19 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 18, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - സേവനത്തിനോടൊപ്പമൊപ്പം ഓര്മ്മയുടെ യാത്രയെയും നിലനിര്ത്തണം, ഈ ആത്മീയ യാത്രയില് ഒരിക്കലും തണുത്ത് പോകരുത്.

ചോദ്യം: -

കുട്ടികളുടെ മനസ്സ് അഥവാ ആത്മീയ സേവനത്തില് മുഴുകുന്നില്ലായെങ്കില് അതിന്റെ കാരണം എന്താണ്?

ഉത്തരം:-

അഥവാ ആത്മീയ സേവനത്തിനുള്ള താല്പര്യമില്ലെങ്കില് തീര്ച്ചയായും ദേഹാഭിമാനത്തിന്റെ ഗ്രഹപ്പിഴയാണ്. പോകെപ്പോകെ ദേഹാഭിമാനം കാരണം പരസ്പരം പിണങ്ങുകയാണെങ്കില് സേവനം തന്നെ ഉപേക്ഷിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും മുഖത്തേക്കു നോക്കുമ്പോഴേ സേവനത്തിന്റെ ചിന്ത പറന്നുപോകുന്നു, അതിനാല് ബാബ പറയുകയാണ് ഈ ഗ്രഹപ്പിഴയില് നിന്ന് സംരക്ഷിക്കൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നമ്മുടെ തീര്ത്ഥ സ്ഥാനം വേറിട്ടതാണ്…..

ഓം ശാന്തി. ഈ ഗീതത്തിന്റെ വരി കുട്ടികളെ ജാഗരൂകരാക്കിയിരിക്കുകയാണ്. എന്താണ് പറഞ്ഞത്? ബുദ്ധിയില് ഇത് ഓര്മ്മ വെയ്ക്കണം നമ്മള് തീര്ത്ഥ യാത്രയിലാണെന്നും നമ്മുടെ ഈ യാത്ര വേറിട്ടതാണെന്നും. ഈ യാത്രയെ മറക്കരുത്. യാത്രയില് തന്നെയാണ് മുഴുവന് ആധാരവും. മറ്റുള്ളവര് ഭൗതീകമായ യാത്രയ്ക്ക് പോയി പിന്നെ തിരിച്ച് വരുന്നു കൂടാതെ ജന്മ-ജന്മാന്തരം യാത്ര ചെയ്ത് വരിക തന്നെയാണ്. നമ്മുടെ തീര്ത്ഥാടനം അതല്ല. അമര്നാഥില് പോയി പിന്നെ മൃത്യൂലോകത്തിലേക്ക് തിരികെ വരിക. നിങ്ങളുടെ യാത്ര അതല്ല, മറ്റു മനുഷ്യരുടെ യാത്രകളാണത്. തീര്ത്ഥാടനത്തിന് പോയി, ചുറ്റികറങ്ങി പിന്നെ വന്ന് പതിതരായി മാറുന്നു. വിവിധ തരത്തിലുള്ള യാത്രകളാണല്ലോ. ദേവിയുടെ ക്ഷേത്രവും ഒരുപാടുണ്ട്. വികാരികളോടൊപ്പം എത്ര യാത്രയ്ക്കാണ് പോകുന്നത്. നിങ്ങള് കുട്ടികളാണെങ്കില് പ്രതിജ്ഞ ചെയ്തിട്ടുണ്ട് – നിര്വികാരിയായിരിക്കുന്നതിന്റെ. നിങ്ങള് നിര്വികാരികളുടെ യാത്രയാണിത്. നിര്വികാരിയായ ബാബ ആരാണോ സദാ പവിത്രം, ആ ബാബയെ ഓര്മ്മിക്കണം. വെള്ളത്തിന്റെ സാഗരത്തെ വികാരി അഥവാ നിര്വികാരിയെന്ന് പറയുകയില്ല. അതില് നിന്ന് വരുന്ന ഗംഗകള് നിര്വികാരിയാക്കി മാറ്റുകയുമില്ല. മനുഷ്യരെല്ലാം ഇത്രയും പതിതരായി മാറിയിരിക്കുകയാണ്, ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അത് ഭൗതീകമായ യാത്രകളാണ് – അല്പകാലത്തെ ക്ഷണഭംഗുരമായ യാത്രകള്. ഈ യാത്ര വലുതാണ്. നിങ്ങള് കുട്ടികള്ക്ക് സദാ സമയം യാത്രയുടെ ചിന്ത വെയ്ക്കണം. യാത്രയ്ക്ക് പോകുമ്പോള് ജോലി മുതലായ ഗൃഹസ്ഥ വ്യവഹാരങ്ങളെല്ലാം മറക്കണം. അമരനാഥന് ജയിക്കട്ടെ…. അത്രമാത്രം പറഞ്ഞുകൊണ്ട് പോകുന്നു. ഒന്ന് രണ്ട് മാസം തീര്ത്ഥ യാത്ര ചെയ്ത് പിന്നീട് വന്ന് അഴുക്കില് വീഴുന്നു. പിന്നീട് ഗംഗാ സ്നാനം ചെയ്യാന് പോകുന്നു. അവര്ക്ക് ഇത് അറിയുകയേയില്ല നമ്മള് ദിവസവും പതിതമായി മാറുന്നുവെന്ന്. ഗംഗ, യമുനാതീരത്ത് താമസിക്കുന്നവര് പോലും ദിവസവും പതിതരാകുന്നുണ്ട്. ദിവസവും ഗംഗയില് പോയി സ്നാനം ചെയ്യുന്നു. ഒന്നാണെങ്കില് പതിവാണ്, രണ്ടാമത് പിന്നെ പ്രധാന ദിവസങ്ങളില് പോകുന്നു ഗംഗ പതിത പാവനിയാണെന്ന് കരുതുന്നു. പ്രത്യേകിച്ച് ആ ദിവസത്തില് തന്നെ ഗംഗ പാവനമാക്കുന്നതായി മാറുന്നു, പിന്നീട് ഇല്ല, ഇങ്ങനെയൊന്നുമല്ല. ഏത് ദിവസമാണോ മേളയുണ്ടാകുന്നത് ആ ദിവസം അത് പതിത പാവനിയായി മാറുന്നു, അങ്ങിനെയില്ല. അത് അങ്ങനെത്തന്നെയാണ്. പതിവായി സ്നാനം ചെയ്യാന് പോകുന്നു. മേളയിലും പ്രത്യേക ദിവസം പോകുന്നു, അതിന് ഒരര്ത്ഥവുമില്ല. ഗംഗയും യമുനയും സാധനം അത് തന്നെയാണ്. അതില് മൃതശരീരവും ഇടുന്നു.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ആത്മീയ യാത്രയിലിരിക്കണം. ഇപ്പോള് നമ്മള് വീട്ടിലേയ്ക്ക് പോവുകയാണ്,അത്രമാത്രം. ഇതില് ഗംഗാ സ്നാനം ചെയ്യുന്നതിന്റെ അഥവാ ശാസ്ത്രം പഠിക്കുന്നതിന്റെയൊന്നും ഒരു കാര്യവുമില്ല. ബാബ വരുന്നത് തന്നെ ഒരു തവണയാണ്. മുഴുവന് ലോകവും ഒരു തവണ മാത്രമാണ് പതിതത്തില് നിന്ന് പാവനമായി മാറുന്നത്. ഇതും അറിയാം സത്യയുഗമാണ് പുതിയ ലോകം, കലിയുഗമാണ് പഴയ ലോകം. ബാബയ്ക്ക് തീര്ച്ചയായും വരണം. പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവും ചെയ്യുന്നതിന്. ഇത് ബാബയുടെ തന്നെ ജോലിയാണ്. പക്ഷെ മായ ഇങ്ങനെ തമോപ്രധാന ബുദ്ധിയാക്കി മാറ്റിയിരിക്കുകയാണ് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. പ്രദര്ശിനിയില് എത്ര അധികം വലിയ ആളുകളാണ് വരുന്നത്. സന്യാസിമാരും വരും എന്നിട്ടും മനസ്സിലാക്കുന്നത് കോടിയില് ചിലര്. നിങ്ങള് ലക്ഷം കോടിക്കണക്കിന് പേര്ക്ക് മനസ്സിലാക്കി കൊടുക്കുമ്പോള് വിരളം ചിലര് വരുന്നു. അനേകര്ക്ക് മനസ്സിലാക്കി കൊടുക്കും. അവസാനം നിങ്ങളുടെ ഈ ജ്ഞാനവും ചിത്രവുമെല്ലാം ദിനപത്രങ്ങളിലും ഇടും. ഏണിപ്പടിയും ദിനപത്രങ്ങളിലിടും. പറയും ഇത് ഭാരതത്തിന് വേണ്ടി മാത്രമാണ്, അപ്പോള് മറ്റു ധര്മ്മത്തിലുള്ളവര് എവിടെ പോകും. കണക്കെടുപ്പിന്റെ സമയവും പാടപ്പെടുന്നുണ്ട്. കണക്കെടുപ്പ് അര്ത്ഥം തിരിച്ച് പോകുന്നതിന്റെ. പഴയ ലോകത്തിന്റെ വിനാശവും പുതിയ ലോകത്തിന്റെ സ്ഥാപനയുമുണ്ടാകും അതിനാല് തീര്ച്ചയായും എല്ലാവരും തിരിച്ച് പോകുമല്ലോ. എല്ലാവരുടെയും വിനാശമുണ്ടാകണം. പുതിയ ലോകത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങള് നിങ്ങള് കുട്ടികളല്ലാതെ വേറെയാരും അറിയുന്നില്ല. നിങ്ങള്ക്കറിയാം നരകവാസികളുടെ വിനാശം, സ്വര്ഗ്ഗവാസികളുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. കല്പ-കല്പം അങ്ങനെ തന്നെ നടക്കുന്നു. ഇപ്പോള് വളരെ കുറച്ച് സമയമുണ്ട്, ഇതിലും അനേകര്ക്ക് ജ്ഞാനം ലഭിക്കും. മേളകളുണ്ടായിക്കൊണ്ടിരിക്കും. എല്ലാ ഭാഗത്തു നിന്നും എഴുതി കൊണ്ടിരിക്കുകയാണ് ഞങ്ങള് മേള ചെയ്യാം, പ്രദര്ശിനി ചെയ്യാം. പക്ഷെ ഒപ്പം തങ്ങളുടെ ഓര്മ്മയുടെ യാത്രയും മറക്കരുത്. കുട്ടികള് തികച്ചും തണുത്ത മട്ടില് പോയ്കൊണ്ടിരിക്കുകയാണ്. വയസരെ പോലെയാണ് യാത്ര ചെയ്യുന്നത്. ശക്തിയുമില്ല, ഒന്നും കഴിക്കാത്തവരെപ്പോലെ. ബാബക്ക് എത്ര ചിന്ത വരുന്നു. ചിന്തിച്ച് ചിന്തിച്ച് ഉറക്കം തന്നെ ഇല്ലാതാകുന്നു. വിചാര സാഗര മഥനം എല്ലാവര്ക്കും ചെയ്യണമല്ലോ. കുട്ടികള്ക്കറിയാം പരിധിയില്ലാത്ത ബാബ നമ്മേ പഠിപ്പിക്കുകയാണ്. അപ്പോള് കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടാകണം. ഈ പഠിപ്പിലൂടെ നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ചിലരുടെ പെരുമാറ്റം ഇങ്ങനെയാണ് – ഞണ്ടിനെ പോലെ. ഞണ്ടുകളെ ബാബ ദേവതയാക്കി മാറ്റുന്നു. എന്നിട്ടും ചിലരുടെ പെരുമാറ്റം വളരെ ബുദ്ധിമുട്ടിയാണ് നന്നാവുന്നത്. ഈ ഏണിപ്പടിയുടെ ചിത്രത്തില് വളരെ നല്ല ജ്ഞാനമാണ്. പക്ഷെ കുട്ടികള് ഇത്രയും പ്രവര്ത്തിക്കുന്നില്ല. യാത്ര തന്നെ ചെയ്യുന്നില്ല. ബാബയെ ഓര്മ്മിക്കുകയാണെങ്കില് ബുദ്ധിയുടെ പൂട്ട് തുറക്കപ്പെടും. സ്വര്ണ ബുദ്ധിയായി മാറും. നിങ്ങള് കുട്ടികളുടെ ബുദ്ധി പവിഴമായിരിക്കണം, അനേകരുടെ മംഗളം ചെയ്യണം. നിങ്ങളിപ്പോള് സതോപ്രധാനത്തില് നിന്ന് തമോ പ്രധാനമായി മാറിയിരിക്കുകയാണ്, വീണ്ടും സതോപ്രധാനമായി മാറണം. ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ. കൃഷ്ണനെ ഭഗവാനെന്ന് പറയാന് പറ്റില്ല. കൃഷ്ണനെ ശ്യാമ സുന്ദരനെന്ന് പറയുന്നു. ബാബ കറുത്ത ആത്മാവിനെ വീണ്ടും മനസ്സിലാക്കി കൊടുക്കുകയാണ്. ഈ ആത്മാവിനറിയാം ബാബ എന്നെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു അതിനാല് സന്തോഷം കൊണ്ട് ബുദ്ധി എത്രയും നിറഞ്ഞിരിക്കണം. ഇതില് അഹംഭാവത്തിന്റെ കാര്യമൊന്നുമില്ല. ബാബ എത്ര നിരഹങ്കാരിയാണ്. ബുദ്ധിയില് എത്ര സന്തോഷമാണ്. നാളെ ഞാന് വജ്രങ്ങളുടെയും വൈഢൂരത്തിന്റെയും കൊട്ടാരമുണ്ടാക്കും. പുതിയ ലോകത്തില് രാജ്യം ഭരിക്കും. ഇതാണെങ്കില് തികച്ചും പതിത ലോകമാണ്. ഈ ലോകത്തിലെ മനുഷ്യരെ ഒന്നിനും കൊള്ളില്ല, ഒന്നും അറിയുന്നില്ല. ഇതും കാണിക്കണം – വജ്ര തുല്യമായ ജീവിതമായിരുന്നു എന്നത്. അവരാണ് പിന്നീട് 84 ജന്മം എടുത്ത് കക്കയ്ക്ക് സമാനമായി മാറിയിരിക്കുന്നത്. ഈ ഏണിപ്പടിയുടെ ചിത്രം ഒന്നാന്തരമാണ്. പിന്നീട് രണ്ടാം നമ്പറില് ത്രിമൂര്ത്തി.

നിങ്ങള് പറയുകയാണ് – സമീപ ഭാവിയില് ശ്രേഷ്ഠാചാരീ ഭാരതമായി മാറും. ശ്രേഷ്ഠാചാരീ ലോകത്തില് വളരെ കുറച്ച് മനുഷ്യരെ ഉണ്ടാവൂ, ഇപ്പോള് എത്രയധികം മനുഷ്യരാണ്. മഹാഭാരത യുദ്ധവും മുന്നില് നില്ക്കുകയാണ്. എല്ലാ മനുഷ്യരും കൊതുകിന് കൂട്ടത്തെ പോലെ പോകും. അഗ്നി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. നന്നാക്കാന് വേണ്ടി എത്ര പരിശ്രമിക്കുന്നുവോ, അത്രയും തന്നെ മോശമായി പോവുകയാണ്. ബാബ കുട്ടികള്ക്ക് രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികള്ക്ക് എത്ര ലഹരി കയറ്റുന്നു. ചിലരാണെങ്കില് ഇവിടെ നിന്ന് പുറത്ത് പോയാല്, മുഴുവന് ജ്ഞാനവും ഇല്ലാതാവുന്നു. സ്മൃതി ഒന്നും തന്നെ നില്ക്കുന്നില്ല. ഇല്ലായെങ്കില് താല്പര്യത്തോടെ പോയി സേവനം ചെയ്യും. ബാബയും ഗുണം നോക്കി സേവനത്തിന് അയക്കുമല്ലോ. ഇതിലൂടെ വളരെ ഹര്ഷിതമായിരിക്കും. സേവനത്തില് സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കും. നല്ല നല്ല പഴയ കുട്ടികള് ചെറിയ ചെറിയ കാര്യത്തില് പരസ്പരം ദേഷ്യപ്പെടുന്നു. ഇങ്ങനെയാവരുത് ഈ കാര്യങ്ങള് കാരണം നിങ്ങള് സേവനം ചെയ്യാതിരിക്കരുത്. സേവനം സന്തോഷത്തോടെ ചെയ്യണം. ആരോടാണോ ചേര്ന്നുപോകാത്തത് അവരുടെ മുഖം കാണുമ്പോള് തന്നെ സേവനത്തിന്റെ ചിന്ത പറന്നുപോകുന്നു. സേവനത്തില് ഹൃദയം വെക്കാത്തതുകൊണ്ട്, മാറി നില്ക്കുന്നു. അപ്പോള് പിന്നെ ജ്ഞാനിയും അജ്ഞാനിയും തമ്മില് ഒരു വ്യത്യാസവുമില്ല. ദേഹാഭിമാനത്തിന്റെ ഗ്രഹപിഴ വന്നിരിക്കുകയാണ്. ഇതാണ് ആദ്യ നമ്പറിലെ അസുഖം. ബാബ പറയുകയാണ് – കുട്ടികളെ ദേഹീ അഭിമാനിയാകൂ. ആത്മാവ് തന്നെയല്ലേ എല്ലാം ചെയ്യുന്നത്. ആത്മാവ് തന്നെയാണ് വികാരിയും നിര്വികാരിയുമാകുന്നത്. സ്വര്ഗ്ഗത്തില് നിര്വികാരികളായിരുന്നു. രാവണ രാജ്യത്തില് ആത്മാവ് തന്നെയാണ് വികാരിയായി മാറിയത്. ഈ ഡ്രാമയും ഇങ്ങനെ ഉണ്ടാക്കപ്പെട്ടി ട്ടുള്ളതാണ് അതുകൊണ്ടാണ് വിളിക്കുന്നത് അല്ലയോ പതിത പാവനാ വരൂ എന്ന്. ആരാണോ നിര്വികാരി ആയിരുന്നത്, അവര് തന്നെയാണ് പതിത വികാരിയായി മാറിയിരിക്കുന്നത്. ഇത് ആരുടെ ബുദ്ധിയിലും ഇരിക്കുന്നില്ല നമ്മള് തന്നെയായിരുന്നു നിര്വികാരി, ഇപ്പോള് വികാരിയായിരിക്കുകയാണ്. നമ്മള് ആത്മാവ് മൂലവതനവാസികളാണ്. അവിടെ നമ്മള് ആത്മാക്കള് നിര്വികാരികളായിരിക്കും. ഇവിടെ ശരീരത്തില് വന്ന് പാര്ട്ടഭിനയിച്ചഭിനയിച്ച് വികാരിയായി മാറിയിരിക്കുകയാണ്. ഇത് ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്. ആത്മാവ് ശാന്തിധാമത്തില് നിന്ന് വരുമ്പോള് തീര്ച്ചയായും പവിത്രമായിരിക്കും പിന്നീട് അപവിത്രമായി മാറിയിരിക്കുകയാണ്. പവിത്രമായ ലോകത്തില് 9 ലക്ഷമായിരിക്കും. പിന്നീട് ഇത്രയും ആത്മാക്കള് എവിടെ നിന്ന് വന്നു? പിന്നീട് തീര്ച്ചയായും ശാന്തിധാമത്തില് നിന്നാവും വന്നിട്ടുണ്ടാവുക. അത് ശാന്തി നിറഞ്ഞ നിരാകാരീ ലോകമാണ്. അവിടെ എല്ലാ ആത്മാക്കളും പവിത്രമായിരിക്കുന്നു പിന്നീട് പാര്ട്ടഭിനയിച്ചഭിനയിച്ച്, സതോ-രജോ-തമോയില് വരുന്നു. പാവനത്തില് നിന്ന് പതിതമാകണം. പിന്നീട് ബാബ വന്ന് എല്ലാവരെയും പാവനമാക്കും. ഈ ഡ്രാമ നടന്നു കൊണ്ടേയിരിക്കുകയാണ്. ഡ്രാമയുടെ ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം ബാബയ്ക്കല്ലാതെ വേറെയാര്ക്കും പറഞ്ഞ് തരാന് സാധിക്കില്ല. ആ ബാബയെ ആരും അറിയുന്നേയില്ല. ഋഷി മുനിമാരും അറിയില്ല അറിയില്ല എന്ന് പറഞ്ഞു പോയി. ഞങ്ങള്ക്ക് ഭഗവാനെയും ഭഗവാന്റെ രചനയേയും അറിയില്ല. എന്നിട്ട് പറയുകയും ചെയ്യുന്നു – ഗോഡ് ഫാദര് ഈസ് നോളേജ് ഫുള്(പരംപിതാവ് അറിവിന്റെ കടലാണ്). ആ പരമാത്മാവ് സര്വ്വ ആത്മാക്കളുടെയും അച്ഛന്, ബീജ രൂപമാണ്. ബാബയാണ് ആത്മാക്കളുടെ ബീജ രൂപം ഈ പ്രജാപിതാ ബ്രഹ്മാവ് മനുഷ്യസൃഷ്ടിയുടെ ബീജ രൂപമാണ്. ആ നിരാകാരനായ ബാബ ഇദ്ദേഹത്തില് പ്രവേശിച്ച് മനുഷ്യര്ക്ക് മനസ്സിലാക്കി ത്തരികയാണ്, മനുഷ്യനിലൂടെ. അദ്ദേഹത്തെ മനുഷ്യ സൃഷ്ടിയുടെ ബീജരൂപമെന്ന് പറയുകയില്ല. അതാണ് ആത്മാക്കളുടെ പിതാവ്, ഇത് ബ്രഹ്മാവ് മനുഷ്യ സൃഷ്ടിയുടെ പ്രജാപിതാവ്, ഇദ്ദേഹത്തിലൂടെ ബാബ വന്ന് ജ്ഞാനം നല്കുന്നു. ശരീരം വേറെ, ആത്മാവ് വേറെയാണല്ലോ. മനസ്സ്-ബുദ്ധി ചിത്തം ആത്മാവിലാണ്. ആത്മാവ് വന്ന് ശരീരത്തില് പ്രവേശിക്കുന്നു, പാര്ട്ടഭിനയിക്കുന്നതിന് വേണ്ടി.

നിങ്ങള്ക്കറിയാം ആരെങ്കിലും ശരീരം ഉപേക്ഷിച്ചാല് പോയി അടുത്ത പാര്ട്ടഭിനയിക്കും, ഇതില് കരഞ്ഞിട്ട് എന്താവാനാണ്. പോയാല് പോയി പിന്നെ ഒരിക്കലും വന്ന് നമ്മുടെ മാമനും ചെറിയച്ഛനുമൊന്നുമാകില്ല. കരഞ്ഞതുകൊണ്ട് എന്ത് പ്രയോജനമാണ്. നിങ്ങളുടെ മമ്മ പോയി, ഡ്രാമയനുസരിച്ച് പാര്ട്ടഭിനയിച്ച് കൊണ്ടിരിക്കുന്നു. അതുപോലെ അനേകര് പോകുന്നു. ചിലര് എവിടെയെങ്കിലും പോയി ജന്മമെടുക്കുന്നു. ഇത് ബുദ്ധിയില് വരുന്നു എത്ര ആജ്ഞാകാരിയായ കുട്ടിയാണോ അത്രയും തീര്ച്ചയായും നല്ല വീട്ടില് ജന്മമെടുക്കും. ഇവിടെ നിന്ന് പോകുന്നത് തന്നെ നല്ല വീട്ടിലേക്കാണ്. നമ്പര് വൈസാണല്ലോ. ആര് എങ്ങനെയുള്ള കര്മ്മമാണോ ചെയ്യുന്നത് – അതുപോലെയുള്ള വീട്ടില് പോകുന്നു. ഒടുവില് നിങ്ങള് പോയി രാജകുടുംബത്തില് ജന്മമെടുക്കുന്നു. ആര് രാജാക്കന്മാരുടെയടുത്ത് പോകും, അവര്ക്ക് സ്വയം മനസ്സിലാക്കാന് സാധിക്കുമല്ലോ. എങ്കിലും ദൈവീക സംസ്ക്കാരമാണല്ലോ കൊണ്ടുപോകുന്നത്. ഇതില് വളരെ വിശാല ബുദ്ധിയോടു കൂടി വിചാര സാഗര മഥനം ചെയ്യണം. ബാബ ജ്ഞാനത്തിന്റെ സാഗരമാണ്. അതിനാല് കുട്ടികള്ക്കും ജ്ഞാനത്തിന്റെ സാഗരമാകണം. നമ്പര് വൈസായി വരുക തന്നെ വേണം. മനസ്സിലാക്കി കൊടുക്കണം -മുന്നോട്ട് പോകവേ ഉന്നതി ഉണ്ടാവും. അങ്ങിനെയും സംഭവിക്കും, ഇന്ന് ഒന്നും ചെയ്യാന് സാധിക്കാത്തവര് നാളെ അനേകരെക്കാള് വേഗത്തില് പോകും, ഗ്രഹപ്പിഴ ഇറങ്ങി പോകുമ്പോള്. ചിലരുടെ മേല് രാഹുവിന്റെ ഗ്രഹപ്പിഴ ഇരിക്കുന്നതിനാല് ഗട്ടറില് വീണ് പോകുന്നു. എല്ലുകള് തന്നെ നുറുങ്ങി പോകുന്നു. പരിധിയില്ലാത്ത ബാബയോട് പ്രതിജ്ഞ ചെയ്ത് പിന്നെ വീഴുകയാണെങ്കില് ധര്മ്മരാജനിലൂടെ ശിക്ഷയും ഒരുപാട് ലഭിക്കുന്നു. ഇത് പരിധിയില്ലാത്ത ബാബ, പരിധിയില്ലാത്ത ധര്മ്മരാജനാണ്, പിന്നീട് പരിധിയില്ലാത്ത ശിക്ഷ ലഭിക്കുന്നു. ഏതെങ്കിലും കാര്യത്തില് അശ്രദ്ധ കാണിക്കുക അല്ലെങ്കില് വിപരീതമായ കര്മ്മം ചെയ്യുകയാണെങ്കില് തീര്ച്ചയായും ശിക്ഷ അനുഭവിക്കും. മനസ്സിലാക്കുന്നില്ല നമ്മള് ഭഗവാന്റെ അവജ്ഞയാണ് ചെയ്യുന്നത്. ഇത്രയും എല്ലാ കാര്യങ്ങളും ബാബ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. ശ്രീമതത്തിലൂടെ നടക്കൂ, സേവനത്തില് സഹായിയായി മാറൂ. യോഗത്തിന്റെ യാത്രയിലിരിക്കൂ. ചിത്രങ്ങളുടെ മേല് മനസ്സിലാക്കി കൊടുക്കുന്നതിന്റെ പ്രാക്ടീസ് ചെയ്യുകയാണെങ്കില് ശീലമായി മാറും. ഇല്ലായെങ്കില് ഉയര്ന്ന പദവി എങ്ങനെ നേടും. അജ്ഞാന കാലത്ത് ചിലര്ക്ക് നല്ല സത്പുത്രരുണ്ടാകുന്നു, ചിലര്ക്കാണെങ്കില് വലിയ കുപുത്രന്മാരും ഉണ്ടാകുന്നു. ഇവിടെയും ചിലരാണെങ്കില് പെട്ടെന്ന് ബാബയുടെ കാര്യം ചെയ്ത് കാണിക്കുന്നു. അതിനാല് കുട്ടികള്ക്ക് പരിധിയില്ലാത്ത സേവനം ചെയ്യണം. പരിധിയില്ലാത്ത ആത്മാക്കളുടെ മംഗളം ചെയ്യണം. സന്ദേശം നല്കണം – മന്മനാഭവ. ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ ബുദ്ധി തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും. ഇപ്പോള് കലിയുഗീ തമോപ്രധാന ലോകത്തിന്റെ അവസാനമാണ്. ഇപ്പോള് സതോപ്രധാനമായി മാറണം. അവിടെ ആത്മാക്കളുടെയും നമ്പര്വൈസ് ലോകമാണല്ലോ, അവര് പിന്നീട് നമ്പര് വൈസായി വന്ന് പാര്ട്ടഭിനയിക്കുന്നു. വരുന്നതും നമ്പര് വൈസ് ഡ്രാമയനുസരിച്ചാണ്. ഇപ്പോള് എല്ലാ ആത്മാക്കളും രാവണ രാജ്യത്തില് ദുഃഖികളാണ്. എന്നിട്ടും മനസ്സിലാക്കുന്നില്ല. അഥവാ ആരോടെങ്കിലും പറയൂ നിങ്ങള് പതിതരാണെന്ന് അപ്പോള് പ്രശ്നമാകും. ബാബ മനസ്സിലാക്കി തരുകയാണ് ഇത് തന്നെയാണ് വികാരീ ലോകം. ബാബ പറയുകയാണ് – നിങ്ങള് നിങ്ങളുടെ രാജ്യഭാഗ്യം നേടും. ബാക്കി എല്ലാവരും വിനാശമായി തിരിച്ച് വീട്ടിലേയ്ക്ക് പോകുന്നവരാണ്. ഇതാണെങ്കില് പാടപ്പെട്ടിട്ടുണ്ട് മഹാഭാരത യുദ്ധമുണ്ടാകണം, അതിലൂടെ എല്ലാ ധര്മ്മവും ഇല്ലാതായി ബാക്കി ഒരു ധര്മ്മം മാത്രമുണ്ടാകും. ഈ യുദ്ധത്തിന് ശേഷം സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുന്നു. എത്ര നല്ല രീതിയിലാണ് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുന്നത്. മുന്നോട്ട് പോകുമ്പോള് നിങ്ങളുടെ കാര്യങ്ങള് കേട്ടുകൊണ്ടിരിക്കും വന്നുകൊണ്ടിരിക്കും. സൂര്യവംശീ ചന്ദ്ര വംശികള് ആരാണോ പതിതമായി മാറിയത് അവര് തന്നെ വന്ന് നമ്പര്വൈസായി തന്റെ സമ്പത്ത് നേടും. അനേകം പ്രജകളുണ്ടാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഭഗവാന്റെ ആജ്ഞകളെ ഒരിക്കലും അവജ്ഞ ചെയ്യരുത്. പരിധിയില്ലാത്ത സേവനത്തില് സത്പുത്രന്മാരായി മാറി സഹായിയായി മാറണം.

2. ജ്ഞാന ധനത്തിന്റെ ഗുപ്തമായ സന്തോഷത്താല് ബുദ്ധിയെ നിറച്ച് വെയ്ക്കണം. പരസ്പരം ഒരിക്കലും പിണങ്ങരുത്.

വരദാനം:-

ഏതു കുട്ടികളാണോ സര്വശക്തികളുടെയും ആസ്തികന്- അവരാണ് സമ്പന്ന സമ്പൂര്ണ സ്ഥിതിയുടെയും അനുഭവം ചെയ്യുന്നത്. അവരില് ഭക്തിയുടെയോ യാചകത്വത്തിന്റെയോ സംസ്കാരം എമര്ജാകുന്നില്ല, ബാബയുടെ സഹായം വേണം, ആശീര്വാദം വേണം, സഹയോഗം വേണം, ശക്തി വേണം -ഈ വേണം എന്ന വാക്ക് ദാതാവ്, വിധാതാവ്, വരദാതാവായ കുട്ടികള്ക്കു മുന്നില് ശോഭിക്കുകയേയില്ല. അവര് വിശ്വത്തിലെ ഓരോ ആത്മാവിനും എന്തെങ്കിലുമെന്തെങ്കിലും ദാനമോ വരദാനമോ നലകുന്നവരായിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top