18 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

September 17, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- പരോപകാരം വീട്ടില് നിന്ന് തുടങ്ങണം, തന്റെ പരിവാരത്തിലുള്ളവര്ക്ക് ജ്ഞാനം കേള്പ്പിക്കൂ, തന്റെ ഒപ്പമുള്ളവരുടെ മംഗളം ചെയ്യൂ.

ചോദ്യം: -

ഏതൊരു ശ്രീമതത്തെ പാലിക്കുന്ന കുട്ടികള്ക്കാണ് തങ്ങളുടെ അവസ്ഥയെ ഏകരസമാക്കി വെയ്ക്കാന് സാധിക്കുന്നത്?

ഉത്തരം:-

അവസ്ഥയെ ഏകരസമാക്കി മാറ്റുന്നതിനുവേണ്ടി ബാബയുടെ ശ്രീമതമാണ് കുട്ടികളെ-ദിവസവും അതിരാവിലെ എഴുന്നേറ്റ് വളരെ സ്നേഹത്തോടു കൂടി ബാബയെ ഓര്മ്മിക്കൂ. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബ കേള്പ്പിക്കുന്നത് കേള്ക്കൂ. അഥവാ ഓര്മ്മിക്കുന്നില്ല എങ്കില് വെറുതെ ചിന്തിച്ചുകൊണ്ടേയിരിക്കും, വ്യര്ത്ഥമായ ചിന്തകള് വരും. അതുകൊണ്ടാണ് ബാബ നിര്ദേശം നല്കുന്നത്, കുട്ടികളെ, ദിവസവും അതിരാവിലെ എഴുന്നേറ്റ് സ്വയം സ്വയത്തോട് പ്രതിജ്ഞ ചെയ്യൂ-നടക്കുമ്പോഴും കറങ്ങുമ്പോഴും, കഴിക്കുമ്പോഴും, ഭോജനമുണ്ടാക്കുമ്പോഴും ഒരു ബാബയെ മാത്രം ഓര്മ്മിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. മധുര-മധുരമായ കുട്ടികള്ക്കറിയാം, ആത്മീയ അച്ഛനെയാണ് ഉയര്ന്നതിലും വെച്ച് ഉയര്ന്ന, എല്ലാ ആത്മാക്കളുടെയും അച്ഛന് എന്ന് പറയുന്നത്. ബാബയെ തന്നെയാണ് ശിവായേ നമ: എന്ന് പറയുന്നത്. അച്ഛനെന്നും പറയുന്നു, സ്വര്ഗ്ഗത്തിന്റെ രചയിതാവാകുന്ന ബാബയെ പതിത-പാവനനെന്നും, ജ്ഞാനത്തിന്റെ സാഗരനെന്നും പറയുന്നു. നമ്മള് ബാബയോടൊപ്പമാണ് എന്ന് നിങ്ങള് മനസ്സിലാക്കുന്നു. ഇതാണ് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കികൊടുക്കേണ്ടത്. ഒരു സ്ഥലത്ത് ഒരു ഗീതാപാഠശാലയില് കൃഷ്ണന്റെ 6 അടി ഉയരമുള്ള ചിത്രമുണ്ടായിരുന്നു. കൃഷ്ണനെ ചെറിയ കുട്ടിയായിട്ടാണ് കാണിക്കുന്നത്, പിന്നീട് ഗീതയുടെ ഭഗവാനാണെന്നും പറയുന്നു. അപ്പോള് ഗീത എപ്പോഴായിരിക്കും കേള്പ്പിച്ചി ട്ടുണ്ടായിരിക്കുക? കുട്ടിക്കാലത്താണോ അതോ 6 അടി ഉയരമായപ്പോഴാണോ കേള്പ്പിച്ചത്? രാധയും കൃഷ്ണനും ജോടിയായിരുന്നു. രാധ, കൃഷ്ണന്റെ ആരാണ്? രാധയെ ഭഗവതിയെന്നും കൃഷ്ണനെ ഭഗവാനെന്നുമാണ് പറയുന്നത്. ഇവര് രണ്ടുപേരും തമ്മില് എന്താണ് ബന്ധമെന്ന് ആര്ക്കും അറിയില്ല. കൃഷ്ണന് ഗീത ഉപദേശിച്ചു എങ്കില് എപ്പോള്? നിങ്ങള് ഇങ്ങനെയുള്ള ചോദ്യങ്ങളെല്ലാം ചോദിക്കുമ്പോള് മനുഷ്യര് മനസ്സിലാക്കും, ഈ ജ്ഞാനം ബ്രഹ്മാകുമാരനും കുമാരിമാര്ക്കുമല്ലാതെ മറ്റാര്ക്കും ചോദിക്കാന് സാധിക്കില്ല. വലിയ-വലിയ രാജാക്കന്മാരെല്ലാം സന്യാസിമാരെ കാണുമ്പോള് കാലു പിടിക്കും. അവര്ക്ക് ആരോടും ചോദിക്കാനുള്ള ധൈര്യമില്ല. നിങ്ങള്ക്ക് ധൈര്യമുണ്ട്. ബ്രഹ്മാകുമാരിക്ക് ഒരുപാട് ജ്ഞാനമുള്ളതു കാരണമാണ് അവര് രചയിതാവിന്റെയും രചനയുടെയും ജ്ഞാനം നല്കുന്നത്. രചയിതാവിന്റെയും രചനയുടെയും ജീവചരിത്രമാണ് കേള്പ്പിക്കുന്നത്. ശിവജയന്തി ആഘോഷിക്കുകയും, പൂജകളെല്ലാം ചെയ്യുകയും ചെയ്യുന്നു എങ്കില് തീര്ച്ചയായും എപ്പോഴെങ്കിലും വന്നിട്ടുണ്ടായിരിക്കും, അതുകൊണ്ടാണല്ലോ ശിവജയന്തി ആഘോഷിക്കുന്നത്? ശിവബാബ എപ്പോഴാണ് വന്നത്? നിരാകാരനായ ശിവബാബക്ക് തന്റെതായ ശരീരമില്ല. ശിവജയന്തി ആഘോഷിക്കുന്നു എങ്കില് തീര്ച്ചയായും ശരീരത്തിലേക്ക് വന്നിട്ടുണ്ടായിരിക്കും? നിരാകാരന്റെ ജയന്തി എങ്ങനെയാണ് ആഘോഷിക്കുന്നത്. ആത്മാവ് അമരനാണ്. മരിച്ച് ജനിക്കുമ്പോഴാണ് ജയന്തി ആഘോഷിക്കുന്നത്. ആത്മാവിന്റെ ജയന്തി ആഘോഷിക്കാറില്ല. ആത്മാവ് അവിനാശിയാണ്. ആത്മാവിന്റെ ജയന്തിയാണെന്നൊന്നും പറയില്ല. നിരാകാരനായ ശിവന്റെ ചിത്രമാണ് ലിംഗരൂപത്തില് വെച്ചിരിക്കുന്നത്. നിങ്ങള് കുട്ടികള്ക്ക് ഈ ചിന്ത ഉണ്ടായിരിക്കണം. ഇവിടെ നിന്ന് വീട്ടിലേക്കും ജോലിസ്ഥലത്തേക്കെല്ലാം പോയിക്കഴിഞ്ഞാല് ഈ കാര്യങ്ങളെല്ലാം ബുദ്ധിയില് നിന്നും പോകും. ചിന്തനം നടക്കില്ല. ഒരുപാട് പേര് ഗുരുക്കന്മാരുടെ ചങ്ങലയിലെല്ലാം കുടുങ്ങിക്കിടക്കുന്നുണ്ട്. അതിന്റെ കാര്യം തന്നെ പറയണ്ട. അബലകളെല്ലാം വളരെ നിഷ്കളങ്കമായിരിക്കില്ലേ. നിങ്ങള്ക്ക് അവരോട് ചോദിക്കാന് സാധിക്കും-ശിവജയന്തി ആഘോഷിക്കുന്നുണ്ട് എന്നാല് ശിവന് ആരാണ്? ശിവന് എന്താണ് വന്ന് ചെയ്തത്, എപ്പോഴാണ് വന്നത്? ജയന്തി എന്നാല് ജന്മം. നിരാകാരനായ ശിവന്റെ ജന്മദിനം ആഘോഷിക്കുന്നു, ശിവന് നിരാകാരനാണെങ്കില് എങ്ങനെയാണ് ജന്മദിനം ആഘോഷിക്കുന്നത്? ശിവന് ഏതിലാണ് വരുന്നത്? ആത്മാവ് ശരീരത്തിലേക്ക് വരുമ്പോള് പറയാം ജന്മമെടുത്തു എന്ന്. ആത്മാവ് ആത്മാവ് തന്നെയാണ്. ആത്മാവ് ശരീരത്തിലേക്ക് പ്രവേശിച്ചാണ് പാര്ട്ട് അഭിനയിക്കുന്നത്. ശിവന് നിരാകാരനാണ്. എങ്ങനെയാണ് ജന്മമെടുത്തത്? ഏതിലാണ് വന്നത്? ശിവനെ പരമാത്മാവെന്നാണ് പറയുന്നത് എന്ന് ആര്ക്കും അറിയില്ല. ഒരുപാട് ശാസ്ത്രങ്ങളെല്ലാം പഠിച്ചാലും ഒന്നും അറിയില്ല. ഇപ്പോള് നിങ്ങള് ജ്ഞാനത്താല് നിറഞ്ഞിരിക്കുകയാണ്. നിങ്ങള്ക്കിപ്പോള് ജ്ഞാനം മാത്രം കേള്പ്പിക്കണം. ചിലരെല്ലാം 2-3 വര്ഷം വന്നതിനുശേഷം അജ്ഞതക്കു വശപ്പെടുന്നു. പിന്നീട് ബാബ അജ്ഞതയെ മാറ്റി ജ്ഞാനത്തിന്റെ ധാരണ ചെയ്യിപ്പിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കാണ് ജ്ഞാനം ലഭിക്കുന്നത്. എന്നാല് പുരുഷന് ജ്ഞാനത്തിലും, സ്ത്രീ അജ്ഞാനത്തിലുമാണെങ്കില് ഹംസവും കൊറ്റിയുമായി മാറുന്നു. അതുകൊണ്ട് ആദ്യം സ്ത്രീക്ക് വേണം ജ്ഞാനം കൊടുക്കാന്. സ്ത്രീ പതിയെ ഗുരു അഥവാ ഈശ്വരന് എന്നാണ് അംഗീകരിക്കുന്നത് എങ്കില് സ്ത്രീ ഗുരുവിന്റെ ആജ്ഞയെ അനുസരിക്കണമല്ലോ. ഇത് ഇവിടുത്തെ കാര്യമാണ്. സത്യയുഗത്തില് ആജ്ഞയനുസരിക്കുകയും അനുസരിക്കാതിരിക്കുന്നതിന്റെയൊന്നും കാര്യമില്ല. എല്ലാവരും സ്നേഹത്തോടെയാണ് മുന്നോട്ട് പോകുന്നത്. സത്യയുഗത്തില് അങ്ങനെ ഒരു കാര്യം തന്നെയില്ല. അതിനാല് പരോപകാരം തുടങ്ങേണ്ടത് ആദ്യം വീട്ടില് നിന്നാണ്. സ്ത്രീ ജ്ഞാനത്തിലുണ്ട്, പതി ജ്ഞാനത്തില് ഇല്ല, എങ്കില് എന്താണ് ചെയ്യാന് സാധിക്കുന്നത്! ജ്ഞാനത്തിന്റെ ഭൂം-ഭൂം ചെയ്യണം. കുട്ടികള്ക്കും ഭൂം-ഭൂം ചെയ്യണം. തന്റെ ഹംജിന്സിന്റെ മംഗളം ചെയ്യണം. അവരെയും ബാബയെ ഓര്മ്മിക്കാന് പഠിപ്പിക്കണം. ഇപ്പോള് യുദ്ധം മുന്നില് നില്ക്കുകയാണ്, ബാബ വന്നിരിക്കുകയാണ്. മനുഷ്യര് വിളിക്കുന്നു-അല്ലയോ പതിത-പാവനാ വരൂ എന്ന്. പതിതമായ ലോകത്തിന്റെ വിനാശമുണ്ടാകണമെങ്കില് നിങ്ങള് എന്തിനാണ് വീണ്ടും പതിതമായി മാറുന്നത്? മാതാവ് ജ്ഞാനത്തിലുണ്ടെങ്കില് തന്റെ ഹംജിന്സിന്റെ മംഗളം ചെയ്യണം. നിങ്ങള് ഇപ്പോള് ബാബയില് നിന്നും 21 ജന്മത്തേക്കു വേണ്ടി മുഴുവന് സമ്പത്തും എടുക്കുകയാണ്. നിങ്ങളെ ആര്ക്കും സ്പര്ശിക്കാന് പോലും സാധിക്കില്ല. നിങ്ങളാണ് മുഴുവന് വിശ്വത്തിന്റെയും അധികാരിയായി മാറുന്നത്. എത്ര വ്യത്യാസമാണെന്ന് നോക്കൂ! ഇങ്ങനെ സമ്പത്ത് നല്കുന്ന ബാബയെ എത്ര ഓര്മ്മിക്കണം! ഇവിടെ ഒരുപാട് പേര് മുഴുവന് ദിവസത്തിലും ശിവബാബയെ ഓര്മ്മിക്കുന്നതേയില്ല. മുഴുവന് ദിവസവും ജോലികാര്യങ്ങളിലും, വീട്ടിലും കുടുങ്ങിക്കിടക്കുന്നു. ഇല്ലെങ്കില് അതിരാവിലെ എഴുന്നേറ്റ് വളരെ സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കണം. ബാബാ അങ്ങയോട് ഞാന് പ്രതിജ്ഞ ചെയ്യുന്നു. അങ്ങയില് നിന്നും ഞാന് തീര്ച്ചയായും സമ്പത്തെടുക്കും. ബാബാ, അങ്ങ് എത്ര മധുരമാണ്. ബാബയുടെ ഓര്മ്മയിലൂടെ ഞങ്ങളുടെ വികര്മ്മങ്ങള് വിനാശമാകും. ഉള്ളിന്റെ ഉള്ളില് സ്വയത്തോട് സംസാരിക്കുന്നതിനെയാണ് വിചാര സാഗര മഥനം എന്ന് പറയുന്നത്. ബാബാ, അങ്ങയില് നിന്നും മുഴുവന് സമ്പത്തെടുക്കുക തന്നെ ചെയ്യും. ഇപ്പോള് നമുക്ക് തീര്ച്ചയായും തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണം. അപ്പോള് മാത്രമെ സത്യയുഗീ രാജ്യപദവി പ്രാപ്തമാക്കുകയുള്ളൂ. ബാബാ, അങ്ങയെ ഞങ്ങള് നിരന്തരം ഓര്മ്മിക്കും 63 ജന്മങ്ങളിലായി എത്ര പാപങ്ങളാണ് നമ്മള് ചെയ്തത്. എത്ര പാപത്തിന്റെ ഭാരമാണ് തലയില് ഉള്ളത്. അതുകൊണ്ട് ബാബാ, അങ്ങയെ ഞങ്ങള് ഒരുപാട് ഓര്മ്മിക്കുന്നു. ബാബാ, ഞങ്ങള് ഭക്ഷണം പാകം ചെയ്യുമ്പോഴും, ചുറ്റിക്കറങ്ങാന് പോകുമ്പോഴും അങ്ങയെ മാത്രം ഓര്മ്മിക്കും. ഇങ്ങനെയെല്ലാം സംസാരിച്ച്, പ്രതിജ്ഞ ചെയ്യുകയാണെങ്കില് വികര്മ്മങ്ങള് വിനാശമാകും. ബാബാ, ഞാന് അങ്ങയുടെ ഓര്മ്മയില് ഭോജനം ഉണ്ടാക്കാം. ഞങ്ങള്ക്ക് തീര്ച്ചയായും സതോപ്രധാനമായി മാറണം. നാളെ ശരീരം ഉപേക്ഷിക്കുകയാണെങ്കില് നമ്മള് സതോപ്രധാനമായി മാറില്ല. മരണഭയമുണ്ടല്ലോ. ബാബാ നമ്മള് ജീവിച്ചിരിക്കെ അങ്ങയില് നിന്നും തീര്ച്ചയായും സമ്പത്തെടുക്കും. പിന്നീട് നോക്കണം, ഇന്ന് മുഴുവന് ദിവസവും ഞാന് എത്ര ഓര്മ്മിച്ചു എന്ന്. എന്ത് സംഭവിച്ചാലും ഓര്മ്മയുടെ യാത്രയില് കഴിയുക തന്നെ വേണം. ഗൃഹസ്ഥത്തിലും കഴിയണം. യുക്തിയോടു കൂടി മുന്നോട്ട് പോകണം. ഇങ്ങനെയെല്ലാം തീവ്രഗതിയോടു കൂടി പുരുഷാര്ത്ഥത്തില് മുഴുകുകയാണെങ്കില് ഓര്മ്മയുമുണ്ടായിരിക്കും, ആയുസ്സും വര്ദ്ധിക്കും. ഭാവിയില് നിങ്ങളുടെ ആയുസ്സ് വര്ദ്ധിക്കും. ഓര്മ്മിക്കുന്നില്ലെങ്കില് ആ പദവിയും കുറഞ്ഞുപോകുന്നു. പുരുഷാര്ത്ഥം ചെയ്ത് ബാബയില് നിന്നും സമ്പത്തെടുക്കണമല്ലോ ഒപ്പം സ്വദര്ശന ചക്രധാരിയായി മാറണം. ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റാന് ഒരുപാട് കന്യാസ്ത്രീകളുണ്ട്. വീടുകളിലും കടകളിലുമെല്ലാം പോയി ബൈബിള് എടുക്കൂ, ഇതെടുക്കൂ എന്നെല്ലാം പറയുന്നു. നമ്മുടെ ക്രിസ്ത്യന് ധര്മ്മത്തില് ഒരുപാട് സുഖമുണ്ട്. ക്രിസ്ത്യാനികളുടെയും സന്ദേശികളുണ്ട്, അതുപോലെ ബൗദ്ധികളുടെയും മിഷനുണ്ട്. അവരെന്താണ് ചെയ്യുന്നതെന്ന് ഹിന്ദുക്കള്ക്കറിയില്ല. ഹിന്ദു ധര്മ്മത്തിലുള്ളവരെ ക്രിസ്ത്യാനികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രദര്ശിനികളില് നിങ്ങള് എത്രയാണ് മനസ്സിലാക്കികൊടുക്കുന്നത്. അഭിപ്രായങ്ങളെല്ലാം എഴുതി അയക്കുന്നു. എന്നാല് ഇവിടെ നിന്നും വീട്ടില് പോയാല് എല്ലാം മറന്നൂ. ഇതിനെക്കുറിച്ചാണ് മഹിമയുള്ളത്-കുരങ്ങന്മാരുടെ മുന്നില് രത്നങ്ങള് വെച്ചാല് കല്ലുകളാണെന്ന് മനസ്സിലാക്കി എടുത്തു കളയും. അതിനാല് ഈ അവിനാശി ജ്ഞാന രത്നങ്ങളും കല്ലുകളാണെന്ന് മനസ്സിലാക്കി കീറി കളയുന്നു. ഒന്നും മനസ്സിലാക്കുന്നില്ല. ശരിയാണ്, ഈ ധര്മ്മത്തിലുള്ളവര്ക്ക് ഈ കാര്യങ്ങള് മനസ്സിലാകും. കാര്യം വളരെ സഹജമാണ്. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്. ബാബ ഭാരതത്തില് ഒരു തവണയാണ് വരുന്നത്.

ബാബ പറയുന്നു- നിങ്ങള് പതിത-പാവനനായ എന്നെയാണ് വിളിച്ചു വന്നത്. ഇപ്പോള് ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാനാണ് വന്നിരിക്കുന്നത്. നിങ്ങള് പറയുന്നു-നമ്മള് ഈ ഭ്രഷ്ടാചാരിയായ ലോകത്തെ ശ്രേഷ്ഠാചാരിയാക്കി മാറ്റും എന്ന്. ഇപ്പോള് എല്ലാവരും നരകവാസികളാണ്. ഇപ്പോള് നിങ്ങള് ശിവബാബയുടെ ശ്രീമതമനുസരിച്ചാണ് നടക്കുന്നത്. ശിവഭഗവാനുവാചയാണ്-ബാബ നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയും രാജാക്കന്മാരുടെയും രാജാവുമാക്കി മാറ്റുന്നു. ഗീതയില് വളരെ നല്ല രീതിയിലാണ് എഴുതിയിട്ടുള്ളത്-ബാബ സാധു-സന്യാസിമാരെക്കൂടി ഉദ്ധരിക്കാനാണ് വന്നിരിക്കുന്നത് എന്ന് പറയുന്നു. അതിനാല് ഇത് ഗീത പഠിക്കുന്നവര്ക്കും കേള്പ്പിക്കണം. വിളിക്കുന്നുണ്ട്- പതിത-പാവനാ സീതമാരുടെ രാമാ വരൂ എന്ന്. ഇതിന്റെ അര്ത്ഥം ആരും മനസ്സിലാക്കുന്നില്ല. എല്ലാവരും ഭക്തകളും അഥവാ സീതമാരുമാണ്. സീതമാരാണ് വിളിക്കുന്നത്-രാമാ വന്ന് എല്ലാ സീതമാരെയും ഉദ്ധരിക്കൂ എന്ന്. പിന്നീട് പറയുന്നു-രഘുപതി രാഘവ രാജാ രാം എന്ന്….വാസ്തവത്തില് രാജാവിന്റെയോ രാമന്റെയോ കാര്യമല്ല. മുഖ്യമായ തെറ്റ് ഇതാണ്. ശിവനു പകരം ശ്രീകൃഷ്ണന്റെ പേരിട്ടിരിക്കുന്നു. കൃഷ്ണനെ അഥവാ രാമനെ കറുത്തതാക്കി കാണിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിക്കണം. സത്യ-ത്രേതാ യുഗത്തില് സുന്ദരന്മാരാണ് പിന്നീട് കറുത്തതായി മാറുന്നു. ആദ്യം സ്വര്ണ്ണിമയുഗം, വെള്ളിയുഗം, അതിനുശേഷമാണ് ചെമ്പുയുഗവും ഇരുമ്പുയുഗവും. ഈ സമയം ഇരുമ്പുയുഗമാണ്. സ്വര്ണ്ണിമയുഗമായിരുന്നപ്പോള് എത്ര മാന്യരായിരുന്നു. അതിനാല് യുക്തിയോടു കൂടി മനസ്സിലാക്കികൊടുക്കണം. മനുഷ്യരൊന്നും പെട്ടെന്ന് തന്റെ അഹങ്കാരം ഉപേക്ഷിക്കില്ല. വൃക്ഷത്തിന്റെ ആയുസ്സ് കൂടുമ്പോള് ജീര്ണ്ണിച്ചതായി മാറുന്നു. അതേപോലെ ഈ ലോകത്തിന്റെയും ആയുസ്സുണ്ടല്ലോ. പുതിയ ലോകവും പഴയ ലോകവും. പഴയത് എന്നാല് കലിയുഗമാകുന്ന തമോപ്രധാന ലോകം. ഈ ലോകത്തില് ഒരാളു പോലും സതോപ്രധാനമായിട്ടില്ല. ഇപ്പോള് തമോപ്രധാനമായ ഈ ലോകം നശിക്കണം. പുതിയ ലോകം ആരാണ് സ്ഥാപിക്കുന്നത്? ബാബ തന്നെ. പ്രളയമൊന്നും ഉണ്ടാകുകയില്ല. പതിതമാകുമ്പോഴാണ് ബാബയെ വിളിക്കുന്നത്. പിന്നീട് പറയുന്നു വന്ന് പാവനമാക്കി മാറ്റൂ. അതിനാല് വരുന്നത് പതിതമായ ലോകത്തിലായിരിക്കുമല്ലോ. പതിത-പാവനന് എന്ന് പറയുകയാണെങ്കില് തീര്ച്ചയായും അവസാനമല്ലേ വരുകയുള്ളൂ. ബാബ സ്വയം പറയുന്നു-ഞാന് കല്പ-കല്പം, കല്പത്തിലെ സംഗമയുഗത്തിലാണ് പാവനമായ ലോകമുണ്ടാക്കാന് വരുന്നത്. ഇപ്പോള് സംഗമത്തിലാണ്. ഇപ്പോള് ബാബ എല്ലാവരേയും സത്ഗതിയിലേക്കാണ് കൊണ്ടുപോകുന്നത്. അപ്പോള് ഇങ്ങനെയുള്ള ബാബയുടെ ശ്രീമതമനുസരിച്ചു വേണമല്ലോ നടക്കാന്. തന്റെ അവസ്ഥയെ ശക്തിശാലിയാക്കി മാറ്റണം. അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കണം. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. കര്മ്മേന്ദ്രിയങ്ങളെല്ലാം ശരീരത്തിന്റെതാണ്. ബാബ പറയുന്നു-അല്ലയോ കുട്ടികളെ, ഞാന് നിങ്ങളെ കേള്പ്പിക്കുന്നത് മാത്രം കേള്ക്കൂ. മുക്തി-ജീവന്മുക്തി ലഭിക്കുന്നതിനു വേണ്ടി മറ്റാരും പറയുന്നത് കേള്ക്കരുത്. ബാബ പരമധാമത്തില് നിന്നാണ് പാവനമാക്കി മാറ്റാന് വന്നിരിക്കുന്നത്. പിന്നീട് നിങ്ങള് എന്തിനാണ് പഴയ ശാസ്ത്രങ്ങളെയെല്ലാം ഓര്മ്മിക്കുന്നത്. ഭക്തി ചെയ്യുന്നത് തന്നെ ഭഗവാനെ ലഭിക്കാനാണ്. ഭഗവാന് എല്ലാവരുടെയും സത്ഗതി ദാതാവായ ബാബയാണല്ലോ. ബാബക്കല്ലാതെ ഈ ജ്ഞാനം മറ്റാര്ക്കും നല്കാന് സാധിക്കില്ല. ഈ ലക്ഷ്മി-നാരായണനു പോലും രാജ്യം എങ്ങനെയാണ് ലഭിക്കുന്നത്? ആത്മാവിനെക്കുറിച്ചാണ് പറയുന്നത്, ബിന്ദു എന്ന്, തിളങ്ങുന്ന അത്ഭുതകരമായ ഒരു നക്ഷത്രമാണെന്ന്. ബാബ മനസ്സിലാക്കിതരുന്നു-നിങ്ങള് എന്നെ തന്നെയാണ് പറയുന്നത്, പരമാത്മാവ് സുപ്രീം ആത്മാവാണ്. ലൗകീക അച്ഛനെ പരമാത്മാവെന്ന് പറയുമോ? പരമധാമത്തില് വസിക്കുന്ന പരമാത്മാവിനെയാണ് സുപ്രീം ആത്മാവെന്ന് പറയുന്നത്. പരമാത്മാവ് നിങ്ങളുടെ അച്ഛനാണ്. ബാബയാണ് ബ്രഹ്മാവില് പ്രവേശിക്കുന്നത്. ഗുരു ശിഷ്യന്റെ തൊട്ടടുത്തല്ലേ ഇരിക്കുന്നത്. ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. ബാബ നമ്മുടെ അച്ഛനാണെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. ബാബ 5000 വര്ഷങ്ങള്ക്കു മുമ്പും യോഗം പഠിപ്പിച്ചിരുന്നു-എന്നെ മാത്രം ഓര്മ്മിക്കൂ വിഷ്ണു പുരിയേയും ഓര്മ്മിക്കൂ എന്ന്. അതിനാല് ഇങ്ങനെ സംഗമയുഗത്തിലായിരിക്കും പറയുക. സത്യയുഗത്തില് ഒരു ധര്മ്മമായിരുന്നു .അതിനാല് വീണ്ടും ഒരു ധര്മ്മമായിരിക്കുമല്ലോ. അനേക ധര്മ്മങ്ങളെല്ലാം വിനാശമാകും. ഇത് അതേ സമയമാണ്. ബാബ പറയുന്നു-നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് ഞാന് നിങ്ങളെ വിശ്വത്തിന്റെ അധികാരികളാക്കി മാറ്റാം. ബാബയുടെ ഓര്മ്മയിലൂടെയാണ് നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുന്നത്. ബാബ പറയുന്നു- നല്ല രീതിയില് സേവനം ചെയ്യുന്നവരെയാണ് ബാബ ഓര്മ്മിക്കുന്നത്. കാരണം അവര് ബാബയുടെ സഹയോഗികളാണ്. ഒരുപാട് പേരുടെ മംഗളം ചെയ്യുന്നവരെയാണ് ബാബക്ക് പ്രിയം. നിങ്ങള്ക്ക് സമ്പത്ത് നല്കുന്ന ഒരു ബാബയോടാണ് പ്രിയം, അതുകൊണ്ട് നിങ്ങള്ക്ക് നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യണം. ഓര്മ്മയുടെ യാത്രയില് കഴിയണം. എന്നാല് ഒരുപാട് വ്യര്ത്ഥമായ ചിന്തകളും വരും. ഭക്തിമാര്ഗ്ഗത്തില് ശിവന്റെ ദര്ശനത്തിനു വേണ്ടി ഒരുപാട് പരിശ്രമിക്കുകയും ചെയ്യുന്നു, സ്വയം മരിക്കുക പോലും ചെയ്യുന്നു. ബാബയുടെ ഓര്മ്മയിലൂടെ പാപങ്ങള് ഇല്ലാതായി 21 ജന്മത്തേക്കുള്ള സമ്പത്ത് ലഭിക്കുന്നു എന്ന് നിങ്ങള് മനസ്സിലാക്കുന്നു. ദര്ശനം കിട്ടുന്നതിലൂടെ ഒരു പാപങ്ങളും ഇല്ലാതാകുന്നില്ല. വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം. നമ്മള് എന്തായി മാറുകയാണെന്ന് നമ്മുടെ ബുദ്ധിയിലുണ്ട്. അടുത്ത ജന്മത്തില് നമ്മള് ഇതായി മാറും. സത്യയുഗത്തിലെ രാജകുമാരനും രാജാകുമാരിയുമാക്കി മാറ്റാനുള്ള കോളേജാണ്. ബാബ ധര്മ്മത്തോടൊപ്പം ദേവീ-ദേവതാ രാജ്യം കൂടി സ്ഥാപിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ബാബ മുക്തി-ജീവന്മുക്തിക്കുവേണ്ടി കേള്പ്പിച്ച ജ്ഞാനത്തിന്റെ കാര്യങ്ങള് തന്നെ കേള്ക്കുകയും ധാരണ ചെയ്യുകയും വേണം. ബാക്കിയെല്ലാം മറക്കണം. സ്വയത്തിന്റെയും തന്റെ ലൗകീക പരിവാരത്തിന്റെയും മംഗളം ചെയ്യണം.

2. വ്യര്ത്ഥമായ ചിന്തകളെ ഇല്ലാതാക്കുന്നതിനുവേണ്ടി അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യണം. ഓര്മ്മയുടെ യാത്രയില് കഴിയണം.

വരദാനം:-

ലൗകിക രീതിയിലാണെങ്കിലും വിവേകശാലികള് മുമ്പും പിമ്പും ചിന്തിച്ചശേഷമാണ് ചുവട് വെക്കുക. അതേപോലെ ഇവിടെയും താങ്കള് കുട്ടികള് ഏതെങ്കിലും കാര്യം ചെയ്യുമ്പോള് ആദ്യം മൂന്ന് കാലങ്ങളെയും മുന്നില് വെച്ച് പിന്നീട് ചെയ്യൂ, കേവലം വര്ത്തമാനത്തെ മാത്രം കാണരുത്, പരിധിയില്ലാത്ത ജ്ഞാനം ധാരണ ചെയ്യൂ, ഒപ്പം വിജയിയാണെന്നുള്ള നിശ്ചയത്തിന്റെ ആധാരത്തില് അഥവാ ത്രികാലദര്ശിത്വത്തിന്റെ ആധാരത്തില് ഓരോ കര്മ്മവും ചെയ്യൂ, ഓരോ വാക്കും ഉച്ചരിക്കൂ, അപ്പോള് പറയാം അലൗകികം അഥവാ അസാധാരണം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top