20 May 2021 Malayalam Murli Today – Brahma Kumaris

May 19, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ഈ പഴയ ലോകത്തോടും ദേഹധാരികളോടും ഒരിക്കലും ഉള്ളുകൊണ്ട് ഇഷ്ടം വെക്കരുത്, ഇഷ്ടം വെച്ചു എങ്കില് ഭാഗ്യം മുറിഞ്ഞു പോകും.

ചോദ്യം: -

ബാബ കുട്ടികള്ക്ക് ഈ നാടകത്തിന്റെ ഏതൊരു ഗുഹ്യമായ രഹസ്യമാണ് കേള്പ്പിച്ചത്?

ഉത്തരം:-

കുട്ടികളെ, ഇപ്പോള് ഈ നാടകം പൂര്ത്തിയാകാന് പോവുകയാണ്. അതിനാല് എല്ലാ ആത്മാക്കള്ക്കും ഇവിടെ ഹാജരാവുക തന്നെ വേണം. എല്ലാ ധര്മ്മത്തിലുള്ള ആത്മാക്കളും ഇപ്പോള് ഇവിടെ ഹാജരാകും. കാരണം സര്വ്വരുടെയും പിതാവ് ഇവിടെ ഹാജരായിരിക്കുകയാണ്. എല്ലാവര്ക്കും ബാബയുടെ മുന്നില് നമസ്കരിക്കുവാന്(സലാം) വരുക തന്നെ വേണം. എല്ലാ ധര്മ്മത്തിലുള്ള ആത്മാക്കളും മന്മനാഭവയുടെ മന്ത്രം സ്വീകരിച്ച് പോകും. അവര് മദ്ധ്യാജീഭവയുടെ മന്ത്രത്തെ ധാരണ ചെയ്ത് ചക്രവര്ത്തിയായൊന്നും മാറുകയില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഹൃദയത്തിന്റെ ആശ്രയം മുറിഞ്ഞുപോകരുത്….

ഓം ശാന്തി. എല്ലാ സെന്ററുകളിലെ കുട്ടികളും ഗീതം കേട്ടു. നിങ്ങള് ഇന്ന് ഈ ഗീതം കേള്ക്കുകയാണ്, പിന്നീട് മറ്റുളള കുട്ടികള് 2-4 ദിവസങ്ങള്ക്കു ശേഷം കേള്ക്കും. അഥവാ പഴയ ലോകം, പഴയ ശരീരത്തോട് ഉള്ളുകൊണ്ട് ഇഷ്ടം ഉണ്ടാവുകയാണെങ്കില് ഭാഗ്യം മുറിഞ്ഞുപോകും. കാരണം ഈ ശരീരം ഈ പഴയ ലോകത്തിന്റേതാണ്, അഥവാ ദേഹാഭിമാനിയായി മാറുന്നു എങ്കില് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ഭാഗ്യം പോലും ഇല്ലാതാകും. ഇപ്പോള് ഭാഗ്യഹീനരില് നിന്നും നിങ്ങള് ഭാഗ്യശാലികളായി മാറുകയാണ്. അതിനാല് എത്രത്തോളം സാധിക്കുന്നുവോ പരിധിയില്ലാത്ത സമ്പത്ത് നല്കുന്ന ഒരു ബാബയെ ഓര്മ്മിക്കൂ. ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ. ഈ പഴയ ലോകത്തില് ഇനി കുറച്ചു സമയം മാത്രമേയുള്ളൂ. ഇതില് നിങ്ങള്ക്ക് പുരുഷാര്ത്ഥം ചെയ്ത് സര്വ്വഗുണ സമ്പന്നരായി മാറുക തന്നെ വേണം. പവിത്രമായിരിക്കുന്നവരും ഒരുപാട് പേരുണ്ട്. ചിലര് ഇടയ്ക്കിടെ താഴെക്ക് വീണ് പോകുന്നു. ബാബ പറയുന്നു-നിങ്ങള്ക്ക് ബാബയോടൊപ്പം സേവനത്തില് സഹയോഗിയായി മാറണം. വളരെ വലിയ സേവനമാണ്. ഈ മുഴുവന് ലോകത്തേയും പതിതത്തില് നിന്ന് പാവനമാക്കി മാറ്റണം. അല്ലാതെ എല്ലാവര്ക്കും ബാബയെ സഹായിക്കുവാന് സാധിക്കില്ല. ആരാണോ കല്പം മുമ്പ് സഹായിച്ചവര്, ബ്രാഹ്മണകുലഭൂഷണരായ ബ്രഹ്മാകുമാര്-ബ്രഹ്മാകുമാരിമാര്, അവരേ വിവേകശാലികളാകൂ. പ്രജാപിതാബ്രഹ്മാവിന്റെ പേര് പ്രശസ്ഥമാണല്ലോ. ബ്രഹ്മാവിന്റെ മക്കളെ തീര്ച്ചയായും ബി.കെ എന്ന് തന്നെയാണ് പറയുക. തീര്ച്ചയായും ജീവിച്ച് പോയവരാണ്. ആദിദേവനേയും ആദിദേവിയേയും ഓര്മ്മിക്കാറുണ്ട്. കടന്നുപോയതെല്ലാം വീണ്ടും ആവര്ത്തിക്കുക തന്നെ ചെയ്യും. സത്യയുഗം കടന്നുപോയി എന്ന് അറിയാമല്ലോ. അതില് ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നു. ഇപ്പോള് ഇല്ല. പവിത്ര പ്രവൃത്തി മാര്ഗ്ഗത്തിലുള്ള ദേവീ-ദേവതകള്, രാജ്യം ഭരിച്ചിരുന്നവര് ഇപ്പോള് അന്തിമ 84-ാം ജന്മത്തിലാണ്. ഇപ്പോള് പവിത്രവുമല്ല രാജ്യഭാഗ്യവുമില്ല. പതിതമായി മാറിയിരിക്കുകയാണ്. പിന്നെ വീണ്ടും ബാബ വന്നിരിക്കുയാണ് പാവനമാക്കി മാറ്റാന്. പറയുന്നു- പതിതരുമായി ബുദ്ധിയോഗം വെക്കരുത്. ഒരു ബാബയെ ഓര്മ്മിക്കൂ.

നിങ്ങള്ക്കറിയാം നമ്മള് ബാബയുടെ നിര്ദേശപ്രകാരം നടന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. സമ്പത്ത് പ്രാപ്തമാക്കാനുള്ള യുക്തിയും പറഞ്ഞു തരുന്നു. മനുഷ്യര് അനേക പ്രകാരത്തിലുള്ള യുക്തികളെല്ലാം രചിക്കുന്നു. ചിലര്ക്ക് സയന്സിന്റെ അഹങ്കാരമുണ്ട്, ചിലര്ക്ക് ഡോക്ടറെന്ന അഹങ്കാരമുണ്ട്. മനുഷ്യരുടെ ഹൃദയം കേട് വന്നാല് മറ്റൊരു പ്ലാസ്റ്റിക്കിന്റെ ഹൃദയമുണ്ടാക്കി വെക്കുന്നു. യഥാര്ത്ഥ ഹൃദയത്തെ മാറ്റി കൃത്രിമമായതിനെ ഉപയോഗിക്കുന്നു. ഇതും എത്ര നല്ല കലയാണ്. ഇത് അല്പകാലത്തെ സുഖത്തിനുവേണ്ടിയാണ്. നാളെ മരിച്ച് കഴിഞ്ഞാല് ശരീരം തന്നെ ഇല്ലാതാകും. ഒരു പ്രാപ്തിയുമില്ല. അല്പകാലത്തേക്കുവേണ്ടി ലഭിച്ചു. സയന്സിലൂടെ അല്പകാലത്തേക്കുവേണ്ടി ഒരുപാടധികം അത്ഭുതങ്ങള് ചെയ്തുകാണിക്കുന്നു. ഈ കാര്യം തികച്ചും വേറിട്ടതാണ്. പാവനമായ ആത്മാവ് 84 ജന്മങ്ങളെടുത്ത് പതിതമായി മാറി. പതിത ആത്മാവിനെ വീണ്ടും പാവനമാക്കി മാറ്റുക എന്നത് ബാബക്കല്ലാതെ മറ്റാര്ക്കും ചെയ്യാന് സാധിക്കില്ല. ഒരാള്ക്ക് മാത്രമേ മഹിമയുള്ളൂ. സര്വ്വരുടെയും പതിത പാവനനും, സര്വ്വരുടെയും സദ്ഗതി ദാതാവും, സര്വ്വരിലും ദയാ ദൃഷ്ടി വെക്കുന്ന, സര്വ്വോദയാ നേതാവാണ്. മനുഷ്യര് സ്വയത്തെ സര്വ്വരുടെയും നേതാവെന്ന് പറയുന്നു. ഇപ്പോള് സര്വ്വം എന്നാല് അതില് എല്ലാവരും വരുന്നു. സര്വ്വരിലും ദയ കാണിക്കുന്നത് ഒരേ ഒരു ബാബ മാത്രമാണ് എന്നാണ് മഹിമ. ബാബയെ ദയാ സാഗരനെന്നും ആനന്ദത്തിന്റെ സാഗരനെന്നുമാണ് പറയുന്നത്. പിന്നെ മനുഷ്യര്ക്ക് എങ്ങനെ സര്വ്വരിലും ദയ കാണിക്കാന് സാധിക്കും! സ്വയത്തോട് തന്നെ കാണിക്കാന് സാധിക്കുന്നില്ല എങ്കില് പിന്നെ എങ്ങനെയാണ് മറ്റുള്ളവരോട് കാണിക്കുന്നത്! മനുഷ്യര് അലപ്കാലത്തേക്കുള്ള ദയയാണ് കാണിക്കുന്നത്.എത്ര വലിയ-വലിയ പേരുകളാണ് വെച്ചിട്ടുള്ളത്.

ഇപ്പോള് ബാബ പറയുന്നു-നിങ്ങള്ക്ക് സദാ ആരോഗ്യമുള്ളവരും സദാ സമ്പന്നരുമായി മാറാനുള്ള എത്ര സഹജമായ യുക്തിയാണ് പറഞ്ഞു തരുന്നത്. യുക്തി വളരെ സഹജമാണ്. നിങ്ങള് എന്നെ മാത്രം ഓര്മ്മിക്കൂ കാരണം നിങ്ങള് എന്നെ തന്നെ മറന്നുപോയി. സത്യയുഗത്തില് നിങ്ങള് സുഖികളായാണ് കഴിയുന്നത്. അതുകൊണ്ട് എന്നെ ഓര്മ്മിക്കുന്നേയില്ല. നിങ്ങളുടെ 84 ജന്മങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവുമാണ് നിങ്ങള്ക്ക് കേള്പ്പിച്ചത്. നിങ്ങള് സദാ സുഖികളായാണ് രാജ്യം ഭരിച്ചിരുന്നത്. പിന്നീട് ദിവസങ്ങള് കഴിയുന്തോറും താഴേക്ക് ഇറങ്ങി-ഇറങ്ങി തമോപ്രധാനവും ദുഃഖിയും പതിതവുമായി മാറി. ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് കല്പം മുമ്പത്തെ പോലെ സമ്പത്ത് നല്കിക്കൊണ്ടി രിക്കുകയാണ്. നിങ്ങള് കല്പ-കല്പം വന്ന് സമ്പത്തെടുത്ത് ശ്രീമതത്തിലൂടെ നടക്കുന്നു. ശ്രീമതം അര്ത്ഥം ബാപ്ദാദയുടെ മതമാണ്. ബാബയില് നിന്നല്ലാതെ മറ്റാരില് നിന്നാണ് ശ്രീമതം ലഭിക്കുക. ബാബ പറയുന്നു- നിങ്ങള് ചിന്തിക്കൂ, ഈ വിദ്യ ആരിലെങ്കിലുമുണ്ടോ? ഇല്ല. ആരെയെങ്കിലും വിശ്വത്തിന്റെ അധികാരിയാക്കി മാറ്റാനുള്ള യുക്തി ബാബ തന്നെയാണ് പറഞ്ഞു തരുന്നത്. ഇതല്ലാതെ വേറെ വഴിയില്ല എന്ന് പറയുന്നു. പതിത-പാവനനായ ബാബ തന്നെയാണ് ഉയര്ന്ന പദവി പ്രാപ്തമാക്കാനുള്ള ജ്ഞാനം നല്കുന്നത്. സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം മാത്രം അറിയുന്നതിലൂടെ നിങ്ങള് പവിത്രമായി മാറുന്നില്ല. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ. ഈ യോഗ അഗ്നിയിലൂടെ നിങ്ങളുടെ പാപം കൊണ്ട് നിറഞ്ഞ കുടം ഇല്ലാതാകും.

ബാബ പറയുന്നു-നിങ്ങള് തന്നെയാണ് 84 ജന്മങ്ങള് എടുത്തെടുത്ത് വളരെ പതിതമായി മാറിയിരിക്കുന്നത്. ഇന്നത്തെ കാലത്ത് സ്വയം ശിവോഹം എന്നും തതത്വം എന്നുമെല്ലാം പറയുന്നു. അല്ലെങ്കില് ചിലര് പറയുന്നു, നിങ്ങള് പരമാത്മാവിന്റെ രൂപമാണ്, ആത്മാവ് തന്നെയാണ് പരമാത്മാവ് എന്നൊക്കെ. ഇപ്പോള് ബാബ വന്നിരിക്കുയാണ്. നിങ്ങള്ക്കറിയാം ശിവബാബയുടെ ഓര്മ്മ ഉണര്ത്തണം. സര്വ്വരുടെയും സദ്ഗതി ദാതാവ് ഒരേ ഒരു പരമാത്മാവു തന്നെയാണ്. ശിവന്റെ ക്ഷേത്രം വേറെയാണ് ഉണ്ടാക്കുന്നത്. ശങ്കരന്റെ രൂപം തന്നെ വേറെയാണ്. പ്രദര്ശിനിയിലും കാണിക്കണം. ശിവന് നിരാകാരിയും ശങ്കരന് ആകാരിയുമാണ്. കൃഷ്ണന് സാകാരത്തിലാണ്. കൃഷ്ണന്റെ കൂടെ രാധയെ കാണിക്കുന്നത് ശരിയാണ്. അതിനാല് തെളിയിക്കൂ ഇവര് തന്നെയാണ് ലക്ഷ്മീ-നാരായണനായി മാറുന്നതെന്ന്. കൃഷ്ണന് ദ്വാപരയുഗത്തില് ഗീത കേള്പ്പിക്കാന് വരുന്നേയില്ല. കലിയുഗ അവസാനമാണ് പതിതമായി മാറുന്നത്. സത്യയുഗത്തിലാണ് പാവനമായി മാറുന്നത്. അതിനാല് തീര്ച്ചയായും സംഗമത്തിലാണ് വരുന്നത്. ഇത് ബാബക്ക് മാത്രമെ അറിയുകയുള്ളൂ. ബാബ തന്നെയാണ് ത്രികാലദര്ശി. കൃഷ്ണനെ ത്രികാലദര്ശി എന്ന് പറയാന് സാധിക്കില്ല. കൃഷ്ണന് മൂന്ന് കാലങ്ങളുടെ ജ്ഞാനമൊന്നും കേള്പ്പിക്കുന്നില്ലല്ലോ. കൃഷ്ണന് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം തന്നെയില്ല. കൃഷ്ണന് ചെറിയ കുട്ടിയാണ്. ദൈവീക രാജകുമാരി-കുമാരന്റെ കോളേജിലാണ് പഠിക്കാന് പോകുന്നത്. മുമ്പ് ഈ ലോകത്തിലും രാജകുമാരി-കുമാരന്റെ കോളേജുണ്ടായിരുന്നു. ഇപ്പോള് എല്ലാം ഒരുമിച്ചാണ്. കൃഷ്ണന് രാജകുമാരനായിരുന്നു. പിന്നേയും മറ്റു രാജകുമാരന്മാരും-കുമാരിമാരുമെല്ലാം ഉണ്ടാകും. ഒരുമിച്ചായിരിക്കും പഠിക്കുന്നുണ്ടായിരിക്കുക. സത്യയുഗം നിര്വ്വികാരി ലോകമാണ്. ഒരു ശിവബാബ തന്നെയാണ് എല്ലാവരുടെയും സത്ഗതി ദാതാവ്. മനുഷ്യര്ക്ക് എല്ലാവരുടെയും സത്ഗതി ദാതാവാകാന് സാധിക്കില്ല. ബാബ തന്നെയാണ് വന്ന് എല്ലാവര്ക്കും മുക്തി ജീവന്മുക്തി നല്കുന്നത്. ദേവതകളുടെ രാജ്യത്തില് മറ്റൊരു ധര്മ്മവുമുണ്ടായിരുന്നില്ല എന്നും മനസ്സിലാക്കി തന്നിട്ടുണ്ട്. മറ്റു ധര്മ്മങ്ങളെല്ലാം വന്നത് പകുതിയാകുമ്പോഴാണ്. പിന്നെ സത്യയുഗത്തില് എങ്ങനെയുണ്ടാകും. അവര് ഹഠയോഗികളും നിവൃത്തി മാര്ഗ്ഗത്തിലുള്ളവരുമാണ്. അവര്ക്ക് രാജയോഗത്തെ മനസ്സിലാക്കാന് സാധിക്കില്ല. ഈ രാജയോഗം പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവര്ക്കുവേണ്ടിയാണ്. ഭാരതം പവിത്രമായ പ്രവൃത്തി മാര്ഗ്ഗത്തിലുള്ളതായിരുന്നു. ഇപ്പോള് കലിയുഗത്തില് പതിത പ്രവൃത്തി മാര്ഗ്ഗത്തിലുള്ളതായി മാറി. ഭഗവാന്റെ വാക്കുകളാണ്-എന്നെ മാത്രം ഓര്മ്മിക്കൂ. പഴയ ലോകത്തോടും അഥവാ ദേഹത്തിന്റെ സംബന്ധികളോടും ഹൃദയത്തിന്റെ പ്രീതി വെക്കുകയാണെങ്കില് ഭാഗ്യം മുറിഞ്ഞുപോകും. അനേകരുടെ ഭാഗ്യം ഇങ്ങനെ മുറിഞ്ഞുപോകുന്നുണ്ട്. എന്തെങ്കിലും മോശമായ കര്ത്തവ്യം ചെയ്തിട്ടുണ്ടെങ്കില് അവസാനം അതെല്ലാം മുന്നില് വരും. സാക്ഷാത്കാരമുണ്ടാകും. ഒരുപാട് കുട്ടികള് ഒളിപ്പിക്കുന്നുണ്ട്. ഈ ജന്മത്തിലെ പാപകര്മ്മങ്ങള് ബാബയ്ക്ക് കേള്പ്പിക്കുന്നതിലൂടെ പകുതി ശിക്ഷയില് നിന്നും മുക്തമാകും. എന്നാല് ലജ്ജ കാരണം കേള്പ്പിക്കുന്നില്ല. ഒരുപാട് പേര് മോശമായ കര്മ്മം ചെയ്യുന്നുണ്ട്. പറയുന്നതിലൂടെ മുക്തമാകുമെന്ന് ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കും. ബാബ അവിനാശി സര്ജനാണ്. രോഗം ലജ്ജ കാരണം സര്ജനോട് പറയുന്നില്ലെങ്കില് പിന്നെ എങ്ങനെ മുക്തമാകും. പറയാതിരിക്കുന്നതിലൂടെ വൃദ്ധിയുണ്ടാവുക തന്നെ ചെയ്യും. വീണ്ടും കൂടുതല് പെട്ടുപോകുന്നു. പിന്നീട് ഭാഗ്യം നശിച്ചുപോയി ഭാഗ്യഹീനരായി മാറും. ബാബ പറയുന്നു- ദേഹത്തോടും സംബന്ധം വെക്കരുത്. എപ്പോഴും ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ എന്നാല് ഒരു മോശമായ പ്രവര്ത്തിയും ഉണ്ടാകില്ല. ഏതെങ്കിലും വികര്മ്മം ചെയ്തിട്ടുണ്ടെങ്കില് പറയുന്നതിലൂടെ പകുതി ക്ഷമിക്കപ്പെടും. ബാബ ധര്മ്മരാജനുമാണ്. അതിനാല് അവരില് നിന്നും ഒളിപ്പിക്കുകയാണെങ്കില് പിന്നെ നിങ്ങള്ക്കു ലഭിക്കുന്ന പോലെയുള്ള ശിക്ഷകള് മറ്റാര്ക്കും ലഭിക്കില്ല. സമയം അടുക്കുന്തോറും എല്ലാവര്ക്കും സാക്ഷാത്കാരമുണ്ടായിക്കൊണ്ടിരിക്കും. ഇപ്പോള് എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. എല്ലാവരും പതിതമാണ്. പാപങ്ങളുടെ ശിക്ഷ തീര്ച്ചയായും ലഭിക്കും. ഒരു സെക്കന്റ് ജീവന്മുക്തി എന്നതുപോലെ, ഒരു സെക്കന്റില് തന്നെ ഒരുപാട് സമയം ശിക്ഷകള് അനുഭവിച്ചുകൊണ്ടിരിക്കുന്നതു പോലുളള പ്രതീതിയുണ്ടാകുന്നു. ഇത് വളരെ സൂക്ഷ്മമായ മെഷിനറിയാണ്. എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. ശിക്ഷകള് തീര്ച്ചയായും അനുഭവിക്കണം. പിന്നീട് എല്ലാ ആത്മാക്കളും പവിത്രമായി തിരിച്ച് പോകുന്നു. ബാബ തന്നെ വന്നിട്ടാണ് പതിതമായ ആത്മാക്കളെ പാവനമാക്കി മാറ്റുന്നത്. ബാബക്കല്ലാതൈ മറ്റാരിലും ഈ ശക്തിയില്ല. 63 ജന്മങ്ങള് പാപം ചെയ്ത്-ചെയ്ത് ഇപ്പോള് നിങ്ങളുടെ പാപത്തിന്റെ കുടം നിറഞ്ഞിരിക്കുകയാണ്. എല്ലാവര്ക്കും മായയുടെ ഗ്രഹണം ബാധിച്ചിരിക്കുകയാണ്. വളരെ വലിയ ഗ്രഹണമാണ് നിങ്ങള്ക്ക് ബാധിച്ചിരിക്കുന്നത്. നിങ്ങളായിരുന്നു സര്വ്വഗുണ സമ്പന്നര്. പിന്നെ നിങ്ങളില് തന്നെയാണ് ഗ്രഹണം ബാധിച്ചിരിക്കുന്നത്. നിങ്ങള്ക്ക് തന്നെയാണ് ഇപ്പോള് ജ്ഞാനം ലഭിച്ചിട്ടുള്ളത്. ബാബ പറഞ്ഞു തരുന്നു-നിങ്ങള് ഭാരതത്തിലെ അധികാരികളായിരുന്നു. പിന്നീട് നിങ്ങള് തന്നെയാണ് 84 ജന്മങ്ങള് എടുത്തത്. വാസ്തവത്തില്നിങ്ങള് ദേവീ-ദേവത ധര്മ്മത്തിലുള്ളവരായിരുന്നു, പിന്നീട് പതിതമായതു കാരണം ഹിന്ദു എന്ന് പറയാന് തുടങ്ങി, ഈ കാര്യങ്ങളെല്ലാം എങ്ങനെ നേരിട്ട് മറ്റുളളവര്ക്ക് പറഞ്ഞു കൊടുക്കും. ഹിന്ദു എന്ന ധര്മ്മം ആരും സ്ഥാപിച്ചിട്ടില്ല. മഠത്തേയും പ്രസ്ഥാനത്തെയും രാജധാനി എന്ന് പറയില്ല. രാജാക്കന്മാര്ക്കാണ് രാജധാനിയുളളത്. ലക്ഷ്മീ-നാരായണന് ഒന്നാമന്, രണ്ടാമന്, മൂന്നാമന്….ഇങ്ങനെയാണ് രാജ്യഭരണമുണ്ടാകുന്നത്. പാവനമായതില് നിന്ന് പതിതമാവുക തന്നെ വേണം. ഇതും തീര്ച്ചയാണ്. പതിതമായതു കാരണം ദേവീ-ദേവതകളെന്ന് പറയാന് സാധിക്കില്ല. നമ്മള്പൂജ്യരും ആദി സനാതന ദേവീ-ദേവത ധര്മ്മത്തിലുള്ളവരുമായിരുന്നു. തന്റെ ധര്മ്മങ്ങളുടെ ചിത്രത്തെ തന്നെയാണ് പൂജിക്കുന്നത്. നമ്മള് പൂജ്യരായ ദേവീ-ദേവതകള് തന്നെയാണ് ഇപ്പോള് പൂജാരിയായി മാറിയതെന്ന് മറന്നുപോയി. ബാബ സമ്പത്ത് നല്കിയിരുന്നു. പിന്നെ പതിതമായി മാറിയപ്പോള് അവനവന്റെ ചിത്രങ്ങളെ തന്നെ പൂജിക്കാന് ആരംഭിച്ചു എന്ന് ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു. സ്വയം തന്നെ പൂജ്യരും സ്വയം തന്നെ പൂജാരിയും. ഭാരതവാസികളെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ഇങ്ങനെ പറയില്ല. ദേവതയാക്കി മാറ്റാന് ബാബയും ഭാരതത്തില് വന്നാണ് ജ്ഞാനം നല്കുന്നത്. ബാക്കിയെല്ലാവരും കണക്കുകളെല്ലാം തീര്ത്ത് തിരിച്ച് പോകും. ആത്മാക്കളെല്ലാം ബാബയെ വിളിച്ചുകൊണ്ടിരിക്കുന്നു-അല്ലയോ ഗോഡ് ഫാദര്. ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. ഈ സമയം നിങ്ങള്ക്ക് 3 അച്ഛന്മാരുണ്ട്. ഒന്ന്-ശിവബാബ, രണ്ടാമത്-ലൗകീക അച്ഛന്, മൂന്നാമത്-അലൗകീക പിതാവാകുന്ന പ്രജാപിതാ ബ്രഹ്മാവ്. ബാക്കിയെല്ലാവര്ക്കും രണ്ടച്ഛന്മാരാണ്. ലൗകീകവും പാരലൗകീകവും. സത്യയുഗത്തില് ഒരു ലൗകീക അച്ഛന് മാത്രമാണുള്ളത്. പാരലൗകീക അച്ഛനെ അറിയുകയില്ല. സത്യയുഗത്തില് സുഖം മാത്രമാണ് ഉള്ളത് പിന്നെ പാരലൗകീക അച്ഛനെ ഓര്മ്മിക്കേണ്ട ആവശ്യമെന്താണ്! ദുഃഖത്തിലാണ് എല്ലാവരും സ്മരിക്കുന്നത്. ഇവിടെ നിങ്ങള്ക്ക് 3 അച്ഛന്മാരുണ്ട്. ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. സത്യയുഗത്തില് ആത്മാഭിമാനികളായിരിക്കും പിന്നീട് ദേഹാഭിമാനത്തിലേക്ക് വരുന്നു. ഇവിടെ നിങ്ങള് ആത്മാഭിമാനികളുമാണ് ഒപ്പം പരമാത്മാഭിമാനികളുമാണ്. നമ്മളെല്ലാവരും ബാബയുടെ കുട്ടികളാണെന്ന ശുദ്ധമായ അഭിമാനമുണ്ട്. ബാബയില് നിന്ന് സമ്പത്ത് നേടുകയാണ്. ബാബ അച്ഛനും ടീച്ചറും സത്ഗുരുവുമാണ്. ബാബയുടെ മഹിമയെക്കുറിച്ചും മനസ്സിലാക്കിക്കൊടുക്കണം. ബാബ തന്നെയാണ് വന്ന് എല്ലാ കുട്ടികള്ക്കും സമ്പത്ത് നല്കുന്നത്. സത്യയുഗത്തില് നിങ്ങള്ക്ക് സമ്പത്തുണ്ടായിരുന്നു. പിന്നീട് 84 ജന്മങ്ങള് എടുത്ത് പാഴാക്കി. ഇപ്പോള് ഇത് മനസ്സിലാക്കിക്കൊടുക്കാന് എത്ര സഹജമാണ്. ബാബയെ പറയുന്നത് തന്നെ പതിത-പാവനനെന്നും സര്വ്വരുടെയും സദ്ഗതി ദാതാവെന്നുമാണ്. ഇത് പതിതരുടെ ലോകമാണ്. ഈ ലോകത്തില് ആര്ക്ക് എങ്ങനെ സദ്ഗതി കൊടുക്കാന് സാധിക്കും! ചിലര് ധാരാളം ശാസ്ത്രങ്ങള് പഠിച്ചിട്ടുണ്ടെങ്കില് അന്തിമ സമയത്തെ സങ്കല്പത്തിനനുസരിച്ച ഗതി പ്രാപിക്കും. പിന്നീട് അടുത്ത ജന്മത്തില് ചെറിയ കുട്ടിയായിരിക്കുമ്പോള് തന്നെ മനഃപാഠമാക്കുന്നു. അതിനാല് ബാബ നിങ്ങള്ക്ക് എത്ര മധുരമായ കാര്യമാണ് കേള്പ്പിക്കുന്നത്. കുട്ടികളെ, നിങ്ങള് തമോപ്രധാനമായി മാറിയിരിക്കുകയാണ്. ഇപ്പോള് വീണ്ടും ബാബയെ ഓര്മ്മിക്കൂ എന്നാല് കറ ഇല്ലാതാകും. ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്. എല്ലാവര്ക്കും ഹാജരാകണം. ക്രിസ്തു മുതലായ സര്വ്വരുടെയും ആത്മാക്കള് ഇപ്പോള് ഇവിടെ ഹാജരാണ്. അവരും ബാബയുടെ അടുത്തേക്ക് നമസ്കാരം ചെയ്യുന്നതിനായി വരും. ചക്രവര്ത്തിയാകാന് പോകുന്നില്ല,കേവലം ബാബയെ മാത്രം ഓര്മ്മിക്കുകയും മന്മനാഭവയുടെ മന്ത്രം നേടുകയും ചെയ്യും. നിങ്ങളുടേത് മന്മനാഭവയുടേയും മദ്ധ്യാജീഭവയുടെയും ഡബിള് മന്ത്രമാണ്. ബാബ എത്ര നല്ല യുക്തിയാണ് പറഞ്ഞുതരുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഈ പഴയ ലോകത്തില് കഴിഞ്ഞുകൊണ്ടും പുരുഷാര്ത്ഥം ചെയ്ത് തീര്ച്ചയായും സര്വ്വഗുണ സമ്പന്നരായി മാറണം. ഈ പഴയ ശരീരത്തോടും പഴയ ലോകത്തോടും ഹൃദയത്തിന്റെ പ്രീതിയുണ്ടാകരുത്.

ഭാഗ്യശാലികളാകണം.

2. ആത്മാഭിമാനിയും പരമാത്മാഭിമാനിയുമായി കഴിയണം. ഈ കണക്കെടുപ്പിന്റെ സമയത്ത് ബാബയോട് ഒന്നും ഒളിപ്പിച്ച് വെക്കരുത്. അവിനാശിയായ സര്ജനില് നിന്ന് നിര്ദ്ദേശം സ്വീകരിച്ചുകൊണ്ടിരിക്കണം.

വരദാനം:-

സൂര്യനുനേരെ നോക്കുന്നതിലൂടെ സൂര്യന്റെ കിരണങ്ങള് തീര്ച്ചയായും പതിക്കും, അതേപോലെ ആര് ജ്ഞാനസൂര്യനായ ബാബയുടെ സന്മുഖത്ത് സദാ ഇരിക്കുന്നുവോ അവര് ജ്ഞാനസൂര്യന്റെ സര്വ്വ ഗുണങ്ങളുടെയും കിരണങ്ങള് സ്വയത്തില് അനുഭവം ചെയ്യുന്നു. അവരുടെ മുഖത്ത് അന്തര്മുഖതയുടെ തിളക്കവും സംഗമയുഗത്തിന്റെയും ഭാവിയിലെയും സര്വ്വ സ്വമാനങ്ങളുടെയും ഫലകം കാണപ്പെടും. ഇതിന് വേണ്ടി സദാ സ്മൃതിയുണ്ടായിരിക്കണം, ഇത് അന്തിമ നിമിഷമാണ്, ഏത് നിമിഷവും ഈ ശരീരത്തിന്റെ വിനാശം സംഭവിക്കാം. അതിനാല് സദാ പ്രീതബുദ്ധിയായി ജ്ഞാനസൂര്യന്റെ സന്മുഖത്തിരുന്ന് അന്തര്മുഖതയുടെ അഥവാ സ്വമാനത്തിന്റെ അനുഭൂതിയിലിരിക്കണം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

0 Comment

No Comment.

Scroll to Top