10 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 9, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

സഫലതയുടെ കാന്തം- മിലനം ചെയ്യുക, മോള്ഡ് ചെയ്യുക

♫ ശ്രദ്ധിക്കൂ മുരളി (audio)➤

സര്വ്വരുടെയും സ്നേഹം, സ്നേഹ സാഗരനിലേക്ക് മുഴുകിയിരിക്കുകയാണ്. അതേപോലെ സദാ സ്നേഹത്തില് മുഴുകി മറ്റുള്ളവര്ക്കും സ്നേഹത്തിന്റെ അനുഭവം ചെയ്യിക്കൂ. ബാപ്ദാദ സര്വ്വ കുട്ടികളുടെയും സങ്കല്പ്പങ്ങള് സമാനമാകുന്നതിന്റെ മിലനത്തിന്റെ സമ്മേളനം കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കുന്നു. പറന്നു വരുന്ന കുട്ടികള്ക്ക് സദാ പറക്കുന്ന കലയുടെ വരദാനം സ്വതവേ പ്രാപ്തമായി കൊണ്ടിരിക്കും. ബാപ്ദാദ വന്നിട്ടുള്ള സര്വ്വ കുട്ടികളുടെ ഉണര്വ്വും ഉത്സാഹത്തെയും കണ്ട് സര്വ്വ കുട്ടികളുടെ മേല് പുഷ്പങ്ങളുടെ മഴ പെയ്യിക്കുന്നു. സങ്കല്പത്തില് സമാന മിലനം, സംസ്ക്കാരത്തിലും ബാബയ്ക്ക് സമാനമായ മിലനം- ഈ മിലനം തന്നെയാണ് ബാബയുമായുളള മിലനം. ഇത് തന്നെയാണ് ബാബയ്ക്ക് സമാനമാകുക. സങ്ക്ലപ മിലനം, സംസ്ക്കാര മിലനം- മിലനം ചെയ്യുക തന്നെയാണ് വിനയമുള്ളവരായി നിമിത്തമാകുക. സമീപത്ത് വന്നു കൊണ്ടിരിക്കുന്നു, വരിക തന്നെ ചെയ്യും. സേവനത്തിന്റെ സഫലതയുടെ ലക്ഷണം കണ്ട് ഹര്ഷിതമായിക്കൊണ്ടിരിക്കുന്നു. സ്നേഹ മിലനത്തിനായി വന്നിരിക്കുകയാണ് സദാ സ്നേഹിയായി സ്നേഹത്തിന്റെ അലകള് വിശ്വത്തില് വ്യാപിപ്പിക്കുന്നതിന്. എന്നാല് ഓരോ കാര്യത്തിലും ഔദാര്യം വീട്ടില് നിന്നും തുടങ്ങണം. ആദ്യം സ്വയം തന്നെയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട വീട്. അതിനാല് ആദ്യം സ്വയത്തില് നിന്ന്, പിന്നെ ബ്രാഹ്മണ പരിവാരത്തില് നിന്ന്, പിന്നീട് വിശ്വത്തില് നിന്ന്. ഓരോ സങ്ക്ലപത്തിലും സ്നേഹം, നിസ്വാര്ത്ഥമായ സത്യമായ സ്നേഹം, ഹൃദയത്തിന്റെ സ്നേഹം, ഓരോ സങ്കല്പത്തില് സഹാനുഭൂതി, ഓരോ സങ്കല്പത്തില് ദയ, ദാതാവിന്റെ സ്വാഭാവിക സംസ്ക്കാരമായി മാറണം- ഇതാണ് സ്നേഹ മിലനം, സങ്കല്പ മിലനം, ചിന്തയുടെ മിലനം, സംസ്ക്കാര മിലനം. സര്വ്വരുടെ സഹയോഗത്തിന്റെ കാര്യത്തിന് മുമ്പേ സദാ സര്വ്വ ശ്രേഷ്ഠ ബ്രാഹ്മണാത്മാക്കളുടെ സഹയോഗം വിശ്വത്തെ സഹജവും സ്വതവേയും സഹയോഗിയാക്കി മാറ്റുന്നു. അതിനാല് സഫലത സമീപത്ത് വന്നു കൊണ്ടിരിക്കുന്നു. മിലനം ചെയ്യുക, മോള്ഡാകുക(അഡ്ജസ്റ്റാകുക) ഇത് തന്നെയാണ് സഫലതയുടെ കാന്തം. വളരെ സഹജമായി ഈ കാന്തത്തിന് മുന്നില് സര്വ്വ ആത്മാക്കളും ആകര്ഷിച്ച് വരും.

മീറ്റിംഗിലെ കുട്ടികള്ക്കും ബാപ്ദാദ സ്നേഹത്തിന്റെ ആശംസകള് നല്കി കൊണ്ടിരിക്കുന്നു. സമീപത്താണ്, സദാ സമീപത്തായിരിക്കും. ബാബയുടെ മാത്രമല്ല എന്നാല് പരസ്പരവും സമീപത്തുള്ള ദൃശ്യം ബാപ്ദാദായെ കാണിച്ചു. മുഴുവന് വിശ്വത്തിനും ദൃശ്യം കാണിക്കുന്നതിനു മുമ്പേ ബാപ്ദാദായെ കാണിച്ചു. വരാനിരിക്കുന്ന നിങ്ങള് സര്വ്വ കുട്ടികളുടെയും കര്മ്മത്തെ കണ്ട്- എന്ത് ആക്ഷന് എടുക്കണം, സംഭവിക്കണം, അത് സഹജമായി തന്നെ മനസ്സിലാകും. നിങ്ങളുടെ ആക്ഷന് തന്നെയാണ് ആക്ഷന്-

നല്ല പ്ലാനുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ കാര്യം ആരംഭിക്കുന്ന സമയത്ത് ബാപ്ദാദായുടെ വിശേഷ സൂചന ഓരോ വിഭാഗത്തിലുള്ളവരെയും തയ്യാറാക്കുക എന്നതായിരുന്നു, ഇപ്പോഴും ആണ്. അതിനാല് അങ്ങനെയുള്ള ലക്ഷ്യം വയ്ക്കൂ- ഈ മഹാന് കാര്യത്തില് ഒരു വിഭാഗത്തിലുള്ളവര് പോലും അവശേഷിക്കരുത്, സമയത്തിനനുസരിച്ച് കൂടുതല് ചെയ്യാന് സാധിക്കുന്നില്ലായെങ്കിലും സാംപിളിനെ തയ്യാറാക്കണം എന്ന പ്രയത്നം ചെയ്യൂ അഥവാ ലക്ഷ്യം വയ്ക്കൂ. ബാക്കി ഈ കാര്യത്തെ കൂടുതല് വര്ദ്ധിപ്പിച്ചു കൊണ്ടിരിക്കും. അതിനാല് സമയത്തിനനുസരിച്ച് ചെയ്തു കൊണ്ടേയിരിക്കണം. എന്നാല്സമാപ്തിയെ സമീപത്തേക്ക് കൊണ്ടു വരുന്നതിന് സര്വ്വരുടെയും സഹയോഗം ആവശ്യമാണ്. എന്നാല് ഇത്രയും മുഴുവന് ലോകത്തിലെ ആത്മാക്കളെ ഒരു സമയത്ത് തന്നെ സമ്പര്ക്കത്തില് കൊണ്ടു വരാന് സാധിക്കില്ല, അതു കൊണ്ട് നിങ്ങള്ക്ക് പെട്ടെന്ന് പറയാന് സാധിക്കും- ഞങ്ങള് സര്വ്വാത്മാക്കളെ സര്വ്വ വിഭാഗങ്ങളുടെയും ആധാരത്തിലൂടെ സഹയോഗിയാക്കി. അതിനാല് ഈ ലക്ഷ്യം സര്വ്വരുടെയും കാരണത്തെ പൂര്ത്തീകരിക്കുന്നു. ഏതൊരു വിഭാഗത്തിലുള്ളവരുടെയും പരാതി വരരുത്- ചെയ്തു കൊണ്ടിരിക്കുന്നത് എന്താണെന്ന് ഞങ്ങള്ക്ക് അറിഞ്ഞു കൂടായിരുന്നു എന്ന്. വിത്ത് പാകൂ. ബാക്കി അഭിവൃദ്ധി, സമയത്തിനനുസരിച്ച്, ചെയ്യാന് പറ്റുന്ന പോലെ ചെയ്യൂ. ഇത് ഭാരമനുഭവിക്കരുത്, എങ്ങനെ ചെയ്യണം, എത് ചെയ്യണം? എത്രത്തോളം സംഭവിക്കണോ അത്ര മാത്രമേ സംഭവിക്കും. എത്രത്തോളം ചെയ്തുവോ അത്രത്തോളം സഫലതയുടെ സമീപത്തേക്ക് വന്നു. സാംപിള് തയ്യാറാക്കാന് സാധിക്കില്ലേ?

ബാക്കി ഭാരതത്തിലെ സര്ക്കാറിനെ സമീപത്തേക്ക് കൊണ്ടു വരാനുള്ള ശ്രേഷ്ഠ സങ്ക്ലപമെടുത്തു, ആ സമയം സര്വ്വരുടെയും ബുദ്ധിയെ സമീപത്ത് കൊണ്ടു വന്നു കൊണ്ടിരിക്കുന്നു അതിനാല് സര്വ്വ ബ്രാഹ്മണ ആത്മാക്കള് ഈ വിശേഷ കാര്യാര്ത്ഥം ആരംഭം മുതല് അന്ത്യം വരെ വിശേഷ ശുദ്ധമായ സങ്കല്പം- സഫലത ലഭിക്കുക തന്നെ വേണം- ഈ ശുദ്ധമായ സങ്കല്പത്തിലൂടെ ബാബയ്ക്ക് സമാനം വൈബ്രേഷന് ഉണ്ടാക്കുന്നതിലും, മിലനം ചെയ്യിക്കുന്നതിലും, വിജയത്തിന്റെ നിശ്ചയത്തിന്റെ ദൃഢതയിലൂടെ മുന്നോട്ടുയരൂ. എന്നാല് വലിയ കാര്യം ചെയ്യുമ്പോള് സ്ഥൂലത്തില് കണ്ടിട്ടുണ്ടാകുമല്ലോ- ഏതെങ്കിലും ഭാരം എടുക്കുമ്പോള് എന്താണ് ചെയ്യുന്നത്? സര്വ്വരും ചേര്ന്ന് വിരല് നല്കുന്നു, പരസ്പരം ധൈര്യവും ഉത്സാഹവും വര്ദ്ധിപ്പിക്കുന്നതിനുള്ള വാക്കുകള് പറയുന്നു. കണ്ടിട്ടില്ലേ. അതേപോലെ ആരെങ്കിലും നിമിത്തമാകുന്നു പക്ഷെ സദാ ഈ വിശേഷ കാര്യത്തിന് വേണ്ടി സര്വ്വരുടെയും സ്നേഹം, സര്വ്വരുടെയും സഹയോഗം, സര്വ്വരുടെയും ശക്തിയുടെ ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും വൈബ്രേഷന് കുംഭകര്ണ്ണന്മാരെ നിദ്രയില് നിന്നും ഉണര്ത്തുന്നു. ഈ വിശേഷ കാര്യത്തിന്റെ മേല് തീര്ച്ചയായും ശ്രദ്ധ ആവശ്യമാണ്. വിശേഷിച്ച് സ്വയത്തിന്റെ, സര്വ്വ ബ്രാഹ്മണരുടെ, വിശ്വത്തിലെ ആത്മാക്കളുടെ സഹയോഗം നേടുക തന്നെയാണ് സഫലതയുടെ സാധനം. ഇതിന്റെ ഇടയില് ലേശമെങ്കിലും വ്യത്യാസം വരുന്നുവെങ്കില് സഫലതയില് വ്യത്യാസം കൊണ്ടു വരുന്നതിന് നിമിത്തമാകുന്നു അതിനാല് ബാപ്ദാദ സര്വ്വ കുട്ടികളുടെയും ധൈര്യത്തിന്റെ ശബ്ദം കേട്ട് ആ സമയത്ത് ഹര്ഷിതമാകുകയായിരുന്നു, സംഘഠനയിലെ സ്നേഹം കാരണം സ്നേഹത്തിന്റെ റിട്ടേണ് നല്കുന്നതിന് വന്നിരിക്കുന്നു. വളരെ നല്ലതാണ്, അനേക പ്രാവശ്യം നല്ലതിലും വച്ച് നല്ലതായിട്ടുണ്ട്. അതു കൊണ്ട് ഡബിള് വിദേശി കുട്ടികള് ദൂരെ നിന്ന് തന്നെ എവര്റെഡിയായി പറക്കുന്നതിന് നിമിത്തമായ വിശേഷ കുട്ടികളെ ബാപ്ദാദ ഹൃദയത്തിലിരുത്തുന്നു. ശരി.

കുമാരിമാര് ബാബയുടേതാണ്- ഒരു ശബ്ദം ഓര്മ്മിക്കണം- സര്വ്വരിലും ഒന്ന്, ഒരഭിപ്രായം, ഏകരസം, ഒരേയൊരു ബാബ. ഭാരതത്തിലെ കുട്ടികള്ക്കും ബാപ്ദാദ ഹൃദയത്തില് നിന്നും ആശംസകള് നല്കി കൊണ്ടിരിക്കുന്നു. ഏതു പോലെ ലക്ഷ്യം വച്ചു അതേപോലെ ലക്ഷണം പ്രാക്ടിക്കലില് കൊണ്ടു വന്നു. മനസ്സിലായോ? ആരോട് പറയും, ആരോട് പറയില്ല എന്നല്ല- സര്വ്വരോടും പറയുന്നു(ദാദിയോട്) നിമിത്തമായവര്ക്ക് ചിന്തയുണ്ടാകുന്നു. ഇത് തന്നെയാണ് സഹാനുഭൂതിയുടെ ലക്ഷണം. ശരി.

മീറ്റിംഗില് പങ്കെടുക്കാനെത്തിയിരിക്കുന്ന സര്വ്വ സഹോദരി സഹോദരന്മാരെ ബാപ്ദാദ സ്റ്റേജില് വിളിപ്പിച്ചു- സര്വ്വരും ശ്രേഷ്ഠമായ ബുദ്ധി ഉപയോഗിച്ചു. ബാപ്ദാദ ഓരോ കുട്ടിയുടെയും സേവനത്തിന്റെ സ്നേഹത്തെ അറിയുന്നുണ്ട്. സേവനത്തില് മുന്നോട്ടുയരുന്നതിലൂടെ നാല് ഭാഗത്തും എത്രത്തോളം സഫലത, ഇതിനെ കേവലം കുറച്ച് ചിന്തിക്കണം, കാണണം. ബാക്കി സേവനത്തിന്റെ താല്പര്യം വളരെ നല്ലതാണ്. രാപകല് സേവനത്തിനായി ഓടുന്നു. ബാപ്ദാദ പരിശ്രമത്തെയും സ്നേഹത്തിന്റെ രൂപത്തില് കാണുന്നു. പരിശ്രമമല്ല ചെയ്തത്, സ്നേഹം കാണിച്ചു. ശരി. നല്ല ഉണര്വ്വും ഉത്സാഹവുമുള്ള സാഥിയെ ലഭിച്ചു. വിശാലമായ കാര്യമാണ്, വിശാലമായ ഹൃദയമാണ്, അതിനാല് വിശാലതയുള്ളയിടത്ത് തീര്ച്ചയായും സഫലതയുണ്ട്. ബാപ്ദാദ സര്വ്വ കുട്ടികളുടെയും സേവനത്തിന്റെ താല്പര്യത്തെ കണ്ട് ദിവസവും സന്തോഷത്തിന്റെ ഗീതം പാടുന്നു. പല പ്രാവശ്യവും ഗീതം കേള്പ്പിച്ചിട്ടുണ്ട്- ആഹാ കുട്ടികളെ ആഹാ…വന്നതില് എത്ര രഹസ്യമുണ്ട്, രഹസ്യത്തെ മനസ്സിലാക്കുന്നവരല്ലേ. രഹസ്യത്തിനറിയാം, ബാബയ്ക്കറിയാം.(ദാദി ബാപ്ദാദായ്ക്ക് ഭോഗ് നല്കണം എന്ന ആഗ്രഹം പറഞ്ഞു) ഇന്ന് ദൃഷ്ടിയിലൂടെ മാത്രം സ്വീകരിക്കും. ശരി.

സര്വ്വരുടെയും ബുദ്ധി വളരെ നന്നായി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു, പരസ്പരം സമീപത്ത് വന്നു കൊണ്ടിരിക്കുന്നില്ലേ! അതിനാല് സഫലത അതി സമീപത്താണ്. സമീപത സഫലതയെ സമീപത്ത് കൊണ്ടു വരുന്നു. ക്ഷീണിച്ചില്ലല്ലോ? വളരെ ജോലി ലഭിച്ചില്ലേ? എന്നാല് പകുതി കാര്യം ബാബ ചെയ്യുന്നു. സര്വ്വരുടെയും ഉത്സാഹം വളരെ നല്ലതാണ്. ദൃഢതയും ഉണ്ട്. സമീപത എത്ര സമീപത്താണ്? കാന്തം വയ്ക്കൂ എങ്കില് സമീപത സര്വ്വരുടെയും കഴുത്തില് മാല അണിയിക്കും, അങ്ങനെയുള്ള അനുഭവം ഉണ്ടാകുന്നുണ്ടോ? ശരി! സര്വ്വതും നല്ലതിലും വച്ച് നല്ലത് തന്നെ.

ദാദിമാരോട് ഉച്ഛരിച്ച അവ്യക്ത മഹാവാക്യം- (31/03/88)

ബാബ കുട്ടികളോട് നന്ദി പറയുന്നു, കുട്ടികള് ബാബയോടും. പരസ്പരം നന്ദി പറഞ്ഞ് പറഞ്ഞ് മുന്നോട്ടുയര്ന്നു, ഇതാണ് മുന്നോട്ടുയരുന്നതിനുള്ള വിധി. ഇതേ വിധിയിലൂടെ നിങ്ങളുടെ സംഘഠന നന്നായിട്ടിരിക്കുന്നു. പരസ്പരം ഹാം ജി പറഞ്ഞു, നന്ദി പറഞ്ഞു, മുന്നോട്ടുയര്ന്നു, ഈ വിധിയെ സര്വ്വരും അനുകരിക്കുകയാണെങ്കില് ഫരിസ്ഥയായി മാറും. ബാപ്ദാദ ചെറിയ മാല കണ്ട് സന്തോഷിക്കുന്നു. ഇപ്പോള് വളയായി, കഴുത്തിലെ മാല തയ്യാറായി കൊണ്ടിരിക്കുന്നു. കഴുത്തിലെ മാല തയ്യാറാക്കുന്നതില് മുഴുകിയിരിക്കുന്നു. ഇപ്പോള് ശ്രദ്ധയുണ്ടായിരിക്കണം. കൂടുതല് സേവനത്തിലേക്ക് പോകുന്നു അപ്പോള് സ്വയത്തിലുള്ള ശ്രദ്ധ കുറയുന്നു. വിസ്താരത്തില് സാരം ഇടയ്ക്ക് മര്ജ്ജായി പോകുന്നു, പ്രത്യക്ഷ രൂപത്തില് ഉണ്ടാകുന്നില്ല. നിങ്ങള് തന്നെ പറയുന്നുണ്ട്- ഇത് സംഭവിക്കുക തന്നെ വേണം എന്ന്. അങ്ങനെയൊരു ദിനം വരും, പറയും- സംഭവിക്കേണ്ടത് സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്ന്. ആദ്യം ദീപങ്ങളുടെ മാല ഇവിടെ തയ്യാറാകും. ബാപ്ദാദ നിങ്ങള്ക്ക് ഓരോരുത്തരുടെയും ഉണര്വ്വിനെയും ഉത്സാഹത്തെയും വര്ദ്ധിപ്പിക്കാനുള്ള ഉദാഹരണം മനസ്സിലാക്കി തരുന്നു. നിങ്ങളുടെ ഐക്യം തന്നെയാണ് യജ്ഞത്തിന്റെ കോട്ട. 10 പേരാകട്ടെ, 12 പേരാകട്ടെ എല്ലാം കോട്ടയുടെ മതിലാണ്. അതിനാല് ബാപ്ദാദയ്ക്ക് എത്ര സന്തോഷമുണ്ടായിരിക്കും! ബാപ്ദാദയുണ്ട്, എന്നാലും നിമിത്തം നിങ്ങളല്ലേ. അതേപോലെ സംഘഠനയിലൂടെ, മൂന്നാമത്തെ ഗ്രൂപ്പായാല് അത്ഭുതം സംഭവിക്കും. ഇപ്പോള് അങ്ങനെയുള്ള ഗ്രൂപ്പിനെ തയ്യാറാക്കൂ. ആദ്യത്തെ ഗ്രൂപ്പിനെ കുറിച്ച് സര്വ്വരും പറയുമായിരുന്നു- ഇവര്ക്ക് പരസ്പരം എത്ര സ്നേഹമാണ് എന്ന്, സ്വഭാവം വ്യത്യസ്ഥമാണ്, അത് അങ്ങനെയായിരിക്കും എന്നാല് ബഹുമാനമുണ്ട്, സ്നേഹമുണ്ട്, ഹാം ജിയാണ്, സമയത്ത് സ്വയത്തെ മോള്ഡ് ചെയ്യുന്നു, അതിനാല് ഈ കോട്ടയുടെ മതില് വളരെ ശക്തിശാലിയാണ്. അതിനാലാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. അടിത്തറ കണ്ട് സന്തോഷമുണ്ടാകുന്നില്ലേ. ഇതേ പോലെ ശക്തിശാലി ഗ്രൂപ്പുണ്ടായാല് സേവനം പിന്നാലെ വരും. ഡ്രാമയില് വിജയ മാല അടങ്ങിയിട്ടുണ്ട്. അതിനാല് തീര്ച്ചയായും പരസ്പരം സമീപത്ത് വരും, സമീപത്ത് വന്നു കൊണ്ടിരിക്കും എങ്കിലേ മാല തയ്യാറാകൂ. അതിനാല് ഉദാഹരണം നല്ലതാണ്. ശരി.

ഇപ്പോള് മിലനത്തിന്റെ കോട്ട പൂര്ത്തിയാക്കണം. കേള്പ്പിച്ചില്ലേ- രഥത്തെയും എക്സ്ട്രാ സകാശിലൂടെയാണ് നടത്തിച്ചു കൊണ്ടിരിക്കുന്നത്. ഇല്ലായെങ്കില് സാധാരണ കാര്യമൊന്നുമല്ലയിത്. എല്ലാം നോക്കണമല്ലോ. എന്നിരുന്നാലും സര്വ്വ ശക്തികളുടെയും ഊര്ജ്ജത്തിന്റെ ശേഖരണമുണ്ട്, അതിനാല് രഥവും അത്രയും സഹയോഗം നല്കി കൊണ്ടിരിക്കുന്നു. ശക്തികള് സമ്പാദിക്കപ്പെടുന്നില്ലായെങ്കില് സേവനവും നടക്കില്ല. ഇതും ഡ്രാമയില് ഓരോ ആത്മാവിന്റെയും പാര്ട്ടാണ്. ശ്രേഷ്ഠ കര്മ്മത്തിന്റെ പുണ്യം ശേഖരിക്കപ്പെടുന്നത് കാരണം വിശേഷ പാര്ട്ടുണ്ട്. നിര്വ്വിഘ്നമായി രഥം പോകട്ടെ- ഇതും ഡ്രാമയിലെ പാര്ട്ടാണ്. 6 മാസം കുറച്ചൊന്നുമല്ല. ശരി! സര്വ്വരെയും സന്തുഷ്ടമാക്കും.

അവ്യക്ത മുരളിയില് നിന്നും തിരഞ്ഞെടുത്തിട്ടുള്ള കുറച്ച് അമൂല്യ മഹാവാക്യം(ചോദ്യം-ഉത്തരം)

ചോദ്യം- ഏതൊരു ശബ്ദത്തിന്റെ അര്ത്ഥ സ്വരൂപത്തില് സ്ഥിതി ചെയ്യുന്നതിലൂടെ സര്വ്വ ബലഹീനതകളും സമാപ്തമാകുന്നു?

ഉത്തരം- കേവലം പുരുഷാര്ത്ഥി എന്ന ശബ്ദത്തിന്റെ അര്ത്ഥ സ്വരൂപത്തില് സ്ഥിതി ചെയ്യൂ. പുരുഷന് അര്ത്ഥം ഈ രഥത്തിന്റെ രഥി, പ്രകൃതിയുടെ അധികാരി. ഈ ശബ്ദത്തിന്റെ അര്ത്ഥ സ്വരൂപത്തില് സ്ഥിതി ചെയ്യുന്നതിലൂടെ സര്വ്വ കുറവുകളും സമാപ്തമാകുന്നു. പുരുഷന് പ്രകൃതിയുടെ അധികാരിയാണ്, അധീനമല്ല. രഥി രഥത്തെ നിയന്ത്രിക്കുന്നവനാണ് അല്ലാതെ രഥത്തിന് അധീനമാകുന്നവനല്ല.

ചോദ്യം- ആദികാലത്തിലെ രാജ്യാധികാരിയാകുന്നതിന് ഏതൊരു സംസ്ക്കാരം ഇപ്പോള് മുതലേ ധാരണ ചെയ്യണം?

ഉത്തരം- തന്റെ ആദി അവിനാശി സംസ്ക്കാരം ഇപ്പോള് മുതലേ ധാരണ ചെയ്യൂ. വളരെക്കാലത്തെ യോദ്ധാവിന്റെ സംസ്ക്കാരം ഉണ്ടെങ്കില് അര്ത്ഥം യുദ്ധം ചെയ്ത് ചെയ്ത് സമയം നഷ്ടപ്പെടുത്തിയെങ്കില്, ഇന്ന് വിജയിച്ചു നാളെ തോറ്റു. ഇപ്പോളിപ്പോള് വിജയം, ഇപ്പോളിപ്പോള് പരാജയം, സദാ വിജയത്തിന്റെ സംസ്ക്കാരമില്ലായെങ്കില് ക്ഷത്രിയര് എന്ന് പറയപ്പെടും, ബ്രാഹ്മണര് എന്ന് പറയില്ല. ബ്രാഹ്മണരില് നിന്നും ദേവതയാകുന്നു, ക്ഷത്രിയര് ക്ഷത്രിയരായി തന്നെ മാറുന്നു.

ചോദ്യം- വിശ്വ പരിവര്ത്തകരാകുന്നതിന് മുമ്പേ ഏതൊരു പരിവര്ത്തനം ചെയ്യുന്നതിന്റെ ശക്തി ഉണ്ടായിരിക്കണം?

ഉത്തരം- വിശ്വ പരിവര്ത്തകരാകുന്നതിന് മുമ്പ് തന്റെ സംസ്ക്കാരങ്ങളെ പരിവര്ത്തനപ്പെടുത്തുന്നതിനുള്ള ശക്തി വേണം. ദൃഷ്ടിയും മനോഭാവനയും പരിവര്ത്തനപ്പെടണം. നിങ്ങള് ദൃഷ്ടാവായി ഈ ദൃഷ്ടിയിലൂടെ കാണുന്നവരാണ്. ദിവ്യ നേത്രത്തിലൂടെ കാണൂ അല്ലാതെ സ്ഥൂലമായ നേത്രങ്ങളിലൂടെയല്ല. ദിവ്യ നേത്രത്തിലൂടെ കാണുകയാണെങ്കില് സ്വതവേ ദിവ്യ രൂപം തന്നെ കാണപ്പെടും. സ്ഥൂല നേത്രങ്ങളിലൂടെ സ്ഥൂല ശരീരമാണ് കാണുന്നത്, ശരീരത്തിന് വേണ്ടി ചിന്തിക്കുന്നു- ഈ കാര്യം ഫരിസ്ഥകളുടേതോ ബ്രാഹ്മണരുടേതോയല്ല.

ചോദ്യം- പരസ്പരം സഹോദരി സഹോദര സംബന്ധമുണ്ടായിട്ടും ഏതൊരു ദിവ്യ നേത്രത്തിലൂടെ കാണുകയാണെങ്കില് ദൃഷ്ടി അഥവാ മനോഭാവന ഒരിക്കലും ചഞ്ചലമാകില്ല?

ഉത്തരം- ഓരോ നാരി ശരീരധാരി ആത്മാവിനെ ശക്തി രൂപം, ജഗത് മാതാവിന്റെ രൂപത്തില്, ദേവിയുടെ രൂപത്തില് കാണൂ- ഇതിനെ തന്നെയാണ് ദിവ്യ നേത്രത്തിലൂടെ കാണുക എന്ന് പറയുന്നത്.. ദേവിയുടെ മുന്നില് ആരെങ്കിലും ആസൂരീയ മനോഭാവനയിലൂടെ പോകുകയാണെങ്കില് ഭസ്മമായി തീരുന്നു അതിനാല്നമ്മുടെ സഹോദരി അഥവാ ടീച്ചറല്ല എന്നാല് ശിവശക്തിയാണ്. മാതാക്കളും സഹോദരിമാരും സദാ തന്റെ ശിവശക്തി സ്വരൂപത്തില് സ്ഥിതി ചെയ്യണം. എന്റെ വിശേഷ സഹോദരനാണ്, വിശേഷ വിദ്യാര്ത്ഥിയല്ല, അവര് മഹാവീരനാണ്, അവര് ശിവശക്തിയാണ്.

ചോദ്യം- മഹാവീന്മാരുടെ വിശേഷതയെന്താണ് കാണിക്കുന്നത്?

ഉത്തരം- അവരുടെ ഹൃദയത്തില് സദാ ഒരേയൊരു രാമനായിരിക്കും. മഹാവീരന് രാമന്റേതാണെങ്കില് ശക്തിയും ശിവന്റേതാണ്. ഏതൊരു ശരീരധാരിയെ കാണുമ്പോള് മസ്തകത്തില് ആത്മാവിനെ കാണൂ. സംസാരിക്കേണ്ടത് ആത്മാവിനോടാണ് അല്ലാതെ ശരീരത്തിനോടല്ല. ദൃഷ്ടി തന്നെ മസ്തക മണിയിലായിരിക്കണം പോകേണ്ടത്

ചോദ്യം- ഏതൊരു ശബ്ദത്തെ ആലസ്യത്തിന്റെ രൂപത്തില് ഉപയോഗിക്കരുത്, കേവലം ഒരു ശ്രദ്ധ വയ്ക്കണം, അത് ഏതാണ്?

ഉത്തരം- പുരുഷാര്ത്ഥി എന്ന ശബ്ദത്തെ ആലസ്യത്തിന്റെ രൂപത്തില് ഉപയോഗിക്കരുത്. കേവലം ഈ ശ്രദ്ധ വയ്ക്കൂ- ഓരോ കാര്യത്തിലും ദൃഢ സങ്കല്പമുള്ളവരാകണം. ചെയ്യുന്നതെല്ലാം ശ്രേഷ്ഠ കര്മ്മം തന്നെയായിരിക്കണം. ശ്രേഷ്ഠമാകണം. ഓം ശാന്തി.

വരദാനം:-

പഴയ സംസ്ക്കാരങ്ങളാകുന്ന സമ്പത്തിനെ ആരാണൊ തന്റെ ആവശ്യത്തിനായി മാറ്റി വയ്ക്കുന്നത് അവരെ മായ ഏതെങ്കിലും രൂപത്തില് പിടിക്കുന്നു. പഴയ റജിസ്റ്ററിന്റെ ചെറിയൊരു കഷ്ണത്തിലൂടെയും പിടിക്കപ്പെടുന്നു, മായ വളരെ തീവ്രമാണ്, മായയുടെ കാച്ചിംഗ് പവര് കുറവൊന്നുമല്ല അതിനാല്വികാരങ്ങളുടെ വംശത്തിന്റെ അംശത്തെ പോലും സമാപ്തമാക്കൂ. ലേശം പോലും ഒരു കോണിലും പഴയ ഖജനാക്കളുടെ ലക്ഷണം പോലും ഉണ്ടാകരുത്, ഇതിനെയാണ് പറയുന്നത് സര്വ്വ സമര്പ്പണം, ട്രസ്റ്റി അഥവാ യജ്ഞത്തിന്റെ സ്നേഹി സഹയോഗി എന്ന്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top