14 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 13, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - യോഗബലത്തിലൂടെ വികാരങ്ങളാകുന്ന രാവണന് മേല് വിജയം പ്രാപ്തമാക്കി സത്യം-സത്യമായ ദസറ ആഘോഷിക്കൂ.

ചോദ്യം: -

രാമായണത്തിനും മഹാഭാരതത്തിനും തമ്മില് പരസ്പരമുള്ള ബന്ധം എന്താണ്? ദസറ തെളിയിക്കുന്നത് ഏതൊരു കാര്യത്തെയാണ്?

ഉത്തരം:-

ദസറ അര്ത്ഥം രാവണന് ഇല്ലാതാകുകയും സീതമാര്ക്ക് മോചനം ലഭിക്കുകയും ചെയ്യുക. എന്നാല് ദസറ ആഘോഷിക്കുന്നതിലൂടെ രാവണനില് നിന്ന് മോചനം ലഭിക്കുന്നില്ല. എപ്പോഴാണോ മഹാഭാരതയുദ്ധമുണ്ടാകുന്നത് അപ്പോഴാണ് എല്ലാ സീതമാര്ക്കും മോചനം ലഭിക്കുന്നത്. മഹാഭാരത യുദ്ധത്തിലൂടെയാണ് രാവണന് ഇല്ലാതാകുന്നത് അതുകൊണ്ട് രാമായണത്തിനും മഹാഭാരതത്തിനും ഗീതക്കും പരസ്പരം വളരെ ആഴമേറിയ സംബന്ധമുണ്ട്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

സഭയില് ജ്വലിച്ചുയര്ന്ന ദീപം….

ഓം ശാന്തി. ബാബ ആജ്ഞാപിക്കുന്നു, നിങ്ങളാണ് ബ്രാഹ്മണ സമ്പ്രദായികള്, നിങ്ങളെ ഇപ്പോള് ദൈവീക സമ്പ്രദായികളെന്ന് പറയില്ല. നിങ്ങളിപ്പോള് ബ്രാഹ്മണ സമ്പ്രദായികളാണ്, പിന്നീട് ദൈവീക സമ്പ്രദായികളാകുന്നവരാണ്. ഈ രാമായണത്തില് ഉള്ളപോലെ ഇന്ന് (ദസറ) ഇവരുടെ രാമായണം പൂര്ത്തിയാകുകയാണ്, പക്ഷെ പൂര്ത്തിയാകുന്നില്ല. അഥവാ രാവണന് മരിക്കുന്നുണ്ടെങ്കില് കഥ പൂര്ത്തിയാകണം, എന്നാല് പൂര്ത്തിയാകുന്നില്ല. മോചനം ലഭിക്കുന്നത് മഹാഭാരതത്തിലൂടെയാണ്. ഇതും ഇപ്പോള് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. രാമായണം എന്താണ്? മഹാഭാരതം എന്താണ്? ലോകം ഈ കാര്യങ്ങളെ അറിയുന്നില്ല. രാമായണവും മഹാഭാരതവും രണ്ടിനും പരസ്പരം സംബന്ധമുണ്ട്. മഹാഭാരത യുദ്ധത്തിലൂടെയാണ് രാവണ രാജ്യം ഇല്ലാതാകുന്നത്. പിന്നീട് ഈ ദസറയൊന്നും തന്നെ ആഘോഷിക്കില്ല. ഗീത അഥവാ മഹാഭാരതം രാവണ രാജ്യത്തെ ഇല്ലാതാക്കുന്നതാണ്. ഇപ്പോള് സമയമായിരിക്കയാണ്, തയ്യാറെടുപ്പും നടന്നുകൊണ്ടിരിക്കുകയാണ് – അവര് ഹിംസകരാണ്, നിങ്ങള് അഹിംസകരാണ്. ഗീത നിങ്ങളുടേതാണ്, നിങ്ങള് ഗീതാ ജ്ഞാനമാണ് കേള്ക്കുന്നത്. അതിലൂടെ എന്താണ് സംഭവിക്കാനുള്ളത്? രാവണ രാജ്യത്തിന്റെ സമാപ്തി സംഭവിക്കും. അവര് രാവണനെ കൊല്ലുന്നുണ്ട് എന്നാല് രാമരാജ്യം ഉണ്ടാകുന്നില്ല. ഇപ്പോള് രാമായണവും മഹാഭാരതവുമല്ലേ. മഹാഭാരതം രാവണനെ ഇല്ലാതാക്കുന്ന തിനുള്ളതാണ്. ഇത് വളരെ രഹസ്യങ്ങളായ മനസ്സിലാക്കേണ്ട കാര്യങ്ങളാണ് ഇതില് വിശാല ബുദ്ധി ആവശ്യമാണ്. ബാബ മനസ്സിലാക്കി തരുന്നു മഹാഭാരത യുദ്ധത്തിലൂടെ രാവണരാജ്യം ഇല്ലാതാകുന്നു. വെറുതെ രാവണനെ കൊല്ലുന്നതിലൂടെ രാവണരാജ്യം ഇല്ലാതാകുന്നു എന്നല്ല. അതിന് സംഗമം വേണം. ഇപ്പോള് സംഗമമാണ്. ഇപ്പോള് നിങ്ങള് രാവണനെ ജയിക്കുന്നതിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ഇതില് ജ്ഞാനത്തിന്റെ അസ്ത്ര-ശസ്ത്രങ്ങള് ആവശ്യമാണ്. അല്ലാതെ അവര് കാണിക്കുന്ന രാമ-രാവണ യുദ്ധമല്ല. ഈ എല്ലാ ശാസ്ത്രങ്ങളും ഭക്തി മാര്ഗ്ഗത്തിന്റേതാണ്. ഇപ്പോള് നിങ്ങള് യോഗബലത്തിലൂടെ രാവണന് മേല് വിജയം നേടുന്നു. ഇത് ഗുപ്തമായ കാര്യമാണ്. 5 വികാരങ്ങളാകുന്ന രാവണന് മേല് നിങ്ങളുടെ വിജയമുണ്ടാകുന്നു. ഏതിലൂടെ? ഗീതയിലൂടെ. ബാബ നിങ്ങളെ ഗീത കേള്പ്പിച്ചുകൊണ്ടിരിക്കുന്നു. ഭാഗവതം ഇല്ലാത്തതാണ്. ഭാഗവതത്തില് കൃഷ്ണന്റെ ലീലകളാണ് കാണിക്കുന്നത്. വാസ്തവത്തില് കൃഷ്ണന്റെ ലീലകളൊന്നും തന്നെയില്ല. നിങ്ങള്ക്കറിയാം എപ്പോഴാണോ വിനാശമുണ്ടാകുന്നത്, അപ്പോള് മഹാഭാരത യുദ്ധം ഉണ്ടാകും, അതിലൂടെ തന്നെ രാവണരാജ്യം സമാപ്തമാകും. ഏണിപ്പടിയിലും കാണിച്ചിട്ടുണ്ട് എപ്പോഴാണോ രാവണ രാജ്യം ആരംഭിച്ചത് അപ്പോള് മുതല് ഭക്തിമാര്ഗ്ഗവും ആരംഭിച്ചു. ഇതും നിങ്ങള്ക്കറിയാം, ഗീതയുടെ സംബന്ധം മഹാഭാരത യുദ്ധവുമായാണ്. നിങ്ങള് ഗീത കേട്ട് രാജ്യം നേടുന്നു, ശുദ്ധീകരണത്തിനായി യുദ്ധവും നടക്കും. ബാക്കി ഭാഗവതത്തിലുള്ള ലീലകളെല്ലാം തന്നെ തെറ്റാണ്. ശിവപുരാണത്തിലും ഒന്നും തന്നെയില്ല. അല്ലായെങ്കില് ഗീതയുടെ പേര് ശിവപുരാണമെന്നായിരിക്കണം. ശിവബാബയിരുന്ന് ജ്ഞാനം നല്കുന്നു – ഏറ്റവും ഉയര്ന്നത് ഗീതയാണ്. ഗീത മറ്റെല്ലാ ശാസ്ത്രങ്ങളെക്കാളും ചെറുതാണ് മറ്റെല്ലാ പുസ്തകങ്ങളും വളരെ വലുതായാണ് ഉണ്ടാക്കിയിട്ടുള്ളത്. മനുഷ്യരുടെ ജീവിത കഥയും വളരെ വലുതായാണ് ഉണ്ടാക്കിയിട്ടുള്ളത്. നെഹറു ശരീരം ഉപേക്ഷിച്ചു, ആ നെഹറുവിന്റെ എത്ര വലിയ പതിപ്പുകളാണ് ഉണ്ടാക്കുന്നത്. അങ്ങനെയെങ്കില് ശിവബാബയുടെ ഈ ഗീതയുടെ പതിപ്പുകള് എത്ര വലുതായിരിക്കണം. എന്നാല് ഗീത എത്ര ചെറുതാണ് എന്തുകൊണ്ടെന്നാല് ബാബ കേള്പ്പിക്കുന്നത് ഒരേഒരു കാര്യമാണ് എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം നശിക്കും ഒപ്പം ചക്രത്തെയും മനസ്സിലാക്കൂ. ഇത്രമാത്രമേയുള്ളൂ അതുകൊണ്ടാണ് ഗീത ചെറുതായിരിക്കുന്നത്. അത് ഉരുവിടാനുള്ള ജ്ഞാനമാണ്. നിങ്ങള്ക്കറിയാം ഗീതയുടെ ലോക്കറ്റുണ്ടാക്കുന്നതിനെക്കുറിച്ച്. അതില് ചെറിയ അക്ഷരങ്ങളായിരിക്കും. ഇപ്പോള് ബാബയും നിങ്ങളുടെ കഴുത്തില് ലോക്കറ്റണിയിക്കുന്നു – ത്രിമൂര്ത്തിയുടെയും, രാജപദവിയുടെയും. ബാബ പറയുന്നു ഗീത രണ്ടക്ഷരത്തിന്റേതാണ് – ബാബയും സമ്പത്തും. മന്മനാഭവ ഇതാണ് ഗുപ്ത മന്ത്രത്തിന്റെ ലോക്കറ്റ്. എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം നശിക്കും. നിങ്ങളുടെ കര്ത്തവ്യമാണ് യോഗബലത്തിലൂടെ വിജയം നേടുക പിന്നീട് നിങ്ങള്ക്ക് വേണ്ടി ശുദ്ധീകരണവും നടക്കണം. ബാബ മനസ്സിലാക്കി തരുന്നു നിങ്ങളുടെ യോഗബലത്തിലൂടെ തന്നെ രാവണ രാജ്യത്തിന്റെ വിനാശമുണ്ടാകണം. രാവണരാജ്യം എപ്പോഴാണ് ആരംഭിച്ചത്, ഇതുപോലും അറിയുന്നില്ല. ഈ ജ്ഞാനം വളരെ സഹജമാണ്. ബാബയാണ് ജ്ഞാനത്തിന്റെ സാഗരന്. ജ്ഞാനം കേള്പ്പിക്കാന് തന്നെയാണ് വരുന്നത്. നിങ്ങള് എല്ലാ മുരളികളുടെയും പതിപ്പുകള് ശേഖരിക്കുകയാണെങ്കില് വളരെയധികമുണ്ടായിരിക്കും. കാരണം ബാബ വിസ്തരിച്ച് മനസ്സിലാക്കി തരുന്നു. രത്നചുരുക്കമായി പറയുന്നു – ബാബയെ ഓര്മ്മിക്കൂ. അത്രമാത്രം. ബാക്കി സമയമെടുക്കുന്നത് ഏതിലാണ്? നിങ്ങളുടെ ശിരസ്സില് വളരെയധികം പാപങ്ങളുടെ ഭാരമുണ്ട്. ഇത് ഓര്മ്മയിലൂടെ തന്നെ ഇറക്കണം, ഇതില് പരിശ്രമമുണ്ട്. അടിക്കടി നിങ്ങള് മറക്കുന്നു. നിങ്ങള് ബാബയെ ഓര്മ്മിച്ചുകൊണ്ടേയിരിക്കുക യാണെങ്കില് വിഘ്നമുണ്ടാകുകയില്ല. ദേഹ-അഭിമാനിയാകുന്നതിലൂടെയാണ് വിഘ്നമുണ്ടാകുന്നത്. അവസാനം ദേഹീ-അഭിമാനിയാകുന്നു. പിന്നീട് അരകല്പം ഒരുവിഘ്നവും ഉണ്ടാകുന്നില്ല. ഇത് മനസ്സിലാക്കേണ്ട എത്ര ഗുപ്തമായ കാര്യങ്ങളാണ്. ആരംഭം മുതല് എത്രയാണ് കേള്പ്പിച്ച് വരുന്നത്, എന്നിട്ട് പറയുന്നു കേവലം ബാബയെ ഓര്മ്മിക്കൂ. അത് മതി. വൃക്ഷത്തിനാണ് വിസ്താരമുള്ളത്. വിത്ത് ചെറുതിലും ചെറുതാണ്. അതില് നിന്ന് എത്ര വലിയ വൃക്ഷമാണ് വരുന്നത്.

ഇന്ന് ദസറയല്ലേ. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു – രാമായണത്തിന് മഹാഭാരതവുമായി എന്ത് സംബന്ധമാണുള്ളത്. രാമായണം ഭക്തി മാര്ഗ്ഗത്തിന്റേതാണ്. അരകല്പമായി നടന്ന് വരുന്നു. അര്ത്ഥം ഇപ്പോള് രാവണ രാജ്യം നടന്നുകൊണ്ടിരിക്കുന്നു. പിന്നീട് മഹാഭാരതം വരുമ്പോള് രാവണ രാജ്യം അവസാനിച്ച് രാമരാജ്യം ആരംഭിക്കും. രാമായണവും മഹാഭാരതവും തമ്മില് എന്ത് വ്യത്യാസമാണുള്ളത്? രാമരാജ്യത്തിന്റെ സ്ഥാപനയും രാവണരാജ്യത്തിന്റെ വിനാശവും സംഭവിക്കണം. ഗീത കേട്ട് നിങ്ങള് വിശ്വത്തിന്റെ അധികാരിയാകാന് യോഗ്യരാകുന്നു. ഗീതയും മഹാഭാരതവും ഈ സമയത്തേക്കുള്ളതാണ്. രാവണരാജ്യം സമാപിക്കുന്നതിനുള്ളതാണ്. ഇതല്ലാതെ അവരെന്ത് യുദ്ധമാണോ കാണിച്ചിട്ടുള്ളത് അത് തെറ്റാണ്. യുദ്ധം 5 വികാരങ്ങള്ക്കുമേല് വിജയിക്കുന്നതിനുള്ളതാണ്. നിങ്ങളെ ബാബ ഗീതയുടെ രണ്ടക്ഷരങ്ങള് കേള്പ്പിക്കുന്നു മന്മനാഭവ-മദ്ധ്യാജിഭവ. ഗീതയുടെ ആരംഭത്തിലും അവസാനത്തിലും ഈ രണ്ടക്ഷരങ്ങള് വരുന്നുണ്ട്. കുട്ടികള് മനസ്സിലാക്കുന്നുണ്ട് – ശരിക്കും ഗീതയുടെ പരമ്പര നടന്നുകെണ്ടരിക്കുകയാണ്. എന്നാല് ആരോടെങ്കിലും പറയുകയാണെങ്കില് ചോദിക്കും കൃഷ്ണനെവിടെ? ബാബയുടെ ജ്ഞാനവും ഭക്തി മാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളും തമ്മില് എത്ര വ്യത്യാസമാണുള്ളത്. ഈ മഹാഭാരതമെന്താണ്? ഈ രാമായണമെന്താണ്? ഇതാരും തന്നെ അറിയുന്നില്ല. മഹാഭാരത യുദ്ധത്തിന് ശേഷം തന്നെയാണ് സ്വര്ഗ്ഗത്തിന്റെ കവാടം തുറക്കുന്നത്. എന്നാല് മനുഷ്യര് ഇത് മനസ്സിലാക്കില്ല. അതുകൊണ്ട് നിങ്ങള് ബാബയുടെ തന്നെ പരിചയം നല്കൂ. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. ബാബ ഇത് മുഴുവന് ലോകത്തോടുമാണ് പറയുന്നത്. ഒരു ഗീതയെ തന്നെയാണ് ഖണ്ഢിച്ചിരിക്കുന്നത്. ഗീതക്ക് എല്ലാ ഭാഷകളിലും പ്രചാരമുണ്ട്. നിങ്ങളുടെ രാജ്യത്തില് ഒരൊറ്റ ഭാഷയേ ഉണ്ടായിരിക്കൂ. അവിടെ ഒരു ശാസ്ത്രവും പുസ്തവും ഉണ്ടായിരിക്കില്ല. അവിടെ ഭക്തി മാര്ഗ്ഗത്തിന്റെ ഒരു കാര്യവും ഉണ്ടായിരിക്കില്ല. ഭാരതത്തിന്റെ സംബന്ധം രാമായണവും, ഗീതയും, മഹാഭാരതവുമായാണ്. ഭഗവാന് കുട്ടികളെ ഗീത കേള്പ്പിക്കുന്നു, അതിലൂടെ നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരികളാകുന്നു. മഹാഭാരത യുദ്ധം തീര്ച്ചയായും നടക്കണം, അതിലൂടെ പതിത ലോകം ഇല്ലാതാകും. ഗീതയിലൂടെ നിങ്ങള് പാവനമാകുന്നു. പതിത-പാവനനായ ഭഗവാന് വരുന്നത് തന്നെ അന്തിമത്തിലാണ്. പറയുന്നു കാമം മഹാശത്രുവാണ്, ഇതിന് മേല് വിജയം നേടണം. കാമ വികാരത്തില് ഒരിക്കലും പരാജയപ്പെടരുത്, ഇതിലൂടെ വളരെ നഷ്ടമുണ്ടാകുന്നു. വികാരങ്ങള്ക്ക് പിറകെ വലിയ-വലിയ പ്രസിദ്ധരായ, മന്ത്രിമാര് തുടങ്ങിയവര് പോലും തന്റെ പേര് മോശമാക്കുന്നു. കാമത്തിന് പിറകെ പോയി വളരെ മോശമാകുന്നു. അതുകൊണ്ട് ബാബ മനസ്സിലാക്കി തരുന്നു – ബാബയുടെ അടുത്ത് തീര്ത്തും യുവാക്കളായ ധാരാളം കുട്ടികള് വരുന്നുണ്ട്. ബ്രഹ്മചര്യത്തില് കഴിയുന്ന ഇതുപോലെയുള്ള ധാരാളം പേരുണ്ട്. ജീവിതം മുഴുവന് വിവാഹമേ കഴിക്കുന്നില്ല. സ്ത്രീകളുമുണ്ട്. കന്യാസ്ത്രീകള് ഒരിക്കലും വികാരത്തിലേക്ക് പോകാറില്ല. എന്നാല് അതില് വലിയ പ്രാപ്തിയൊന്നുമില്ല. ഇവിടെയാണെങ്കില് പവിത്രമായി ജന്മ-ജന്മാന്തരത്തേക്ക് സ്വര്ഗ്ഗത്തിന്റെ അധികാരിയാകുന്നതിന്റെ കാര്യമണ്. ജന്മ-ജന്മാന്തരത്തെ പാപങ്ങളുടെ ഭാരം തലയിലുണ്ട്. അതെപ്പോള് മുറിയുന്നോ അപ്പോള് സ്വര്ഗ്ഗത്തിലേക്ക് പോകും. ഇവിടെ മനുഷ്യര് പാപം ചെയ്തുകൊണ്ടേയിരിക്കുന്നു. ഒരു ജന്മം ആരെങ്കിലും സന്യാസിയാകുന്നു, എങ്കിലും ജന്മം വികാരത്തിലൂടെയാണ് ഉണ്ടാകുന്നത്. രാവണ രാജ്യത്തില് വികാരം കൂടാതെ ജന്മമുണ്ടാകില്ല. ചോദിക്കാറുണ്ട,് അവിടെ എങ്ങനെയാണ് ജന്മമുണ്ടാകുക? യോഗബലമെന്ന് എന്തിനെയാണ് പറയുന്നത്? ഇത് ചോദിക്കേണ്ട ആവശ്യമേയില്ല. ആ ലോകം തന്നെ സമ്പൂര്ണ്ണ നിര്വ്വികാരീ ലോകമാണ്. രാവണ രാജ്യം തന്നെയില്ല അപ്പോള് ആ ചോദ്യമേ ഉദിക്കുന്നില്ല. എല്ലാം സാക്ഷാത്ക്കാരമണ്ടാകും. എപ്പോള് വൃദ്ധരാകുന്നുവോ അപ്പോള് സാക്ഷാത്ക്കാരമുണ്ടാകും ഞാന് പോയി കുട്ടിയാകും. അമ്മയുടെ ഗര്ഭത്തിലേക്ക് പോകും. ഇന്ന വീട്ടിലേക്ക് പോകുമെന്നറിയില്ല. കേവലം ചെറിയ കുട്ടിയാകുമെന്ന് മാത്രം അറിയും, മയിലിന്റെ ഉദാഹരണവുമില്ലേ. കണ്ണുകളിലെ അശ്രുവിലൂടെ ഗര്ഭമുണ്ടാകുന്നു. പപ്പായയുടെ വൃക്ഷത്തിലും ഒരു ആണ് വൃക്ഷവും ഒരു പെണ് വൃക്ഷവുമുണ്ടായിരിക്കും. രണ്ടും പരസ്പരം സമീപത്തായിരിക്കും അങ്ങനെ ഫലമുണ്ടാകുന്നു. ഇതും അദ്ഭുതമാണ്. ജഡ വസ്തുക്കളില് പോലും ഇങ്ങനെയുണ്ടെങ്കില് ചൈതന്യത്തില് സത്യയുഗത്തില് എന്തുകൊണ്ട് സാധ്യമല്ല. ഇതെല്ലാം വിശദമായി മുന്നോട്ട് പോകവെ മനസ്സിലാകും. മുഖ്യമായ കാര്യമാണ് നിങ്ങള് ബാബയെ ഓര്മ്മിച്ച് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി സമ്പത്തെടുക്കൂ. പിന്നീട് അവിടെ എന്ത് സമ്പ്രദായമുണ്ടോ അത് അവിടെ കാണാം. നിങ്ങള് യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരികളാകുന്നു, എങ്കില് എന്തുകൊണ്ട് കുട്ടികള്ക്ക് ജന്മം നല്കികൂടാ. ഇത്തരം ചോദ്യങ്ങള് ധാരാളം പേര് ചോദിക്കാറുണ്ട് പിന്നീട് ഏതെങ്കിലും കാര്യത്തില് പൂര്ണ്ണമായ ഉത്തരം ലഭിച്ചില്ലെങ്കില് വീഴുന്നു. ചെറിയ കാര്യത്തില് പോലും സംശയം വരുന്നു. ശാസ്ത്രങ്ങളില് ഇത്തരം ഒരുകാര്യവും ഇല്ല. ശാസ്ത്രം ഭക്തി മാര്ഗ്ഗത്തിന്റേതാണ്. പരംപിതാ പരമാത്മാവ് വന്ന് ബ്രാഹ്മണ ധര്മ്മം, സൂര്യവംശീ, ചന്ദ്രവംശീ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ബ്രാഹ്മണര് സംഗമയുഗത്തിലാണ്. ബാബയ്ക്ക് സംഗമയുഗത്തിലാണ് വരേണ്ടത്. വിളിക്കുന്നുമുണ്ട് അല്ലയോ പതിത-പാവനാ വരൂ. മറു വശത്തുള്ളവര് പറയുന്നു അല്ലയോ മുക്തിദാതാവേ, ദുഃഖത്തില് നിന്ന് മോചിപ്പിക്കൂ. ആരാണ് ദുഃഖം നല്കുന്നത്? ഇതുപോലും അവര്ക്കറിയില്ല. നിങ്ങള്ക്കറിയാം രാവണരാജ്യം അവസാനിക്കുകയാണ്. നിങ്ങളെ ബാബ രാജയോഗം പഠിപ്പിക്കുകയാണ്. എപ്പോള് പഠിത്തം പൂര്ത്തിയാകുന്നോ അപ്പോള് വിനാശമുണ്ടാകുന്നു, അതിന്റെ പേരാണ് മഹാഭാരതമെന്ന് വെച്ചിരിക്കുന്നത്. മഹാഭാരതത്തില് രാവണരാജ്യം ഇല്ലാതാകുന്നു. ദസറയില് ഒരു രാവണനെ ഇല്ലാതാക്കുന്നു. അത് പരിധിയുള്ള കാര്യങ്ങളാണ്. ഇത് പരിധിയില്ലാത്ത കാര്യങ്ങളാണ്. ഈ മുഴുവന് ലോകവും ഇല്ലാതാകും. അതുകൊണ്ട് ഇത്രയും ചെറിയ-ചെറിയ കുമാരിമാര് എത്ര വലിയ ജ്ഞാനമാണ് എടുത്തുകൊണ്ടിരിക്കുന്നത്. ആ ഭൗതീക അറിവ് എണ്ണ പോലെയാണ്, ഇതാണ് സത്യമായ നെയ്യ്. രാത്രിയും പകലിന്റെയും വ്യത്യാസമായില്ലേ. രാവണ രാജ്യത്തില് നിങ്ങള്ക്ക് എണ്ണ കഴിക്കേണ്ടി വരുന്നു. മുന്പെല്ലാം ശുദ്ധമായ നെയ്യ് വളരെ സുലഭമായി ലഭിച്ചിരുന്നു, പിന്നീട് ദുര്ലഭമായപ്പോള് എണ്ണ കഴിക്കേണ്ടി വന്നു. മുന്പ് ഈ ഗ്യാസോ, വൈദ്യുതിയോ ഒന്നും തന്നെ ഇല്ലായിരുന്നു. കുറഞ്ഞ വര്ഷത്തിനുള്ളില് എത്ര വ്യത്യാസങ്ങളാണുണ്ടായത്. ഇപ്പോള് നിങ്ങള്ക്കറിയാം എല്ലാം ഇല്ലാതാകാനുള്ളതാണ്. ശിവബാബ നമ്മളെ ലക്ഷ്മീ-നാരായണനെ പോലെയാക്കുന്നതിന് വേണ്ടി പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ലഹരി ഈ ബാബയ്ക്ക് (ബ്രഹ്മാ ബാബയ്ക്ക്) ധാരാളമുണ്ട്. കുട്ടികളെ മായ മറപ്പിക്കുന്നു. പറയുന്നുണ്ട് ഞങ്ങള് ബാബയില് നിന്ന് സമ്പത്തെടുക്കാനാണ് വന്നിരിക്കുന്നത,് എങ്കില് ആ ലഹരി എന്തുകൊണ്ട് ഉയരുന്നില്ല! മധുരമായ വീടും, മധുരമായ രാജധാനിയും മറന്ന് പോകുന്നു. ബാബക്കറിയാം ആരെല്ലാമാണോ അസ്ഥികളര്പ്പിച്ച് സേവനം ചെയ്യുന്നത് അവരാണ് മഹാ-രാജ കുമാരനാകുന്നത്. നിങ്ങള്ക്കെന്തുകൊണ്ട് ഈ ലഹരി ഉണ്ടാകുന്നില്ല? എന്തുകൊണ്ടെന്നാല് ഓര്മ്മയിലിരിക്കുന്നില്ല. സേവനത്തില് പൂര്ണ്ണമായും തത്പരരായി കഴിയുന്നില്ല. ഇടക്ക് സേവനത്തില് കുതിച്ചു ചാടുന്നു, ഇടക്ക് തണുത്ത് പോകുന്നു. ഇത് ഓരോരുത്തരും അവനവനോട് ചോദിക്കൂ- ഇങ്ങനെ സംഭവിക്കുന്നില്ലേ. പലപ്പോഴും തെറ്റുകളും ഉണ്ടാകുന്നു – അതുകൊണ്ടാണ് ബാബ മനസ്സിലാക്കി തരുന്നത്. നാവ് വളരെ മധുരമുള്ളതായിരിക്കണം, എല്ലാവരേയും സന്തോഷിപ്പിക്കണം. ആര്ക്കും ആവേശം വരരുത്. ബാബ എത്ര സ്നേഹത്തിന്റെ സാഗരനാണ്. ഇപ്പോള് ഗോവധമെല്ലാം ഇല്ലാതാക്കുന്നതിന് എത്രയാണ് പരിശ്രമിക്കുന്നത്. ബാബ പറയുന്നു ഏറ്റവും വലിയ വധം കാമത്തിന്റെ കഠാരകൊണ്ടുള്ളതാണ്. ആദ്യം ഇത് നിര്ത്തൂ. ബാക്കി മറ്റുള്ളതൊന്നും എത്ര തന്നെ പരിശ്രമിച്ചാലും നില്ക്കില്ല. കാമത്തിന്റെ കഠാര രണ്ടുപേരും പ്രയോഗിക്കരുത്. മനുഷ്യരുടെ കാര്യം എവിടെക്കിടക്കുന്നു, ബാബയുടെ കാര്യം എവിടെക്കിടക്കുന്നു. ആര് കാമ വികാരത്തെ ജയിക്കുന്നോ അവര് പവിത്ര ലോകത്തിന്റെ അധികാരിയാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയ്ക്ക് സമാനം സ്നേഹത്തിന്റെ സാഗരമാകണം. ഒരിക്കലും ആവേശത്തിലേക്ക് വരരുത്. തന്റെ നാവ് വളരെ മധുരമുള്ളതാക്കി വെയ്ക്കണം. എല്ലാവരെയും സന്തുഷ്ടരാക്കണം.

2)അസ്ഥികളര്പ്പിച്ച് സേവനം ചെയ്യണം. ഇപ്പോള് ഈ പഴയ ശരീരം ഉപേക്ഷിച്ച് പോയി രാജകുമാരനും- രാജകുമാരിയുമാകും ഈ ലഹരിയില് കഴിയണം.

വരദാനം:-

സേവാധാരിയുടെ കര്ത്തവ്യമാണ് നിരന്തരം സേവനത്തില് കഴിയുക – അത് മനസ്സാ സേവനമാകട്ടേ, വാചാ സേവനമാകട്ടെ അല്ലെങ്കില് കര്മ്മണാ സേവനമാകട്ടെ. സേവാധാരി ഒരിക്കലും സേവനത്തെ തന്നില് നിന്ന് വേറെയെന്ന് മനസ്സിലാക്കില്ല. ആരുടെ ബുദ്ധിയിലാണോ സദാ സേവനത്തിന്റെ ലഹരിയുള്ളത് അവരുടെ ലൗകിക പ്രവൃത്തി പരിവര്ത്തനപ്പെട്ട് ഈശ്വരീയ പ്രവൃത്തിയാകുന്നു. സേവാധാരി വീടിനെ വീടെന്ന് മനസ്സിലാക്കില്ല എന്നാല് സേവാസ്ഥാനമെന്ന് മനസ്സിലാക്കി നടക്കുന്നു. സേവാധാരിയുടെ മുഖ്യമായ ഗുണമാണ് ത്യാഗം. ത്യാഗ വൃത്തിയുള്ളവര് പ്രവൃത്തിയില് തപസ്വീമൂര്ത്തിയായി കഴിയുന്നു അവരിലൂടെ സേവനം സ്വതവവേ നടക്കുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top