിന് സ്നേഹം വെയ്ക്കണം. ബാബ നിങ്ങളോട് പറയുകയാണ് ശിവബാബയെ ഓര്മ്മിച്ചിട്ട് ഇദ്ദേഹത്തിന്റെയടുത്ത് വരൂ. മനുഷ്യര് മനസ്സിലാക്കുന്നത് ഈ ദാദയെ കാണാനാണ് പോകുന്നതെന്നാണ്. ഇതാണെങ്കില് നിങ്ങള്ക്കറിയാം ശിവബാബയെ ഓര്മ്മിച്ച് നമ്മള് ബാബയുമായി കൂടിക്കാഴ്ച നടത്തുന്നു. അവിടെയാണെങ്കില് നിരാകാരീ ആത്മാക്കളാണ്, ബിന്ദുവാണ്. ബിന്ദുവുമായി കൂടികാഴ്ച നടത്താന് പറ്റില്ല. അപ്പോള് ശിവബാബയെ എങ്ങനെ കാണും അതുകൊണ്ട് ഇവിടെ മനസ്സിലാക്കിത്തരികയാണ്, അല്ലയോ ആത്മാക്കളെ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബുദ്ധിയില് വെയ്ക്കൂ നമ്മള് ശിവബാബയുമായി കാണുകയാണ്. ഇതാണെങ്കില് വളരെ ആഴമാര്ന്ന രഹസ്യമാണല്ലോ. പലര്ക്കും ശിവബാബയുടെ ഓര്മ്മ നില നില്ക്കുന്നില്ല. ബാബ മനസ്സിലാക്കി തരുകയാണ് സദാ ശിവബാബയെ ഓര്മ്മിക്കൂ. ശിവബാബ നിങ്ങളെ കാണാന് വന്നിരിക്കുകയാണ്. അങ്ങയുടെതായി മാറി അത്രമാത്രം. ശിവബാബ ഇദ്ദേഹത്തില് വന്ന് ജ്ഞാനം കേള്പ്പിക്കുകയാണ്. അദ്ദേഹവും നിരാകാരനായ ആത്മാവാണ്, നിങ്ങളും ആത്മാവാണ്. ഒരച്ഛന് മാത്രമാണ് കുട്ടികളോട് പറയുന്നത് എന്നെ മാത്രം ഓര്മ്മിക്കൂ എന്ന് . അതും ബുദ്ധി കൊണ്ട് ഓര്മ്മിക്കണം. നമ്മള് ബാബയുടെയടുത്ത് വന്നിരിക്കുകയാണ്. ബാബ ഈ പതിത ശരീരത്തില് വന്നിരിക്കുകയാണ്. നമ്മള് ബാബയുടെ അടുത്ത് വരുന്നതോടെ തന്നെ നിശ്ചയം ചെയ്യുന്നു, ശിവബാബാ ഞങ്ങള് അങ്ങയുടേതായി മാറിയിരിക്കുകയാണ്. മുരളികളിലും ഇത് തന്നെയാണ് കേള്ക്കുന്നത് എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും.

നിങ്ങള്ക്കറിയാം ഇത് അതേ പതിത പാവനനായ ബാബയാണ്. സത്യം സത്യമായ സദ്ഗുരുവാണത്. ഇപ്പോള് നിങ്ങള് പാണ്ഡവര്ക്ക് പരംപിതാ പരമാത്മാവുമായി പ്രീത ബുദ്ധിയാണ്. ബാക്കി എല്ലാവര്ക്കും ആരോടെങ്കിലും വിപരീത ബുദ്ധിയാണ്. ആരാണോ ശിവബാബയുടെതായി മാറുന്നത് അവര്ക്കാണെങ്കില് സന്തോഷത്തിന് വളരെ അതിരില്ലാതാകേണ്ടതാണ്. സമയം എത്രയും സമീപത്ത് വരുന്നോ, അത്രയും സന്തോഷമുണ്ടാകുന്നു. ഇപ്പോള് നമ്മുടെ 84 ജന്മങ്ങള് പൂര്ത്തിയായി. ഇപ്പോള് ഇത് അവസാന ജന്മമാണ്. നമ്മള് നമ്മുടെ വീട്ടിലേയ്ക്ക് പോകുന്നു. ഈ ഏണിപ്പടിയാണെങ്കില് വളരെ നല്ലതാണ്, ഇതില് വ്യക്തമാണ്. അതിനാല് കുട്ടികള്ക്ക് മുഴുവന് ദിവസവും ബുദ്ധി പ്രവര്ത്തിക്കണം. ചിത്രമുണ്ടാക്കുന്നവര്ക്ക് വളരെയധികം വിചാര സാഗര മഥനം ചെയ്യണം, ആരാണോ തലപ്പത്ത് അവര്ക്ക് ചിന്ത നടക്കണം. നിങ്ങള് വെല്ലുവിളി നടത്തുന്നു സത്യയുഗീ ശ്രേഷ്ഠാചാരീ ദൈവീക രാജ്യത്തില് 9 ലക്ഷമായിരിക്കും. ചിലര് ചോദിക്കും ഇതിന് എന്താണ് തെളിവ്? പറയൂ ഇത് വിവേകത്തിന്റെ കാര്യമല്ലേ. സത്യയുഗത്തില് വൃക്ഷം ചെറുതായിരിക്കും. ധര്മ്മവും ഒന്ന് മാത്രമാണ് അതിനാല് തീര്ച്ചയായും കുറച്ച് മനുഷ്യരെ ഉണ്ടാവൂ. ഏണിപ്പടിയില് മുഴുവന് ജ്ഞാനവും വരുന്നുണ്ട്. ഈ കുംഭകര്ണ്ണന്റെ ചിത്രവും നോക്കൂ. അതിനാല് ഇങ്ങനെ ഉണ്ടാക്കണം ബി.കെ. ജ്ഞാനാമൃതം കുടിപ്പിക്കുന്നു, അവര് വിഷം(വികാരം) ആവശ്യപ്പെടുന്നു. ബാബ മുരളിയില് എല്ലാ നിര്ദ്ദേശങ്ങളും നല്കി കൊണ്ടിരിക്കുന്നു. ഓരോ ചിത്രത്തിന്റെയും അറിവ് വളരെ നല്ലതാണ്. ലക്ഷ്മീ നാരായണന്റെ ചിത്രം വെച്ച് പറയൂ ഈ ഭാരതം സ്വര്ഗ്ഗമായിരുന്നു, ഒരു ധര്മ്മമായിരുന്നു എങ്കില് എത്ര മനുഷ്യരുണ്ടാവും. ഇപ്പോള് എത്ര വലിയ വൃക്ഷമായിരിക്കുന്നു. ഇപ്പോള് വിനാശമുണ്ടാവണം. പഴയ സൃഷ്ടിയെ മാറ്റുന്നത് ഒരേയൊരു ബാബയാണ്. 45 ചിത്രമാണ് മുഖ്യമായത് അതിലൂടെ പലര്ക്കും പെട്ടെന്ന് മനസ്സിലാകും. ഡ്രാമയനുസരിച്ച് ദിവസം കഴിയുന്തോറും ജ്ഞാനത്തിന്റെ പോയിന്റുകള് ഗഹനമായി കൊണ്ടിരിക്കുന്നു. അതിനാല് ചിത്രങ്ങളിലും വ്യത്യാസമുണ്ടാകും. കുട്ടികളുടെ ബുദ്ധിയിലും വ്യത്യാസമുണ്ടാകുന്നു. മുമ്പ് ഇത് മനസ്സിലാക്കിയിരുന്നില്ല ശിവബാബ ബിന്ദുവാണെന്ന്. ഇങ്ങനെ പറയില്ല ആദ്യം എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു തന്നില്ല. ബാബ പറയുന്നു എല്ലാ കാര്യങ്ങളും ആദ്യം തന്നെ മനസ്സിലാക്കാന് കഴിയില്ല. ബാബ ജ്ഞാനത്തിന്റെ സാഗരനാണ് അതിനാല് ജ്ഞാനം നല്കികൊണ്ടേയിരിക്കും. തിരുത്തല് ഉണ്ടായികൊണ്ടിരിക്കും. ആദ്യം തന്നെ പറയുകയില്ല. അത് പിന്നീട് കൃത്രിമമായി മാറും. പെട്ടെന്ന് എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാല് പറയണം ഡ്രാമ. ഇങ്ങനെ സംഭവിക്കരുതായിരുന്നു എന്നല്ല. മമ്മയാണെങ്കില് അവസാനം വരെ ഇരിക്കണമായിരുന്നു, പിന്നെ മമ്മ എന്തുകൊണ്ട് പോയി. ഡ്രാമയില് എന്താണോ സംഭവിച്ചത് അതാണ് ശരി. ബാബയും എന്താണോ പറഞ്ഞിട്ടുള്ളത് അത് ഡ്രാമയനുസരിച്ചാണ് പറഞ്ഞിട്ടുള്ളത്. ഡ്രാമയില് എന്റെ പാര്ട്ട് അങ്ങനെയാണ്. ബാബയും ഡ്രാമയുടെ മേല് വെയ്ക്കുകയാണ്. മനുഷ്യര് പറയുന്നു ഈശ്വരന്റെ വിധി. ഈശ്വരന് പറയുന്നു ഡ്രാമയുടെ വിധി. ഈശ്വരന് പറഞ്ഞതായാലും ഇദ്ദേഹം പറഞ്ഞതായാലും ഡ്രാമയിലുണ്ടായിരുന്നു. ഏതെങ്കിലും വിപരീതമായ കാര്യം നടന്നാല് ഡ്രാമയിലുണ്ടായിരുന്നു, പിന്നീട് നേരെയാകും. കയറുന്ന കലയാണ് എന്നത് തീര്ച്ചയാണ് . കയറി പോകുമ്പോള് ഇടയ്ക്ക് ഇളകിപ്പോകുന്നു. ഇതെല്ലാം മായയുടെ കൊടുങ്കാറ്റാണ്. ഏതുവരെ മായയുണ്ടോ തീര്ച്ചയായും വികല്പം വരും. സത്യയുഗത്തില് മായയേ ഇല്ലാത്തതിനാല് വികല്പത്തിന്റെ കാര്യവുമില്ല. സത്യയുഗത്തില് ഒരിക്കലും കര്മ്മം വികര്മ്മമാവുകയില്ല. ബാക്കി കുറച്ച് ദിവസമേയുള്ളൂ, സന്തോഷമുണ്ടാകുന്നു, ഇത് നമ്മുടെ അവസാന ജന്മമാണ് എന്നതിനാല്. ഇപ്പോള് അമര ലോകത്തിലേയ്ക്ക് പോകുന്നതിന് ശിവബാബയില് നിന്ന് അമരകഥ കേള്ക്കുകയാണ്. ഈ കാര്യങ്ങള് നിങ്ങളേ മനസ്സിലാക്കുന്നുള്ളൂ. ആ ആള്ക്കാര് അമര്നാഥിലും മറ്റും പോയി ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് മനസ്സിലാക്കുന്നില്ല പാര്വ്വതിക്ക് അമരകഥ കേള്പ്പിച്ചതാരാണ്? അവിടെയാണെങ്കില് ശിവന്റെ ചിത്രം കാണിച്ചിരിക്കുന്നു. ശരി ശിവന് ആരില് ഇരുന്നു? ശിവനെയും ശങ്കരനെയും കാണിച്ചിരിക്കുന്നു. ശിവന് ശങ്കരിനിലിരുന്ന് കഥ കേള്പ്പിച്ചോ? ഒന്നും തന്നെ മനസ്സിലാക്കുന്നില്ല, ഭക്തി മാര്ഗ്ഗത്തിലുള്ളവര് ഇതുവരെയും തീര്ത്ഥ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. കഥയും വാസ്തവത്തില് വലുതല്ല. യഥാര്ത്ഥത്തില് മന്മനാഭവയാണ്. ബീജത്തെ ഓര്മ്മിക്കൂ അത്രമാത്രം. ഡ്രാമയുടെ ചക്രത്തെ ഓര്മ്മിക്കൂ. ഏത് ജ്ഞാനമാണോ ബാബയുടെ അടുത്തുള്ളത് ആ ജ്ഞാനം നമ്മുടെ ആത്മാവിലുമുണ്ട്. ബാബയും ജ്ഞാനത്തിന്റെ സാഗരന്, നമ്മള് ആത്മാവും മാസ്റ്റര് ജ്ഞാന സാഗരനാകുന്നു. ലഹരി കയറണമല്ലോ. ബാബ നമ്മള് സഹോദരന്മാര്ക്ക് (ആത്മാക്കള്ക്ക്) കേള്പ്പിക്കുന്നു. കേള്പ്പിക്കുന്നത് ശരീരത്തിലൂടെ തന്നെയാണ്. ഇതില് സംശയം വരരുത്. ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് മുഴുവന് ജ്ഞാനവും ബുദ്ധിയില് വന്നു ചേരുന്നു. ബാബയുടെ ഓര്മ്മയിലൂടെ മാത്രമേ വികര്മ്മം വിനാശമാകൂ, മമത്വം ഇല്ലാതാകും. ചിലര്ക്ക് പേരിന് മാത്രം സ്നേഹമുണ്ടാകുന്നു. നമ്മളും അങ്ങനെയാണ്. ഇപ്പോള് നമ്മള് സുഖധാമത്തിലേയ്ക്ക് പോവുകയാണ്. എല്ലാവരും മരിച്ചതിന് സമാനമാണ്, ഇവരോട് എന്തിന് മനസ്സ് വെയ്ക്കണം. ശാന്തിധാമത്തില് പോയി പിന്നെ സുഖധാമത്തില് വന്ന് രാജ്യം ഭരിക്കും. ഇതിനെയാണ് പറയുന്നത് പഴയ ലോകത്തോടുള്ള വൈരാഗ്യം. ബാബ പറയുന്നു ഈ കണ്ണുകള് കൊണ്ട് എന്തെല്ലാം കാണുന്നുവോ അതെല്ലാം നശിക്കാനുള്ളതാണ്. വിനാശത്തിന് ശേഷം സ്വര്ഗ്ഗത്തെ കാണും. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് വളരെ മധുരമായി മാറണം. യോഗത്തിലിരുന്ന് എന്തു പറയുകയാണെങ്കിലും അവര്ക്ക് വളരെയധികം ആകര്ഷണമുണ്ടാകും. ഈ ജ്ഞാനം ബാക്കിയെല്ലാം മറപ്പിക്കുന്നതാണ്. ശരി

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ജ്ഞാന മാര്ഗ്ഗത്തില് തന്റെ അവസ്ഥ വളരെ ശക്തിശാലിയാക്കി മാറ്റണം. വിദേഹിയായി മാറണം. ഒരു ബാബയോട് തന്നെ സത്യം സത്യമായ പ്രീതി വെയ്ക്കണം.

2. ഡ്രാമയുടെ വിധിയില് ഇളകാതെയിരിക്കണം. ഡ്രാമയില് എന്താണോ സംഭവിച്ചത് അത് ശരിയാണ്. ഒരിക്കലും ഉലച്ചിലുണ്ടാകരുത്, ഒരു കാര്യത്തിലും സംശയം വരരുത്.

വരദാനം:-

താങ്കള് ദാതാവിന്റെ കുട്ടികള് എടുക്കുന്നവരല്ല എന്നാല് കൊടുക്കുന്നവരാണ്. ഓരോ സെക്കന്റ്, ഓരോ സങ്കല്പത്തിലും നല്കണം , ഇങ്ങനെ ദാതാവാകുമ്പോള് പറയാം ഉദാരചിത്തര്, മഹാദാനി. ഇങ്ങനെ മഹാദാനിയാകുന്നതിലൂടെ മഹാശക്തിയുടെ പ്രാപ്തി സ്വതവേ ഉണ്ടാകുന്നു. എന്നാല് നല്കുന്നതിനായി സ്വന്തം ഭണ്ഡാരം നിറഞ്ഞതായിരിക്കണം. എന്ത് എടുക്കണമോ അതെല്ലാം എടുത്തു, ബാക്കിയുള്ളത് കൊടുക്കുക. അപ്പോള് നല്കിക്കൊണ്ടേ പോകൂ നല്കുന്നതിലൂടെ പിന്നെയും ഭണ്ഡാരം നിറഞ്ഞു കൊണ്ടിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top