12 June 2021 Malayalam Murli Today | Brahma Kumaris

June 11, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - സൂര്യവംശി രാജ്യപദവി പ്രാപ്തമാക്കുന്നതിനുവേണ്ടി തന്റേതെല്ലാം ബാബയില് സ്വാഹാ ചെയ്യൂ, സൂര്യവംശീ രാജ്യപദവി എന്നാല് എയര്കണ്ടീഷന് ടിക്കറ്റ്.

ചോദ്യം: -

ഈ ലോകത്തില് നിങ്ങള് കുട്ടികളെക്കാളും ഭാഗ്യശാലികളായി മറ്റാരും തന്നെയില്ല-എങ്ങനെ?

ഉത്തരം:-

നിങ്ങള് കുട്ടികളുടെ സന്മുഖത്ത് പരിധിയില്ലാത്ത ബാബയുണ്ട്. പരിധിയില്ലാത്ത ബാബയില് നിന്നും നിങ്ങള്ക്ക് പരിധിയില്ലാത്ത സമ്പത്താണ് ലഭിക്കുന്നത്. ഈ സമയം നിങ്ങള് പരിധിയില്ലാത്ത അച്ഛന്റേയും ടീച്ചറിന്റെയും സത്ഗുരുവിന്റെയുമായി മാറി പരിധിയില്ലാത്ത പ്രാപ്തിയെടുക്കുന്നു. ലോകത്തിലുള്ളവര്ക്ക് ബാബയെ അറിയുകയേ ഇല്ലെങ്കില് നിങ്ങളെ പോലെ ഭാഗ്യശാലികളായി മാറാന് എങ്ങനെ സാധിക്കും!

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

വളരെ ഭാഗ്യശാലികളാണ്…..

ഓം ശാന്തി. ബ്രാഹ്മണ കുല ഭൂഷണരായ കുട്ടികള്ക്കറിയാം ഇപ്പോള് നമ്മള് ബ്രാഹ്മണ സമ്പ്രദായത്തിലുള്ളവരാണ്, പിന്നീട് ദൈവീക സമ്പ്രദായത്തിലുള്ളവരായി മാറും. കുട്ടികള്ക്ക് അച്ഛന് മനസ്സിലാക്കിതരുന്നു- പരിധിയില്ലാത്ത അച്ഛന് സന്മുഖത്തുണ്ടെങ്കില് പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു. പിന്നെ എന്താണ് വേണ്ടത്? എപ്പോള് മുതലാണ് ഭക്തിമാര്ഗ്ഗം തുടങ്ങുന്നത് എന്ന് ആര്ക്കും അറിയില്ല. ഭക്തിമാര്ഗ്ഗത്തിലുള്ള ഭക്തര് ഭഗവാനെ അഥവാ വധുക്കള് വരനെയാണ് ഓര്മ്മിക്കുന്നത്. എന്നാല് അറിയില്ല എന്നതാണ് അല്ഭുതം. പ്രിയതമക്ക് പ്രിയതമനെ അറിയില്ല എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ! അറിയില്ലെങ്കില് ഓര്മ്മിക്കാനേ സാധിക്കില്ല. ഭഗവാന് എല്ലാവരുടേയും അച്ഛനാണ്. കുട്ടികള് അച്ഛനെയാണ് ഓര്മ്മിക്കുന്നത്. എന്നാല് തിരിച്ചറിവില്ലാതെ ഓര്മ്മിക്കുന്നത് വെറുതെയാണ്. അതിനാല് അങ്ങനെ ഓര്മ്മിക്കുന്നതിലൂടെ ഒരു ലാഭവുമുണ്ടാകുന്നില്ല. ഓര്മ്മിക്കുമ്പോഴും ആരും തന്നെ ലക്ഷ്യത്തിലേക്ക് എത്തിചേരുന്നില്ല. ഭഗവാന് ആരാണ്, ഭഗവാനില് നിന്നും എന്താണ് ലഭിക്കുന്നതെന്നൊന്നും അറിയില്ല. ക്രിസ്തു, ബുദ്ധന് എന്നീ ധര്മ്മസ്ഥാപകരെ അവരുടെ ശിഷ്യന്മാര് ഓര്മ്മിക്കുന്നുണ്ട്, എന്നാല് അവരെയെല്ലാം ഓര്മ്മിക്കുന്നതിലൂടെ എന്താണ് ലഭിക്കുന്നതെന്ന് ആര്ക്കും അറിയില്ല. ഇതിലും നല്ലത് ഭൗതീക പഠിപ്പാണ്. ലക്ഷ്യം ബുദ്ധിയിലുണ്ടായിരിക്കുമല്ലോ. അച്ഛനില് നിന്ന് എന്താണ് ലഭിക്കുന്നത്? ടീച്ചറില് നിന്ന് എന്താണ് ലഭിക്കുന്നത്? ഗുരുവില് നിന്ന് എന്താണ് ലഭിക്കുന്നത്? ഇത് മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ഇവിടെ നിങ്ങള് ആദ്യം അച്ഛന്റെ, പിന്നീട് ടീച്ചറുടെ, അതിനുശേഷം ഗുരുവിന്റേതായി മാറുന്നു. അച്ഛനും ടീച്ചറിലും വെച്ച് ഉയര്ന്നത് ഗുരുവാണ്. ഇപ്പോള് നമ്മള് ബാബയുടേതായി മാറി എന്ന നിശ്ചയം കുട്ടികള്ക്കുണ്ടായിക്കഴിഞ്ഞു. ബാബ 5000 വര്ഷം മുന്പത്തേതു പോലെ നമ്മളെ വന്ന് സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റുകയാണ്. അഥവാ ശാന്തിധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ബാബ പറയുന്നു-ഓമനകളായ കുട്ടികളേ, നിങ്ങള് എന്നില് നിന്ന് സമ്പത്ത് എടുക്കുമല്ലോ? എല്ലാ കുട്ടികളും പറയും-അതെ, ബാബാ എന്തുകൊണ്ട് എടുക്കില്ല! ശരി, ചന്ദ്രവംശത്തിലെ രാമന്റെ പദവി സ്വീകരിക്കാന് സമ്മതമാണോ? നിങ്ങള്ക്കെന്താണ് വേണ്ടത്? ബാബ സമ്മാനവും കൊണ്ട് വന്നിരിക്കുകയാണ്. നിങ്ങള് സൂര്യവംശകുലത്തിലെ ലക്ഷ്മിയെ വരിക്കുമോ അതോചന്ദ്രവംശത്തിലെ സീതയെ? നിങ്ങള് നിങ്ങളുടെ മുഖമൊന്ന് നോക്കൂ. ശ്രീനാരായണനെ അഥവാ ശ്രീലക്ഷ്മിയെ വരിക്കാനുള്ള യോഗ്യതയുണ്ടോ? യോഗ്യതയുള്ളവരായി മാറാതെ എങ്ങനെ വരിക്കും? ബാബ മനസ്സിലാക്കിതരുന്നു-കല്പം മുമ്പ് മനസ്സിലാക്കിതന്നപോലെ മനസ്സിലാക്കിതരുകയാണ്. നിങ്ങള് വീണ്ടും വന്ന് സമ്പത്തെടുക്കുകയാണ്. പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്തെടുക്കുക എന്നാണ് നിങ്ങളുടെ ലക്ഷ്യം. ലക്ഷ്യം സൂര്യവംശീ രാജ്യപദവിയാണ്. രണ്ടാമത്തേതാണ് ചന്ദ്രവംശി. എയര്കണ്ടീഷന്, ഫസ്റ്റ് ക്ലാസ്, സെക്കന്റ്ക്ലാസ് പോലെ. അപ്പോള് സത്യയുഗത്തിലെ പൂര്ണ്ണരാജധാനിയും എയര്കണ്ടീഷനാണ് എന്ന് മനസ്സിലാക്കൂ. എയര്കണ്ടീഷനേക്കാള് ഉയര്ന്നത് മറ്റൊന്നുമില്ല. പിന്നീടാണ് ഫസ്റ്റ് ക്ലാസ്സ്. അതിനാല് ബാബ പറയുന്നു-നിങ്ങള് എയര്കണ്ടീഷന് സൂര്യവംശീ രാജ്യപദവിയെടുക്കുമോ അതോ ചന്ദ്രവംശിയാകുന്ന ഫസ്റ്റ് ക്ലാസ്സാണോ? അതിലും കുറവാണെങ്കില് സെക്കന്റ് ക്ലാസ്സിലെ നമ്പര്വാറായുള്ള അവകാശിയായി മാറുകയാണെങ്കില് നിങ്ങള്ക്ക് ഏറ്റവും അവസാന രാജ്യപദവി ലഭിക്കും. അതുമില്ലെങ്കില് മൂന്നാംതരത്തിലുള്ള പ്രജയായി മാറും. അതിലും ടിക്കറ്റ് റിസര്വ്വ് ഉണ്ട്. ഫസ്റ്റ് ക്ലാസ്സ് റിസര്വ്വ്, സെക്കന്റ് ക്ലാസ്സ് റിസര്വ്വ്, സംഖ്യാക്രമത്തിലുള്ള പദവിയാണല്ലോ. എന്നാല് സുഖം തന്നെയായിരിക്കും. വേറെ-വേറെ കമ്പാര്ട്ടുമെന്റുകളായിരിക്കുമല്ലോ. ധനവാന്മാര് എയര്കണ്ടീഷനിലേക്കുള്ള ടിക്കറ്റാണ് എടുക്കുക. നിങ്ങളില് ആരാണ് ധനവാനായി മാറുന്നത്? ആരാണോ എല്ലാം ബാബക്ക് സമര്പ്പിക്കുന്നത്? ബാബാ ഇതെല്ലാം അങ്ങയുടേതാണ്. ഭാരതത്തില് തന്നെയാണ് മഹിമ പാടാറുള്ളത്. ബാബയുടെ മഹിമയാണ്- സൗധാകരനെന്നും, രത്നാകരനെന്നും ജാലവിദ്യക്കാരനെന്നും. അല്ലാതെ കൃഷ്ണന്റേതല്ല. കൃഷ്ണന് സമ്പത്തെടുത്ത് സത്യയുഗത്തിലെ പ്രാപ്തി കരസ്ഥമാക്കി. കൃഷ്ണനും ബാബയുടേതായി മാറി. എവിടെ നിന്നെങ്കിലും പ്രാപ്തി കരസ്ഥമാക്കിയിട്ടുണ്ടായിരിക്കുമല്ലോ. ലക്ഷ്മീ-നാരായണന് സത്യയുഗത്തില് പ്രാപ്തിയെടുക്കും. തീര്ച്ചയായും ലക്ഷ്മീ-നാരായണന് കഴിഞ്ഞ ജന്മത്തില് പ്രാപ്തിയുണ്ടാക്കിയിട്ടുണ്ടായിരിക്കും എന്ന് നിങ്ങള് കുട്ടികള്ക്ക് നല്ല രീതിയില് അറിയാം. നെഹറുവിന്റെ പ്രാപ്തി എത്ര നല്ലതായിരുന്നു. നല്ല കര്മ്മം ചെയ്തിട്ടുണ്ടായിരിക്കും. ഭാരതത്തിന്റെ കിരീടമില്ലാത്ത ചക്രവര്ത്തിയായിരുന്നു. ഭാരതത്തിന്റെ മഹിമ ഒരുപാടുണ്ട്. ഭാരതത്തെ പോലെ ഉയര്ന്ന ദേശം മറ്റൊന്നില്ല. ഭാരതം പരമപിതാ പരമാത്മാവിന്റെ ജന്മസ്ഥലമാണ്. ഈ രഹസ്യം ആരുടെയും ബുദ്ധിയില് ഇരിക്കുന്നില്ല. പരമാത്മാവ് തന്നെയാണ് പകുതി കല്പത്തിലേക്കു വേണ്ടി എല്ലാവര്ക്കും സുഖവും ശാന്തിയും നല്കുന്നത്. ഭാരതം തന്നെയാണ് നമ്പര്വണ് തീര്ത്ഥസ്ഥാനം. എന്നാല് ഡ്രാമയനുസരിച്ച് ഒരച്ഛനെ മറക്കുന്നതിലൂടെ സൃഷ്ടിയുടെ അവസ്ഥ എന്തായിരിക്കുന്നു! അതുകൊണ്ടാണ് ശിവബാബ വീണ്ടും വരുന്നത്. ആരെങ്കിലും നിമിത്തമായി മാറുമല്ലോ.

ഇപ്പോള് ബാബ പറയുന്നു- അശരീരിയായി ഭവിക്കൂ. സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിക്കൂ. ആത്മാവാകുന്ന ഞാന് ആരുടെ സന്താനമാണെന്ന് ആര്ക്കും അറിയില്ല. അല്ഭുതമല്ലേ. പറയുന്നുണ്ട്-ഓ ഗോഡ് ഫാദര് ദയ കാണിക്കൂ എന്ന്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്. എന്നാല് ശിവന് എപ്പോഴാണ് വന്നതെന്ന് ആര്ക്കും അറിയില്ല. ഇത് 5000 വര്ഷത്തിന്റെ കാര്യമാണ്. ബാബ വന്നാണ് പുതിയ ലോകമാകുന്ന സത്യയുഗം സ്ഥാപിക്കുന്നത്. സത്യയുഗത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷങ്ങളല്ല. അപ്പോള് ഘോരമായ അന്ധകാരത്തിലല്ലേ. എത്ര പേരാണ് ഗീതോപദേശം വന്ന് കേള്ക്കുന്നത്. എന്നാല് പഠിപ്പിക്കുന്നവരോ പഠിക്കുന്നവരോ ഒന്നും മനസ്സിലാക്കുന്നില്ല. ബാബ എത്ര സഹജമായിട്ടാണ് മനസ്സിലാക്കിതരുന്നത്, ബാബയെ മാത്രം ഓര്മ്മിക്കൂ. ഗൃഹസ്ഥത്തില് ഇരുന്നും കമലപുഷ്പ സമാനമായി മാറൂ. എല്ലാ അലങ്കാരങ്ങളും വിഷ്ണുവിനാണ് നല്കിയിട്ടുള്ളത്. ശംഖും കൊടുത്തിട്ടുണ്ട്, പുഷ്പവും കൊടുത്തിട്ടുണ്ട്. വാസ്തവത്തില് ദേവതകള്ക്കള്ക്കല്ലല്ലോ നല്കേണ്ടത്. ഇത് എത്ര ഗുഹ്യവും ഗംഭീരവുമായ കാര്യമാണ്. ബ്രാഹ്മണരുടെ അലങ്കാരമാണ്. എന്നാല് ബ്രാഹ്മണര്ക്കെങ്ങനെ നല്കാനാണ്, ഇന്ന് ബ്രാഹ്മണരാണ്, നാളെ ശൂദ്രരായി മാറുന്നു. ബ്രഹ്മാകുമാരന്മാരാണ് ശൂദ്ര കുമാരന്മാരായി മാറുന്നത്. മായ വൈകിക്കില്ല. അഥവാ എന്തിങ്കിലും അശ്രദ്ധകാണിച്ചു, ബാബയുടെ ശ്രീമതത്തിലൂടെ നടന്നില്ല എങ്കില്, ബുദ്ധി മോശമായി എങ്കില്, മായ നല്ല രീതിയില് അടി തന്ന് മുഖത്തെ തിരിക്കുന്നു. മനുഷ്യര്ക്ക് ദേഷ്യം വരുമ്പോള് പറയാറില്ലേ- അടിച്ച് മുഖം തിരിപ്പിക്കുമെന്ന്. അതിനാല് മായയും ഇങ്ങനെയാണ്. ബാബയെ മറന്നാല് മായ ഒരു സെക്കന്റില് അടി തന്ന് മുഖത്തെ തിരിപ്പിക്കുന്നു. ഒരു സെക്കന്റില് ജീവന്മുക്തി ലഭിക്കുന്നു. മായ സെക്കന്റില് ജീവന്മുക്തി ഇല്ലാതാക്കുന്നു. എത്ര നല്ല-നല്ല കുട്ടികളെയാണ് മായ പിടിക്കുന്നത്. അശ്രദ്ധരാണോ എന്ന് മായ നോക്കി പെട്ടെന്ന് അടി തരുന്നു. ബാബ വന്ന് പഴയ ലോകത്തില് നിന്നും മുഖത്തെ തിരിപ്പിക്കുന്നു. ലൗകീക അച്ഛന് പാവപ്പെട്ടവനായാല് പഴയ കുടിലില് താമസിക്കുന്നു, പിന്നീട് പുതിയതുണ്ടാക്കുന്നു. അതിനാല് ഇപ്പോള് പുതിയ കെട്ടിടം തയ്യാറായാല് നമ്മള് പോയി താമസിക്കും എന്ന് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ഈ പഴയ കെട്ടിടത്തെ പൊളിക്കും. ഇപ്പോള് ബാബ നമുക്കു വേണ്ടി ഉള്ളംകൈയ്യില് സ്വര്ഗ്ഗം അഥവാ വൈകുണ്ഢം കൊണ്ടുവന്നിരിക്കുകയാണ്. പറയുന്നു- ഓമനകളായ കുട്ടികളേ, ആത്മാക്കളോടാണ് സംസാരിക്കുന്നത്. ഈ കണ്ണുകളിലൂടെയാണ് കുട്ടികളേ കാണുന്നത്. ബാബ മനസ്സിലാക്കിതരുന്നു- ഞാനും ഡ്രാമക്ക് വശപ്പെട്ടിരിക്കുകയാണ്. ഡ്രാമയിലില്ലാതെ എന്തെങ്കിലും ചെയ്യാന് സാധിക്കും എന്നല്ല. കുട്ടികള്ക്ക് അസുഖമുണ്ടാകുമ്പോള് ബാബ സുഖപ്പെടുത്തും, എന്നല്ല. ഓപറേഷന് ഒഴിവാക്കിത്തരും,അതുമില്ല. കര്മ്മകണക്കുകള് എല്ലാവര്ക്കും അനുഭവിക്കുക തന്നെ വേണം. നിങ്ങളുടെ ശിരസ്സില് ഒരുപാട് ഭാരമുണ്ട്. കാരണം നിങ്ങള് ഏറ്റവും പഴയവരാണ്. സതോപ്രധാനത്തില് നിന്നും തികച്ചും തമോപ്രധാനമായി മാറിയിരിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ബാബയെ ലഭിച്ചു എങ്കില് ബാബയില് നിന്നും സമ്പത്തെടുക്കണം. കല്പ-കല്പം ഡ്രാമയനുസരിച്ച് നമ്മള് ബാബയില് നിന്നും സമ്പത്തെടുക്കുന്നുണ്ട് എന്ന് നിങ്ങള്ക്കറിയാം. സൂര്യവംശീ, ചന്ദ്രവംശീകുലത്തിലുള്ളവര് തീര്ച്ചയായും വരും. ദേവതയായവര് ശൂദ്രരായി മാറി. വീണ്ടും അവര് തന്നെയാണ് ബ്രാഹ്മണരായി മാറി ദൈവീക സമ്പ്രദായത്തിലുള്ളവരായി മാറുന്നത്. ഈ കാര്യങ്ങള് ബാബക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കിതരാന് സാധിക്കില്ല.

നിങ്ങള് കുട്ടികള് ബാബക്ക് എത്ര മധുരമുള്ളവരാണ്. ബാബ പറയുന്നു-നിങ്ങള് കല്പം മുമ്പത്തെ അതേ കുട്ടികളാണ്. ഞാന് കല്പ-കല്പം നിങ്ങളെ വന്ന് പഠിപ്പിക്കുന്നു. എത്ര അല്ഭുതകരമായ കാര്യമാണ്. നിരാകാരനായ ഭഗവാന്റെ വാക്കുകളാണ്. ശരീരം കൊണ്ടാണല്ലോ സംസാരിക്കുന്നത്. ആത്മാവ് ശരീരത്തില് നിന്ന് വേറിട്ട് കഴിഞ്ഞാല് പിന്നെ ശരീരത്തിന് സംസാരിക്കാന് സാധിക്കില്ല. ആത്മാവ് വേറിടുകയാണ്. ഇപ്പോള് ബാബ പറയുന്നു-അശരീരിയായി ഭവിക്കൂ. പ്രാണായാമമെല്ലാം ചെയ്യണം,അങ്ങനെയൊന്നുമില്ല. ഇല്ല, ഞാന് ആത്മാവ് അവിനാശിയാണെന്ന് മനസ്സിലാക്കണം. എന്റെ ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ബാബ സ്വയം പറയുന്നു-ആത്മാവാകുന്ന ഞാന് അഭിനയിക്കുന്നതിന്റെ പാര്ട്ടും അടങ്ങിയിട്ടുണ്ട്. ഭക്തിമാര്ഗ്ഗത്തില് അവിടെ നിന്നാണ് ബാബയുടെ പാര്ട്ട്. എന്നാല് ജ്ഞാനമാര്ഗ്ഗത്തില് ഇവിടെ വന്നാണ് ജ്ഞാനം നല്കുന്നത്. ഭക്തിമാര്ഗ്ഗത്തിലുള്ളവര്ക്ക് ജ്ഞാനത്തെക്കുറിച്ച് അറിയുക തന്നെയില്ല. മദ്യം കഴിക്കാത്തവര്ക്ക് അതിന്റെ രുചിയെക്കുറിച്ച് എങ്ങനെ അറിയാനാണ്! ജ്ഞാനമെടുത്താല് മാത്രമേ അതിന്റേയും രുചി അറിയാന് സാധിക്കുകയുള്ളൂ. ജ്ഞാനത്തിലൂടെ സത്ഗതിയുണ്ടാകുന്നു എങ്കില് ജ്ഞാന സാഗരനായ ബാബക്കു മാത്രമെ സദ്ഗതി ചെയ്യാന് സാധിക്കുകയുള്ളൂ. ബാബ പറയുന്നു-ഞാന് എല്ലാവരുടേയും സദ്ഗതി ദാതാവാണ്. സര്വ്വോദയ ലീഡറല്ലേ. എത്ര വിധത്തിലുള്ള ലീഡര്മാരാണ് ഉള്ളത്. വാസ്തവത്തില് സര്വ്വരിലും ദയ കാണിക്കുന്നത് ബാബയാണ്. ബാബയോട് പറയുന്നു-അല്ലയോ ഭഗവാനേ ദയ കാണിക്കൂ. അതിനാല് എല്ലാവരിലും ദയ കാണിക്കുന്നത് ബാബയാണ്. പിന്നീടെല്ലാവരും പരിധിയുള്ള ദയ കാണിക്കുന്നവരാണ്. ബാബ മുഴുവന് ലോകത്തേയും സതോപ്രധാനമാക്കി മാറ്റുന്നു. അതിലൂടെ തത്വങ്ങളും സതോപ്രധാനമായി മാറുന്നു. ഇത് പരമാത്മാവിന്റെ ജോലിയാണ്. അപ്പോള് സര്വ്വോദയ എന്ന വാക്കിന്റെ അര്ത്ഥം എത്ര വലുതാണ്. എല്ലാവരിലും ദയ കാണിക്കുന്നു. സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുമ്പോള് ആരും ദുഃഖിയായി മാറുന്നില്ല. സത്യയുഗത്തില് ഒന്നാന്തരമായ ഫര്ണീച്ചറുകളും, വൈഭവങ്ങളുമാണ് ലഭിക്കുന്നത്. ദുഃഖം നല്കുന്ന മൃഗങ്ങളും, ഈച്ചകളൊന്നും ഉണ്ടായിരിക്കുകയില്ല. സത്യയുഗത്തില് പോലും വലിയ ആളുകളുടെ വീട്ടില് എത്ര ശുദ്ധിയായിരിക്കും. നിങ്ങള്ക്ക് ഒരിക്കലും അവിടെ ഈച്ചയെ കാണാന് സാധിക്കില്ല. കൊതുകുകളൊന്നും കയറില്ല. സ്വര്ഗ്ഗത്തിലേക്ക് വരാന് ഒന്നിനും ധൈര്യമില്ല. അഴുക്കാക്കുന്ന ഒരു വസ്തുവുമുണ്ടായിരിക്കുകയില്ല. പ്രകൃതിദത്തമായ പൂക്കളുടെ സുഗന്ധമുണ്ടായിരിക്കും. ബാബ നിങ്ങള്ക്ക് സൂക്ഷ്മവതനത്തില് പഴച്ചാറ് കുടിപ്പിക്കുന്നു. സൂക്ഷ്മവതനത്തില് ഒന്നുമില്ല. ഇതെല്ലാം സാക്ഷാത്കാരമാണ്. വൈകുണ്ഠത്തില് എത്ര നല്ല-നല്ല പൂക്കളും പൂന്തോട്ടങ്ങളുമായിരിക്കും ഉണ്ടായിരിക്കുക. സൂക്ഷ്മവതനത്തില് പൂന്തോട്ടമൊന്നും കാണിച്ചിട്ടില്ല. ഇതെല്ലാം സാക്ഷാത്കാരമാണ്. നിങ്ങള് ഇവിടെ ഇരുന്നുകൊണ്ടാണ് സാക്ഷാത്കാരം കാണുന്നത്. ഗീതവും വളരെ ഒന്നാന്തരമാണ്, നമുക്ക് ബാബയെ ലഭിച്ചുകഴിഞ്ഞു, പിന്നെ എന്താണ് വേണ്ടത്? പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്തെടുക്കുന്നു എങ്കില് ബാബയെ ഓര്മ്മിക്കണം. ബാബയുടെ മതവും പ്രസിദ്ധമാണ്. നമ്മള് ശ്രീമതത്തിലൂടെ ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായി മാറും. ബാക്കിയെല്ലാവരുടേയും ആസുരീയ മതമാണ്. സത്യയുഗത്തില് സദാ സുഖമുണ്ടായിരുന്നു എന്ന് അവര്ക്കറിയില്ല. ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. അവരാണ് ചെറുപ്പത്തില് രാധയും കൃഷ്ണനുമായിരുന്നത്. എന്നാല് അവരുടെ ചരിത്രമൊന്നുമില്ല. സ്വര്ഗ്ഗത്തില് എല്ലാ കുട്ടികളും വളരെ ഒന്നാന്തരമായിരിക്കും. അവിടെ ചഞ്ചലതയുടെ കാര്യമൊന്നുമില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഈ പഴയ ലോകത്തില നിന്നും മുഖത്തെ തിരിച്ചു എങ്കില് മായ തന്റേ വശത്തേക്ക് മുഖത്തെ തിരിപ്പിക്കുന്ന തരത്തിലുള്ള ഒരു അശ്രദ്ധയും കാണിക്കരുത്. ശ്രീമതത്തിന്റെ അവജ്ഞ ചെയ്യരുത്. ബാബയില് നിന്നും പൂര്ണ്ണമായ സമ്പത്തെടുക്കണം.

2) ബാബയില് തന്റേതായതെല്ലാം സ്വാഹാ ചെയ്ത് പക്കാ അവകാശിയായി മാറി സത്യയുഗത്തിലെ എയര്കണ്ടീഷന് ടിക്കറ്റെടുക്കണം. ലക്ഷ്യത്തെ ബുദ്ധിയില് വെച്ച് പുരുഷാര്ത്ഥം ചെയ്യണം.

വരദാനം:-

ഏതുപോലെയാണോ സ്നേഹി സ്നേഹത്തിലേക്ക് വന്ന് തന്റേതെല്ലാം സമര്പ്പണം അഥവാ അര്പ്പണം ചെയ്യുന്നത്. സ്നേഹിക്ക് ഒന്നും സമര്പ്പണം ചെയ്യുന്നതിനായി ചിന്തിക്കേണ്ടി വരുന്നില്ല. അതുകൊണ്ട് എന്തെല്ലാം മര്യാദകളും നിയമങ്ങളുമാണോ കേള്ക്കുന്നത് അവയെ പ്രാവര്ത്തീകമാക്കുന്നതിന് അഥവാ സര്വ്വ ദുര്ബലതകളില് നിന്നും മുക്തി പ്രാപ്തമാക്കുന്നതിനുള്ള സഹജമായ യുക്തിയാണ് – സദാ ഒരു ബാബയുടെ സ്നേഹിയാകൂ. ആരുടെ സ്നേഹിയാണോ, നിരന്തരം അവരുടെ കൂട്ടുകെട്ടില് കഴിയൂ അപ്പോള് ആത്മീയതയുടെ നിറം പതിയും സെക്കന്റില് മര്യാദാ പുരുഷോത്തമനായി മാറും എന്തുകൊണ്ടെന്നാല് സ്നേഹിക്ക് ബാബയുടെ സഹയോഗം സ്വതവേ ലഭിക്കുന്നു.

സ്ലോഗന്:-

മാതേശ്വരീജിയുടെ അമൂല്യ മഹാവാക്യം – മനുഷ്യ ലോകം, ദേവ ലോകം, ഭൂത-പ്രേതങ്ങളുടെ ലോകത്തിന്റെ വിസ്താരം

ധാരാളം മനുഷ്യര് ചോദിക്കാറുണ്ട് – ഈ അശുദ്ധ ജീവാത്മാക്കള് ആരെയാണോ പ്രേതമെന്ന് പറയുന്നത്, ഇത് സത്യമാണോ അതോ കല്പനയാണോ? അഥവാ കല്പിതമാണോ? ഇതില് ഇന്ന് സ്പഷ്ടമായി മനസ്സിലാക്കി തരുന്നു, മനുഷ്യ ആത്മാവ് എപ്പോള് വികര്മ്മം ചെയ്യുന്നോ അപ്പോള് അനേക പ്രകാരത്തിലുള്ള ശിക്ഷകള് അവശ്യം അവര്ക്ക് അനുഭവിക്കേണ്ടി വരുന്നു. അനുഭവിക്കേണ്ടത് മനുഷ്യ ജന്മത്തില് തന്നെയാണ് അല്ലാതെ പക്ഷിയുടെയോ മൃഗത്തിന്റെയോ ജന്മത്തിലല്ല. മനുഷ്യന്, മനുഷ്യന് മാത്രമാണാകുന്നത്. മനുഷ്യാത്മാവ് വേറെയാണ് മൃഗങ്ങളുടെ ആത്മാവ് വേറെയാണ്, മനുഷ്യന് ഒരിക്കലും മൃഗമായി മാറുന്നില്ല മൃഗത്തിനൊരിക്കലും മനുഷ്യനായി മാറാനും സാധിക്കില്ല. അവര്ക്ക് അവരുടേതായ ലോകമാണ്, ഈ മനുഷ്യാത്മാക്കള്ക്ക് അവരുടേതായ ലോകമാണ്. സുഖ-ദുഃഖം അനുഭവിക്കുന്നതിന്റെ കഴിവ് മനുഷ്യരിലാണ് കൂടുതല്, അല്ലാതെ മൃഗങ്ങളിലല്ല. എപ്പോള് നമ്മള് ശുദ്ധ കര്മ്മം ചെയ്യുന്നതിലൂടെയുള്ള സുഖം മനുഷ്യ ശരീരത്തില് തന്നെ നേടുന്നോ എങ്കില് ദുഃഖവും തീര്ച്ചയായും മനുഷ്യ ശരീരത്തില് തന്നെ വന്നാണ് അനുഭവിക്കേണ്ടത്. ഈ ജ്ഞാനം കേള്ക്കുന്നതിനുള്ള ബുദ്ധിയും മനുഷ്യ ശരീരത്തില് മാത്രമാണുള്ളത്, അല്ലാതെ മൃഗങ്ങളിലില്ല. അതുകൊണ്ട് ഈ സൃഷ്ടി ക്രീടയില് മുഖ്യമായ പാര്ട്ട് മനുഷ്യന്റേതാണ്. ഈ പക്ഷി മൃഗാദികള് ഈ സൃഷ്ടി നാടകത്തിന്റെ അലങ്കാരം പോലെയാണ്, മുഴുവന് കല്പത്തിന്റെയുള്ളില് സത്യയുഗ ആദി മുതല് കലിയുഗ അന്ത്യം വരെയ്ക്കും മനുഷ്യ ആത്മാക്കള്ക്കുള്ളത് 84 ജന്മങ്ങളാണ്, ബാക്കി ഈ 84 ലക്ഷം വൈവിധ്യത്തിലുള്ള പക്ഷി മൃഗാദികള് ഉണ്ടായിരിക്കാം. ഇപ്പോള് ഈ എല്ലാ രഹസ്യങ്ങളും പരമാത്മാവിനല്ലാതെ ആര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. ആത്മാക്കളുടെ നിവാസ സ്ഥാനം ബ്രഹ്മ തത്വം അര്ത്ഥം നിരാകാരി ലോകമാണ്, ബാക്കി ഈ മൃഗങ്ങളുടെ ആത്മാക്കള്ക്ക് ബ്രഹ്മ തത്വത്തിലേക്ക് പോകാന് സാധിക്കില്ല, അവര് ഈ ആകാശ തത്വത്തിന്റെ ഉള്ളില് തന്നെയാണ് പാര്ട്ടഭിനയിക്കുന്നത്, അവര്ക്കും ഗുപ്തവും പ്രത്യക്ഷവുമാകുന്നതിന്റെ സതോ, രജോ, തമോയിലേക്ക് വരുന്നതിന്റെ പാര്ട്ടുണ്ട് അതുകൊണ്ട് നമുക്ക് പ്രകൃതിയുടെ വളരെ വിസ്താരത്തിലേക്ക് പോകാതെ ആദ്യം നമ്മുടെ ആത്മാവിന്റെ മംഗളം ചെയ്യാം അര്ത്ഥം മന്മനാഭവ. ഇപ്പോള് മനുഷ്യാത്മാവിലേക്ക് വരികയാണെങ്കില്, ആത്മാക്കള് അശുദ്ധ കര്മ്മം ചെയ്യുന്നതിലൂടെ വികര്മ്മമുണ്ടാക്കുന്നു അവര് തന്റെ അശുദ്ധ സംസ്ക്കാരങ്ങളനുസരിച്ച് ജനന-മരണത്തിന്റെ ചക്രത്തിലേക്ക് വന്ന് ആദി-മദ്ധ്യ-അന്ത്യം അര്ത്ഥം മരിക്കുന്ന സമയം സ്വയം ചെയ്ത വികര്മ്മങ്ങളുടെ സാക്ഷാത്ക്കാരം നേടി സൂക്ഷ്മത്തില് ശിക്ഷ അനുഭവിക്കുന്നു. ഈ കുറഞ്ഞ സമയത്തില് അനേക ജന്മങ്ങളുടെ ദുഃഖമായി അനുഭവപ്പെടുന്നു. പിന്നീട് ശരീരം ഉപേക്ഷിച്ച് പോയി ഗര്ഭ ജയിലില് ദുഃഖം അനുഭവിക്കുന്നു പിന്നീട് സംസ്ക്കാരമനുസരിച്ച് അങ്ങനെയുള്ള മാതാ-പിതാവിന്റെ അടുത്ത് ജന്മമെടുത്ത് അവിടെയും തന്റെ ജീവിതത്തില് സുഖ ദുഃഖം അനുഭവിക്കുന്നു, ഇതിനെയാണ് പറയുന്നത് ആദി-മദ്ധ്യ- അന്ത്യം. എന്നാല് ചില ആത്മാവ് ശരീരം ധാരണ ചെയ്യാതെ ആകാരി രൂപത്തില് ഈ ആകാശ തത്വത്തിന്റെ ഉള്ളില് പ്രേതമായി അലഞ്ഞുകൊണ്ടിരിക്കുന്നു, ഇതും ഒരു ശിക്ഷയാണ് അര്ത്ഥം അനുഭവിക്കലാണ്. ആ അശുദ്ധ ജീവാത്മാവിനോടൊപ്പം ആര്ക്കെങ്കിലും കണക്കുകളുണ്ടെങ്കില് അവര് അവരില് പ്രവേശിച്ച് ദുഃഖം നല്കുന്നു അര്ത്ഥം കണക്കുകളെല്ലാം തീര്പ്പാക്കി ശേഷം പോയി തന്റെ ശരീരമെടുക്കുന്നു. ചില ജീവാത്മാവ് ആരിലാണോ പ്രവേശിക്കുന്നത് അവരെ വളരെ മര്ദ്ദിക്കുകയും ചെയ്യുന്നു, വളരെ കഷ്ടം നല്കുന്നു എന്നാല് ഇതും കണക്കുകള്ക്കുള്ളില് അനുഭവിക്കുന്നതിന്റെ ഒരു പ്രകാരമാണ്, ഈ എല്ലാ സുഖ ദുഃഖത്തിന്റെ അനുഭൂതികളും മനുഷ്യ ശരീരത്തില് തന്നെയാണ് ഉണ്ടാകുന്നത്. ഇത് താങ്കള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് ഏത് ആത്മാവാണോ മുക്തിധാമത്തില് നിന്ന് ഈ സാകാരി കളിയിലേക്ക് വരുന്നത് അവര്ക്ക് ഇടക്ക് വച്ച് തിരിച്ച് മുക്തിധാമത്തിലേക്ക് പോകാന് സാധിക്കില്ല, എന്നാല് സ്വയം ചെയ്ത അശുദ്ധ, ശുദ്ധ കര്മ്മങ്ങളനുസരിച്ച് സംസ്ക്കാരമെടുത്ത് ദുഃഖ സുഖത്തിന്റെ ചക്രത്തിലേക്ക് വരുന്നു. എല്ലാ ആത്മാക്കളുടെയും പുനര്ജന്മമുണ്ടാകുന്നു കേവലം ഒരു പരമാത്മാവിന് ഉണ്ടാകുന്നില്ല. ശരി. ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

0 Comment

No Comment.

Scroll to Top