11 June 2021 Malayalam Murli Today | Brahma Kumaris

June 10, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഇപ്പോള് നിങ്ങള് സത്യ-സത്യമായ രാജയോഗികളാണ്, നിങ്ങളെ രാജഋഷിയെന്നും പറയുന്നു, രാജഋഷി എന്നാല് തന്നെ പവിത്രമായവര്

ചോദ്യം: -

മായയാകുന്ന രാവണന്റെ ചെളിക്കുഴിയില് നിന്നും നിങ്ങള് കുട്ടികള്ക്ക് മനുഷ്യരെ എപ്പോള് പുറത്തെടുക്കാന് സാധിക്കും?

ഉത്തരം:-

സ്വയം എപ്പോഴാണോ ആ ചെളിക്കുണ്ടില് നിന്നും നിങ്ങള് പുറത്തു വരുന്നത്. ചെളിക്കുണ്ടില് നിന്നും പുറത്തു വന്നവരുടെ അടയാളമാണ്- ഇച്ഛാ മാത്രം അവിദ്യ സ്ഥിതി. ഒരു ബാബയല്ലാതെ മറ്റൊന്നും ഓര്മ്മ വരരുത്. നല്ല വസ്ത്രം ധരിക്കണം, നല്ല സാധനം കഴിക്കണം, ഈ അത്യാര്ത്തിയുണ്ടാകരുത്. നിങ്ങള് പൂര്ണ്ണമായും വനവാസത്തിലാണ്. ഈ ശരീരത്തെ പോലും മറന്നിരിക്കണം, എന്റെതായി ഒന്നും തന്നെയില്ല, ഞാന് ആത്മാവാണ്-ഇങ്ങനെയുള്ള ആത്മാഭിമാനിയായ കുട്ടികള്ക്ക് തന്നെയാണ് മനുഷ്യരെ രാവണന്റെ ചെളിക്കുഴിയില് നിന്നും മുക്തമാക്കാന് സാധിക്കുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങ് സ്നേഹത്തിന്റെ സാഗരനാണ്….

ഓം ശാന്തി. ചിലപ്പോള് ഗീതം പാടികേള്പ്പിക്കുമ്പോള് കുട്ടികളോട് ഗീതത്തിന്റെ അര്ത്ഥവും ചോദിക്കാറുണ്ട്. നിങ്ങള് എപ്പോള് മുതലാണ് വഴി മറന്നത് എന്ന് പറയൂ? (ചിലര് ദ്വാപരയുഗം മുതലാണെന്ന് പറഞ്ഞു, മറ്റുചിലര് സത്യയുഗം മുതലെന്ന് പറഞ്ഞു) ദ്വാപരയുഗം മുതലാണ് മറന്നതെന്ന് പറയുന്നവര് തെറ്റാണ്. സത്യയുഗം മുതലാണ് വഴി മറന്നത്. വഴി പറഞ്ഞു തരുന്നയാളെ ഇപ്പോഴാണ് നിങ്ങള്ക്ക് ലഭിച്ചത്. സത്യയുഗത്തില് വഴി പറഞ്ഞു തരുന്നയാളെ അറിയുന്നില്ല. സത്യയുഗത്തില് ബാബയെ അറിയുന്നേയില്ല. അതായത് മറന്നുപോയി. മറക്കുക എന്നതും ഡ്രാമയില് അടങ്ങിയിട്ടുള്ള കാര്യമാണ്. ഇപ്പോള് വഴി പറഞ്ഞു തരാന് വന്നിരിക്കുകയാണ്. പ്രഭൂ, വഴി കാണിച്ചു തരൂ എന്ന് പറയാറുണ്ടല്ലോ. നമ്മള് സത്യയുഗം മുതലാണ് ബാബയെ മറന്നത്. ബുദ്ധി പ്രയോഗിക്കാന് വേണ്ടി ബാബ ചോദ്യങ്ങള് ചോദിക്കുകയാണ്. ഈ ജ്ഞാനം തന്നെ വേറിട്ടതാണല്ലോ, ജ്ഞാനത്തിന്റെ സാഗരന് ബാബ തന്നെയാണ്. ബാബ സന്മുഖത്താണ് മനസ്സിലാക്കിതരുന്നത്. ജ്ഞാനത്തിന്റെ സാഗരനും സുഖത്തിന്റെ സാഗരനും ബാബ മാത്രമാണ്. വാസ്തവത്തില് പതിത-പാവനനും ഒരു ബാബയാണെന്ന് നിങ്ങള്ക്കറിയാം. ഈ കാര്യം ഭക്തി ചെയ്യുന്നവരും അംഗീകരിക്കുന്നുണ്ട്. ശാന്തിധാമവും സുഖധാമവുമാണ് പാവനമായ ലോകം. ഇപ്പോള് സുഖധാമവും ദുഃഖധാമവും പകുതി-പകുതിയാണ്. ഇത് കുട്ടികള്ക്ക് നല്ല രീതിയില് അറിയാം. ബാബ സ്നേഹത്തിന്റെ സാഗരനായതുകൊണ്ടാണ് എല്ലാവരും ബാബയെ അച്ഛനെന്ന് പറഞ്ഞ് വിളിക്കുന്നത്. എന്നാല് ബാബ ആരാണ്, എങ്ങനെയാണ് വരുന്നതെന്ന് മറന്നുപോയിരിക്കുന്നു. 5000 വര്ഷത്തിന്റെ കാര്യമാണ് ശരിക്കും ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നു,

സത്യയുഗത്തില് സത്ഗതിയിലാണ്, പിന്നീട് എങ്ങനെയാണ് ദുര്ഗതിയുണ്ടാകുന്നത്, ആര് പറയും? ബാബയാണ് മനസ്സിലാക്കിതരുന്നത്. ദ്വാപരയുഗം മുതല് നിങ്ങളുടെ ദുര്ഗതിയുണ്ടായപ്പോഴാണല്ലോ വിളിക്കുന്നത്. ഇത് പുതിയ കാര്യമൊന്നുമല്ല എന്ന് നിങ്ങള് മനസ്സിലാക്കുന്നു. ബാബ കല്പ-കല്പം വരുന്നു. ഇപ്പോള് നിരാകാരനായ ബാബ ആത്മാക്കള്ക്കാണ് മനസ്സിലാക്കിതരുന്നത്. ആര്ക്കും തന്റെ ആത്മാവിനെക്കുറിച്ച് അറിയില്ല. എന്റെ ആത്മാവില് മുഴുവന് പാര്ട്ടും അടങ്ങിയിട്ടുണ്ടെന്ന് ഒരിക്കലും ആരും പറയില്ല. ഞാന് ഒരുപാട് തവണ ഇങ്ങനെയായി മാറിയിട്ടുണ്ടെന്നും പാര്ട്ടഭിനയിച്ചിട്ടുണ്ടെന്നും ഒരിക്കലും പറയില്ല. അവര്ക്ക് ഡ്രാമയെക്കുറിച്ചറിയില്ല. കൂടിപ്പോയാല് ലക്ഷക്കണക്കിന് വര്ഷങ്ങളുണ്ടെന്ന് പറയും. എന്നാലും ഡ്രാമയല്ലേ. ഡ്രാമ ആവര്ത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് പറയുമല്ലോ. ഈ ജ്ഞാനം ബാബ തന്നെയാണ് സന്മുഖത്ത് നല്കുന്നത്. മുഖത്തിലൂടെയാണ് സംസാരിക്കുന്നത്. നമ്മളെ ശിവബാബ ബ്രഹ്മാവിലൂടെ തന്റേതാക്കി മാറ്റി ബ്രാഹ്മണനാക്കി മാറ്റിയതാണ് എന്ന് നിങ്ങള്ക്കറിയാം. ബ്രഹ്മാബാബ ശിവബാബയുടെ കുട്ടിയുമാണ്. പത്നിയുമാണ്. നോക്കൂ, എത്ര കുട്ടികളെയാണ് സംരക്ഷിക്കുന്നത്. പുരുഷന് ഒറ്റക്കായതു കാരണമാണ് കുട്ടികളെ സംരക്ഷിക്കാന് സരസ്വതിയെ സഹയോഗിയാക്കി മാറ്റിയത്. ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. ഇത് പ്രായോഗികമാണ്. ബാബ തന്നെയാണ് രാജയോഗം പഠിപ്പിക്കുന്നത്, ആരെ പഠിപ്പിച്ചുവോ അവര് രാജാവായി മാറി. 84 ജന്മങ്ങള് എടുത്തു. ഒരുപാട് പേര് ബൈബിളും, ഖുറാനും, വേദങ്ങളും ശാസ്ത്രങ്ങളും പഠിക്കുന്നുണ്ടെങ്കിലും ഒന്നും മനസ്സിലാക്കുന്നില്ല. നിങ്ങള് തത്വയോഗികളല്ല. നിങ്ങളുടെ യോഗം ബാബയുമായിട്ടാണ് അര്ത്ഥം ബാബയുടെ ഓര്മ്മയാണ്. നിങ്ങള് ഇപ്പോള് രാജയോഗികളും രാജഋഷികളുമാണ്. അര്ത്ഥം യോഗീരാജാണ്. യോഗീ എന്ന് പവിത്രമായവരെയാണ് പറയുന്നത്. നിങ്ങള് സ്വര്ഗ്ഗത്തിന്റെ രാജ്യപദവിയെടുക്കാനാണ് യോഗിയായി മാറിയത്. ആദ്യമാദ്യം ബാബ പറയുന്നു-പവിത്രമായി മാറൂ. യോഗി എന്ന പേര് തന്നെ അവര്ക്കാണ്. നിങ്ങളെല്ലാവരും രാജയോഗികളാണ്. നിങ്ങള് ബ്രഹ്മാമുഖ വംശാവലികളായവരുടെ കാര്യമാണിത്. നിങ്ങള് വിദ്യാര്ത്ഥികളല്ലേ. വിദ്യാര്ത്ഥികളെ എപ്പോഴെങ്കിലും ടീച്ചര് മറക്കുമോ? ശിവബാബ നമ്മളെ പഠിപ്പിക്കുയാണെന്നറിയാം. എന്നാലും മായ മറപ്പിക്കുന്നു. നിങ്ങള് നിങ്ങളെ പഠിപ്പിക്കുന്ന ടീച്ചറെ മറക്കുന്നു. ഭഗവാനാണ് പഠിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയാല് മാത്രമെ ലഹരി വര്ദ്ധിക്കുകയുള്ളൂ. സ്കൂളില് ഐ.സി.എസിന് പഠിക്കുന്നവര്ക്ക് എത്ര ലഹരിയാണ് ഉണ്ടാകുന്നത്. നിങ്ങള് കുട്ടികള് 21 ജന്മത്തേക്കു വേണ്ടി രാജയോഗത്തിന്റെ പഠിപ്പ് പഠിക്കുന്നു. എന്നാലും വീണ്ടും അടുത്ത കല്പത്തിലും പഠിക്കണം. രാജവിദ്യയും പഠിക്കണം. ഭാഷയും പഠിക്കണം.

നിങ്ങള് കുട്ടികള്ക്കറിയാം സത്യയുഗം മുതലാണ് നമ്മള് ഈ വഴി മറക്കാന് തുടങ്ങിയത്. പിന്നീട് ഓരോരോ പടികളായി, ഓരോരോ ജന്മങ്ങളായി താഴേക്കിറങ്ങുന്നു. ഇപ്പോള് നിങ്ങള്ക്കെല്ലാം ഓര്മ്മയുണ്ട്. നമ്മള് എങ്ങനെയാണ് കയറുന്നതെന്നും ഇറങ്ങുന്നതെന്നും. ഏണിപ്പടി നല്ല രീതിയില് ഓര്മ്മയില് വയ്ക്കൂ. 84 ജന്മങ്ങള് പൂര്ത്തിയായി, ഇപ്പോള് നമുക്ക് പോകണം. ഇത് പരിധിയില്ലാത്ത നാടകമാണെന്ന സന്തോഷമുണ്ട്. ആത്മാവ് എത്ര ചെറുതാണ്. പാര്ട്ടഭിനയിച്ച് ആത്മാവ് ക്ഷീണിക്കുകയാണ്. അപ്പോഴാണ് വിളിക്കുന്നത്-ബാബാ, ഞങ്ങള്ക്ക് വിശ്രമിക്കാനും സുഖ-ശാന്തി പ്രാപ്തമാക്കാനുമുള്ള വഴി പറഞ്ഞു തരൂ. സുഖധാമത്തില് നിങ്ങള്ക്ക് സുഖവും-ശാന്തിയുമുണ്ട്. അവിടെ ബഹളമൊന്നുമില്ല. ആത്മാവിന് ശാന്തിയുണ്ട്. ശാന്തിക്ക് 2 സ്ഥലമാണ് ഉള്ളത്-ശാന്തിധാമവും, സുഖധാമവും. ദുഃഖധാമത്തില് അശാന്തിയാണ്. ഇത് പഠിപ്പാണ്. ബാബ നമ്മളെ ശാന്തിധാമം വഴി സുഖധാമത്തിലേക്ക് കൊണ്ടുപോവുകയാണെന്ന് നിങ്ങള്ക്കറിയാം. നിങ്ങള്ക്ക് പറയേണ്ട കാര്യമില്ല. നമ്മള് ഇവിടെ പാര്ട്ടഭിനയിക്കാനാണ് വന്നിരിക്കുന്നത്, അതിനുശേഷം നമ്മള് തിരിച്ചുപോകും. ഈ സന്തോഷമുണ്ട്. ശാന്തിയുടെ സന്തോഷമല്ല. നമുക്ക് സന്തോഷവും ആനന്ദവും തോന്നുന്നു. അറിയാം ബാബയെ ഓര്മ്മിക്കുന്നതിലൂടെയാണ് വികര്മ്മങ്ങള് വിനാശമാകുന്നത്. ഞങ്ങള്ക്ക് മനസ്സിന് ശാന്തി ലഭിക്കണമെന്ന് ചിലര് പറയുന്നു. ഈ വാക്കും തെറ്റാണ്. ഇല്ല, വികര്മ്മം വിനാശമാകാനാണ് നമ്മള് ബാബയെ ഓര്മ്മിക്കുന്നത്. ശാന്തമായി മനസ്സിനിരിക്കാന് സാധിക്കില്ല. കര്മ്മം ചെയ്യാതിരിക്കാന് സാധിക്കില്ല. നമ്മള് ബാബയില് നിന്നും പവിത്രത, ശാന്തി, സുഖത്തിന്റെ സമ്പത്തെടുത്തുകൊണ്ടിരിക്കുന്നു എന്ന സന്തോഷമുണ്ടാകുന്നു. ഈ ലോകം ദുഃഖധാമമാണ്, ഇതില് സുഖമുണ്ടാകുക സാധ്യമല്ല. മനുഷ്യര് ശാന്തിധാമത്തേയും സുഖധാമത്തേയും മറന്നിരിക്കുകയാണ്. ഒരുപാട് പൈസയുള്ളവര് സുഖത്തിലാണ് എന്ന് മനസ്സിലാക്കുന്നു. സന്യാസിമാര് വീടെല്ലാം ഉപേക്ഷിച്ച് കാട്ടിലേക്കാണ് പോകുന്നത്. ഒരു ബഹളവുമില്ല. അല്പകാലത്തേക്കു വേണ്ടി ശാന്തി ലഭിക്കുന്നു. ആത്മാവിന്റെ ശാന്തി എന്ന സ്വധര്മ്മത്തില് നിങ്ങള് ശാന്തിയിലിരിക്കുന്നു. ഇവിടെ കര്മ്മത്തിലേക്ക് വരുക തന്നെ വേണം. പാര്ട്ടഭിനയിക്കുക തന്നെ വേണം. ഈ ലോകത്തിലേക്ക് വരുന്നത് കര്മ്മം ചെയ്യാനാണ്. ആത്മാവിന് തീര്ച്ചയായും കര്മ്മത്തിലേക്ക് വരുക തന്നെ വേണം. ഇത് പരിധിയില്ലാത്ത അച്ഛനാണ് മനസ്സിലാക്കി തരുന്നതെന്ന് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു. നിരാകാരനായ ഭഗവാന്റെ വാക്കുകളാണ്- നമ്മള് ആത്മാവാണെന്നും, നമ്മുടെ പിതാവ് പരമാത്മാവാണെന്നും നിങ്ങള്ക്കറിയാം. പരമമായ ആത്മാവെന്നാല് പരമാത്മാവ്. പരമാത്മാവിനെയാണ് ആത്മാവ് വിളിക്കുന്നത്. ബാബ തന്നെയാണ് എല്ലാവരുടേയും സത്ഗതി ദാതാവ്. ബാബ പറയുന്നു- കുട്ടികളേ, ദേഹീയഭിമാനിയായി മാറൂ. ഇതിനു തന്നെയാണ് പരിശ്രമം. പകുതി കല്പമായിട്ടുള്ള തുരുമ്പെല്ലാം ഓര്മ്മയിലൂടെയാണ് ഇല്ലാതാകുന്നത്. നിങ്ങള്ക്ക് സത്യമായ സ്വര്ണ്ണമായി മാറണം. സത്യമായ സ്വര്ണ്ണത്തില് കലര്പ്പ് ചേര്ത്ത് ആഭരണമുണ്ടാക്കുന്നതു പോലെ നിങ്ങളും വാസ്തവത്തില് സത്യമായ സ്വര്ണ്ണമായിരുന്നു, പിന്നീട് നിങ്ങളിലും അഴുക്ക് പിടിക്കുന്നു. നമ്മളാണ് പാര്ട്ടഭിനയിച്ചതെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇപ്പോള് നമ്മള് പോകുന്നു ഭര്തൃവീട്ടിലേക്ക്. വിദേശത്ത് നിന്നും സ്വന്തം വീട്ടിലേക്ക് പോകുമ്പോള് സന്തോഷമുണ്ടാകുന്നതു പോലെ നിങ്ങള്ക്കും സന്തോഷമുണ്ട്, ബാബ നമുക്ക് വേണ്ടി സ്വര്ഗ്ഗം കൊണ്ടു വന്നിരിക്കുകയാണ്. പരിധിയില്ലാത്ത ബാബയുടെ സമ്മാനമാണ് പരിധിയില്ലാത്ത ചക്രവര്ത്തി പദവി അര്ത്ഥം സദ്ഗതി. സന്യാസിമാര് മുക്തിയാകുന്ന സമ്മാനമാണ് ഇഷ്ടപ്പെടുന്നത്. ആരെങ്കിലും മരിച്ചാല് സ്വര്ഗ്ഗത്തിലേക്ക് പോയി എന്ന് പറയുന്നു. സന്യാസിമാര് പറയുന്നു-ആത്മാവാകുന്ന ജ്യോതി ജ്യോതിയില് ലയിച്ചു എന്ന്, അതില് എല്ലാവരും ലയിച്ചു ചേരും. നമ്മള് എല്ലാ ആത്മാക്കളും വസിക്കുന്ന സ്ഥാനമാണ് ബ്രഹ്മതത്വം. അല്ലാതെ എല്ലാവരും കൂടി ലയിക്കാന് ജ്യോതിയോ അഗ്നിയോ അല്ല. ആത്മാക്കളെല്ലാം വസിക്കുന്നത് ബ്രഹ്മമാകുന്ന തത്വത്തിലാണ്. ബാബയും ബ്രഹ്മതത്വത്തിലാണ് വസിക്കുന്നത്. ബാബയും ബിന്ദുവാണ്. ബിന്ദുവിന്റെ സാക്ഷാത്കാരമുണ്ടായാല് ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ബാബാ, ഓര്മ്മിക്കാന് ബുദ്ധിമുട്ടുണ്ട് എന്ന് കുട്ടികള് ഒരുപാട് പറയുന്നു. ബിന്ദു രൂപത്തെ എങ്ങനെയാണ് ഓര്മ്മിക്കുന്നത്? പകുതി കല്പം വരെ വലിയ ലിംഗരൂപത്തിലാണ് ഓര്മ്മിച്ചു വന്നത്. ഇതും ബാബ മനസ്സിലാക്കിതരുന്നു. ബിന്ദുവിനെ പൂജിക്കാന് സാധിക്കില്ല. ബിന്ദുവിന്റെ ക്ഷേത്രമെങ്ങനെയുണ്ടാക്കും? ബിന്ദുവിനെ കാണാന് പോലും സാധിക്കില്ല. അതുകൊണ്ടാണ് വലിയ ശിവലിംഗമുണ്ടാക്കുന്നത്. ആത്മാക്കളുടെ സാലിഗ്രാമുകളെല്ലാം വളരെ ചെറുതാക്കിയാണ് ഉണ്ടാക്കുന്നത്. അണ്ഢാകൃതിയിലാണ് ഉണ്ടാക്കുന്നത്. പരമാത്മാവ് ബിന്ദുവിനെ പോലെയാണെന്ന് മുന്പെന്തുകൊണ്ട് പറഞ്ഞില്ല എന്ന് പറയും. ബാബ പറയുന്നു-ആ സമയത്ത് പറഞ്ഞു തരാനുള്ള പാര്ട്ടുണ്ടായിരുന്നില്ല. നിങ്ങള് ഐ.സി.എസ്സിന്റെ പഠിപ്പ് തുടക്കം മുതല് തന്നെ എന്തുകൊണ്ടാണ് പഠിക്കാത്തത്? പഠിപ്പിനും നിയമമുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള് ആരെങ്കിലും ചോദിക്കുകയാണെങ്കില് നിങ്ങള്ക്ക് പറയാന് സാധിക്കും-ശരി, ബാബയോട് ചോദിക്കാം അല്ലെങ്കില് ഞങ്ങളേക്കാള് വലിയ ടീച്ചറുണ്ട്, അവരോട് എഴുതി ചോദിക്കാം. ബാബക്ക് പറഞ്ഞു തരേണ്ടതാണെങ്കില് പറഞ്ഞു തരും ഇല്ലെങ്കില് പറയും മുന്നോട്ട് പോകുമ്പോള് മനസ്സിലാക്കും. ഒരു സമയത്ത് തന്നെ കേള്പ്പിക്കില്ലല്ലോ. ഇതെല്ലാം പുതിയ കാര്യമാണ്. നിങ്ങളുടെ വേദങ്ങളുടേയും ശാസ്ത്രങ്ങളുടേയും സാരം ബാബയാണ് കേള്പ്പിക്കുന്നത്. ഇതും ഭക്തിമാര്ഗ്ഗത്തില് അടങ്ങിയിട്ടുണ്ട്. വീണ്ടും നിങ്ങള്ക്ക് അടുത്ത കല്പം പഠിക്കുക തന്നെ വേണം. ഭക്തിയുടെ പാര്ട്ട് അഭിനയിക്കുക തന്നെ വേണം. പതിതമായി മാറാനുള്ള പാര്ട്ടും അഭിനയിക്കണം. ഭക്തിയാകുന്ന ചെളിക്കുണ്ടില് വീണു പോയി എന്ന് പറയുന്നു. പുറമെയുള്ള സൗന്ദര്യം ഒരുപാടുണ്ട്. മരുഭൂമിയിലെ വെള്ളത്തിന്റെ ഉദാഹരണം പറയാറുണ്ടല്ലോ. ഭക്തിയും വളരെ ആകര്ഷണീയമാണ്. ബാബയും പറയുന്നു-ഭക്തിയും മരുഭൂമിയിലെ വെള്ളത്തിനു സമാനമാണ്. (മൃഗതൃഷ്ണക്കു സമാനം) ഈ ചെളിക്കുണ്ടില് കുടുങ്ങിപോകുന്നു. പിന്നീട് പുറത്തു വരാന് തന്നെ ബുദ്ധിമുട്ടാണ്. തീര്ത്തും കുടുങ്ങിപോകുന്നു. മറ്റുള്ളവരെ പുറത്തെടുക്കാനാണ് പോകുന്നതെങ്കിലും സ്വയം ചെളിക്കുണ്ടില് വീണു പോകുന്നു. ഇങ്ങനെ ഒരുപാട് പേര് കുടുങ്ങിയിട്ടുണ്ട്. ആശ്ചര്യമായി കേട്ട്, പറഞ്ഞു കൊടുത്ത്, മറ്റുള്ളവരെ പുറത്തേക്കെടുത്തതിനു ശേഷം, മുന്നോട്ട് പോകെ സ്വയം തന്നെ കുടുങ്ങി പോകുന്നു. എത്ര നല്ല-നല്ല ഒന്നാന്തരം കുട്ടികളായിരുന്നു. പിന്നീട് അവര്ക്ക് ചെളിയില് നിന്നും പുറത്തു കടക്കാന് വളരെ ബുദ്ധിമുട്ടാണ്. ബാബയെ മറക്കുന്നതിലൂടെ ചെളിയില് നിന്നും പുറത്തെടുക്കാന് എത്ര പരിശ്രമമാണ് ഉള്ളത്. എത്ര മനസ്സിലാക്കിക്കൊടുത്താലും ബുദ്ധിയില് ഇരിക്കില്ല. മായയാകുന്ന രാവണന്റെ ചെളിയില് നിന്നും എത്രത്തോളം പുറത്തേക്ക് വന്നിട്ടുണ്ടെന്ന് നമുക്ക് അറിയാന് സാധിക്കും. എത്രത്തോളം പുറത്തേക്കു വരുന്നുവോ അത്രത്തോളം സന്തോഷവുമുണ്ടായിരിക്കും. സ്വയം പുറത്തേക്കു വന്നവര്ക്ക് മറ്റുള്ളവരെ പുറത്തേക്ക് കൊണ്ടുവരാനുള്ള ധൈര്യമുണ്ടായിരിക്കും. അമ്പെയ്യുന്നവര് ചിലര് ശക്തിശാലിയായിരിക്കും, മറ്റുചിലര് ദുര്ബലരായിരിക്കും.കാട്ടാളന്റെയും അര്ജുനന്റെയും ഉദാഹരണമുണ്ടല്ലോ. അര്ജുനന് കൂടെ വസിക്കുന്നവനായിരുന്നു, ഒരു അര്ജുനന്മാത്രമല്ല ഉണ്ടായിരുന്നത്. ബാബയുടേതായി മാറി കൂടെ വസിക്കുന്നവരെയാണ് അര്ജുനന് എന്ന് പറയുന്നത്. കൂടെ താമസിക്കുന്നവരും പുറമെ താമസിക്കുന്നവരും തമ്മിലുള്ള മല്സരം വെക്കാറുണ്ട്. പുറത്ത് വസിച്ചിരുന്ന കാട്ടാളന് ശക്തിശാലിയായി മാറി. ഒരാളുടെ ഉദാഹരണമാണ് നല്കിയിട്ടുള്ളത്. അനേകരുടെ കാര്യമാണ്. ഇത് ജ്ഞാനത്തിന്റെ അമ്പാണ്. നമ്മള് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുണ്ടെന്ന് ഓരോരരുത്തര്ക്കും സ്വയം മനസ്സിലാക്കാന് സാധിക്കും. മറ്റാരുടേയും ഓര്മ്മയൊന്നും വരുന്നില്ലല്ലോ! നല്ല വസ്തുക്കള് കഴിക്കാനോ അഥവാ ധരിക്കാനോ ഉള്ള അത്യാഗ്രഹമുണ്ടാകുന്നില്ലല്ലോ! ഇവിടെ നല്ലത് ധരിച്ചാല് സത്യയുഗത്തില് കുറഞ്ഞുപോകും. നമുക്ക് ഇവിടെ വനവാസത്തില് കഴിയണം. ബാബ പറയുന്നു-നിങ്ങളുടെ ഈ ശരീരത്തെ പോലും മറക്കൂ. ഇത്പഴയതും തമോപ്രധാനവുമായ ശരീരമാണ്. നിങ്ങളാണ് സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറുന്നത്. ഇച്ഛാ മാത്രം അവിദ്യ സ്ഥിതി.

ബാബ പറയുന്നു-നിങ്ങള് ഇവിടെ ആഭരണങ്ങള് പോലും ധരിക്കരുത്. ഇങ്ങനെ എന്തുകൊണ്ടാണ് പറയുന്നത്? ഇതിനും ഒരുപാട് കാരണങ്ങളുണ്ട്. ആരുടെയെങ്കിലും ആഭരങ്ങള് കളഞ്ഞു പോയാല് പറയും ബ്രഹ്മാകുമാരിമാര്ക്ക് കൊടുത്തിട്ട് വന്നിരിക്കുകയാണെന്ന്. പിന്നെ കള്ളന്മാരും പിടിച്ചുപറിക്കാരും വഴിയില് വെച്ച് തട്ടിപ്പറിക്കുന്നു. ഇന്നത്തെ കാലത്ത് വേലക്കാരും കൊള്ളയടിക്കുന്നവരില് ഒരുപാടുണ്ട്. സ്ത്രീകളും കൊള്ളയടിക്കുന്നുണ്ട്. ലോകത്തിന്റെ അവസ്ഥ നോക്കൂ എന്താണ്? ഈ ലോകം തികച്ചും വേശ്യാലയമാണെന്ന് നിങ്ങള് മനസ്സിലാക്കുന്നുണ്ട്. നമ്മള് ഇവിടെ ശിവബാബയോടൊപ്പം ശിവാലയത്തിലാണ് ഇരിക്കുന്നത്. ശിവബാബ സത്യമാണ്, ചൈതന്യമാണ്, ആനന്ദസ്വരൂപമാണ്. ആത്മാവിന് തന്നെയാണ് മഹിമയുള്ളത്. ആത്മാവാണ് പറയുന്നത്-ഞാന് പ്രസിഡന്റാണ്, ഞാന് ഇന്നയാളാണ് എന്നെല്ലാം. ബ്രാഹ്മണനായ നമ്മളുടെ ആത്മാവ് ബാബയില് നിന്നും സമ്പത്തെടുത്തു കൊണ്ടിരിക്കുകയാണ്. ആത്മാഭിമാനിയായി കഴിയുന്നതില് തന്നെയാണ് പരിശ്രമമുള്ളത്. ഇന്നയാള് എന്റെയാണ്, ഇതെന്റെയാണ്…. ഇത് ഓര്മ്മയുണ്ടാകും. എന്നാല് നമ്മള് ആത്മാവ് സഹോദര-സഹോദര രാണെന്ന് മറന്നുപോകുന്നു. ഇവിടെ എന്റെ എന്നുള്ളതിനെ ഉപേക്ഷിക്കണം. ഞാന് ആത്മാവാണ്. ബ്രഹ്മാവിന്റെ ആത്മാവിനും ഇത് അറിയാം. ബാബ മനസ്സിലാക്കിതരുന്നത് ബ്രഹ്മാബാബയും കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ആദ്യം ബ്രഹ്മാബാബയാണ് കേള്ക്കുന്നത്. ബ്രഹ്മാബാബക്കും കേള്പ്പിക്കാന് സാധിക്കും എന്നാല് കുട്ടികളുടെ മംഗളത്തിനു വേണ്ടിയാണ് പറയുന്നത് സദാ ശിവബാബയാണ് കേള്പ്പിക്കുന്നതെന്ന് മനസ്സിലാക്കൂ. വിചാര സാഗര മഥനം ചെയ്യേണ്ടത് കുട്ടികളുടെ ജോലിയാണ്. നിങ്ങള് വിചാര സാഗര മഥനം ചെയ്യുന്നതു പോലെ ബ്രഹ്മാബാബയും ചെയ്യുന്നു. ഇല്ലെങ്കില് എങ്ങനെ ആദ്യത്തെ നമ്പറില് പോകും? എന്നാല് ബ്രഹ്മാബാബ സ്വയത്തെ എപ്പോഴും ഗുപ്തമാക്കിയാണ് വയ്ക്കുന്നത്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) എന്റെ-എന്റെ എന്നതിനെ ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. ആത്മാഭിമാനിയായിരിക്കാനുള്ള പരിശ്രമം ചെയ്യണം. ഇവിടെ തികച്ചും വനവാസത്തില് കഴിയണം. ഏതൊന്നും കഴിക്കുന്നതിന്റെയും കുടിക്കുന്നതിന്റെയും കാര്യത്തില് ഇച്ഛാ മാത്രം അവിദ്യരായി മാറണം.

2) പാര്ട്ട് അഭിനയിച്ചുകൊണ്ടും കര്മ്മം ചെയ്തുകൊണ്ടും തന്റെ ശാന്തിയാകുന്ന സ്വധര്മ്മത്തില് സ്ഥിതി ചെയ്യണം. ശാന്തിധാമത്തേയും സുഖധാമത്തേയും ഓര്മ്മിക്കണം. ഈ ദുഃഖധാമത്തെ മറക്കണം.

വരദാനം:-

സമ്പൂര്ണ്ണ വിശ്വസ്തരെന്ന് അവരെയാണ് പറയുന്നത് ആരാണോ ഓരോ വസ്തുവിനെയും പരിപൂര്ണ്ണമായും സംരക്ഷിക്കുന്നത്. ഒരു വസ്തുവും വ്യര്ത്ഥമായി പോകാന് അനുവദിക്കില്ല. എപ്പോള് മുതല് ജന്മമെടുത്തോ അപ്പോള് മുതല് സങ്കല്പം, സമയം, കര്മ്മം എല്ലാം ഈശ്വരീയ സേവാര്ത്ഥമാണ്. അഥവാ ഈശ്വരീയ സേവനമല്ലാതെ എവിടെയെങ്കിലും സങ്കല്പമോ സമയമോ പോകുന്നുണ്ടെങ്കില്, വ്യര്ത്ഥമായ വാക്ക് വരികയോ അല്ലെങ്കില് ശരീരം കൊണ്ട് വ്യര്ത്ഥമായ കാര്യം ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കില് അവരെ സമ്പൂര്ണ്ണ വിശ്വസ്തരെന്ന് പറയില്ല. ഒരു സെക്കന്റ് അല്ലെങ്കില് ഒരു രൂപ വ്യര്ത്ഥമായി പോയാല് – എന്താ വലിയ കാര്യമാണോ, ഇങ്ങനെയാകരുത്. സമ്പൂര്ണ്ണ വിശ്വസ്തര് അര്ത്ഥം എല്ലാം സഫലമാക്കുന്നവര്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

0 Comment

No Comment.

Scroll to Top