21 May 2021 Malayalam Murli Today – Brahma Kumaris

May 20, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-സദാ ഓര്മ്മയില് വെക്കൂ, ഒരുപാട് കഴിഞ്ഞു പോയി, ഇനി വളരെ കുറച്ചു സമയമേയുള്ളൂ, ഇപ്പോള് വീട്ടിലേക്ക് പോകണം, ഈ മോശമായ അഴുക്ക് ലോകത്തേയും ശരീരത്തേയും മറക്കണം.

ചോദ്യം: -

ഏതൊരു ലഹരി നിരന്തരമുണ്ടാവുകയാണെങ്കില് സ്ഥിതി വളരെ ഒന്നാന്തരമായിരിക്കും?

ഉത്തരം:-

നിരന്തരം ലഹരിയുണ്ടായിരിക്കണം-ഇരയ്ക്ക് പ്രാണവേദനയും വേട്ടക്കാരന് സന്തോഷവും. നമ്മള് ഫരിസ്തകളായി മാറി തന്റെ പ്രിയതമനോടൊപ്പം വീട്ടിലേക്ക് പോകും. ബാക്കിയെല്ലാം നശിക്കണം. ഇപ്പോള് നമ്മള് ഈ പഴയ വസ്ത്രത്തെ ഉപേക്ഷിച്ച് പുതിയതെടുക്കും. ഈ ജ്ഞാനം മുഴുവന് ദിവസവും ബുദ്ധിയില് ധാര-ധാരയായി വീഴുകയാണെങ്കില് അളവറ്റ സന്തോഷമുണ്ടായിരിക്കും. സ്ഥിതി ഒന്നാന്തരമായിരിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആരാണ് ഇന്ന് അതിരാവിലെ വന്നിരിക്കുന്നത്…..

ഓം ശാന്തി. ഇത് ആരാണ് പറഞ്ഞത്? കുട്ടികള്. പരിധിയില്ലാത്ത ബാബ വന്നു എന്ന് അതീന്ദ്രിയ സുഖം നിറഞ്ഞ ജീവിതത്തിലേക്ക് വരുമ്പോഴാണ് പറയുന്നത്. എന്തിനു വേണ്ടി? ഈ പതിത ലോകത്തെ പരിവര്ത്തനപ്പെടുത്തി പുതിയ ലോകം സ്ഥാപിക്കാന്. പാവന ലോകം എത്ര വലുതായിരിക്കും. പതിത ലോകവും എത്ര വലുതാണ്. ഇത് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലേക്ക് വരണം. ഈ ലോകത്തില് എത്ര കോടിക്കണക്കിന് മനുഷ്യരാണുളളത്. ഇതിനെ പതിതവും ഭ്രഷ്ടാചാരിയുമായ ലോകമെന്നാണ് പറയുന്നത്. മധുര-മധുരമായ കുട്ടികളുടെ ഹൃദയത്തില് ഉണ്ടായിരിക്കണം, നമ്മുടെ പുതിയ ലോകം എത്ര ചെറുതായിരിക്കും. നമ്മള് എങ്ങനെ രാജ്യം ഭരിക്കും. നമ്മുടെ ഭാരതത്തെ പോലെ മറ്റൊരു ദേശവുമുണ്ടായിരിക്കില്ല. ഭാരതം സ്വര്ഗ്ഗമായിരുന്നു എന്ന് ആരും തന്നെ മനസ്സിലാക്കുന്നില്ല. ഭാരതത്തെപ്പോലെ മറ്റൊരു ദേശമുണ്ടാകില്ല. ഇപ്പോള് ഈ ഭാരതം ഒരു പ്രയോജനവുമില്ലാതെയായി എന്ന് നിങ്ങള്ക്ക് മനസ്സിലായിക്കഴിഞ്ഞു. ഭാരതം സ്വര്ഗ്ഗമായിരുന്നു, ഇപ്പോള് അല്ല. നമ്മുടെ ഭാരതം വളരെ ഉയര്ന്നതും പ്രാചീനവുമാണെന്ന് ആര്ക്കും ഓര്മ്മ വരുന്നില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലും സംഖ്യാക്രമമനുസരിച്ചാണ് വരുന്നത്. ഇത്രയും സന്തോഷവും ബഹുമാനവുമുണ്ടാകുന്നുണ്ടോ? പരിധിയില്ലാത്ത ബാബ വന്നിരിക്കുകയാണ്. കല്പ-കല്പം വരുന്നുണ്ട്. മായായാകുന്ന രാവണനില് നിന്നും നമ്മുടെ രാജ്യഭാഗ്യത്തെ തട്ടിപ്പറിച്ച് വീണ്ടും നമുക്ക് തിരിച്ചു നല്കുന്നത് ബാബയാണ്. യുദ്ധത്തിലൂടെയല്ല തട്ടിപ്പറിച്ചെടുക്കുന്നത്. രാവണ രാജ്യത്തില് നമ്മുടെ മതം ഭ്രഷ്ടാചാരിയായി മാറുകയാണ്. ശ്രേഷ്ഠാചാരിയില് നിന്നും നമ്മള് ഭ്രഷ്ടാചാരിയായി മാറുന്നു. ലോകത്തിന്റെ ജനസംഖ്യ എത്രയാണ് എത്ര വര്ദ്ധിച്ചിരിക്കുന്നതെന്ന് നോക്കൂ. നമ്മുടെ ഭാരത ദേശം എത്ര ചെറുതായിരുന്നു. സ്വര്ഗ്ഗത്തില് എത്ര സുഖികളായാണ് കഴിയുന്നത്. വജ്ര-വൈഡൂര്യങ്ങളുടെ കൊട്ടാരങ്ങളായിരിക്കും. അവിടെ രാവണനില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് സന്തോഷമുണ്ടായിരിക്കണം, അതീന്ദ്രിയ സുഖമുണ്ടായിരിക്കണം. ബാബ പറയുന്നു-ദേഹീഅഭിമാനിയായി മാറൂ. ശരീര ബോധം ഉപേക്ഷിക്കുന്നതിനായി ബാബ പറഞ്ഞിരുന്നു- 108 തുന്നലുള്ള വസ്ത്രം ധരിക്കൂ. ബ്രഹ്മാബാബയ്ക്ക് വലിയ ആളുകളുമായും വജ്രവ്യാപാരികളുമായെല്ലാം സംബന്ധമുണ്ടായിരുന്നല്ലോ അതിന്റെ ലഹരി എങ്ങനെയാണ് മുറിഞ്ഞുപോകുന്നത്. ദേഹീഅഭിമാനിയായി മാറണം. നമ്മള് ആത്മാവാണ്. ഇത് നമ്മുടെ പഴയ ശരീരമാണ്. ഈ ശരീരത്തെ ഉപേക്ഷിച്ച് പുതിയ ഒന്നാന്തരമായ ശരീരമെടുക്കണം. സര്പ്പം അതിന്റെ പുറം തോല് ഉരിച്ചു കളഞ്ഞ് മറ്റൊന്നെടുക്കുന്നു. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ജ്ഞാനമുണ്ട്. നമ്മള് പഴയ തോല്(ശരീരം) ഉപേക്ഷിച്ച് മറ്റൊന്നെടുക്കും പിന്നീട് പുതിയ ശരീരം ലഭിക്കും. ഈ മുഴുവന് ജ്ഞാനവും നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ധാര-ധാരയായി വീഴണം. ഇത് അഴുക്ക് നിറഞ്ഞ ലോകമാണ്. ഈ ലോകത്തെ കണ്ടുകൊണ്ടും ബുദ്ധികൊണ്ട് മറക്കണം. നമ്മള് യാത്രയിലേക്ക് പോവുകയാണ്. നമ്മുടെ ബുദ്ധിയോഗം വീട്ടിലേക്കാണ് പോവുന്നത്. അഭ്യാസം ചെയ്യണമല്ലോ. ഈ ശരീരവും ലോകവും പഴയതാണ്. സാക്ഷാത്കാരമുണ്ടായല്ലോ. ഇപ്പോള് ഈ ദേഹം, ദേഹീക സംബന്ധം ഇവയെല്ലാം ഉപേക്ഷിച്ച് വീട്ടിലേക്ക് പോകണം. ഉള്ളില് സന്തോഷമുണ്ടാകുന്നു. ഇപ്പോള് നമുക്ക് തിരിച്ച് പോകണം. നമ്മുടെ ബുദ്ധിയോഗം വീട്ടില് വെക്കണം. പരസ്പരം ഇത് തന്നെ കേള്പ്പിക്കണം-മന്മനാഭവ. ഇത് വളരെ ശക്തിശാലിയായ മന്ത്രമാണ്. ഒരുപക്ഷെ മനുഷ്യര് ധാരാളം ഗീതയെല്ലാം പഠിക്കുന്നുണ്ടെങ്കിലും അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. മറ്റു ശാസ്ത്രങ്ങളെല്ലാം പഠിക്കുന്നതു പോലെ പഠിക്കുന്നു. ഇത് ആരുടേയും ബുദ്ധിയിലേക്ക് വരില്ല. നമ്മള് ഭാവിയിലേക്ക് വേണ്ടി രാജയോഗം പഠിക്കുകയാണ്. ഒരുപാട് സമയം പിന്നിട്ടു. ഇനി ബാക്കി കുറച്ചു സമയം മാത്രമേയുള്ളൂ. ഇങ്ങനെയെല്ലാം സ്വയത്തെ ആനന്ദിപ്പിച്ച് സന്തോഷത്തിലേക്ക് വരണം. സര്വ്വതും നശിക്കണം. ഇരയ്ക്ക് പ്രാണ വേദനയും വേട്ടക്കാരന് സന്തോഷവും. നമ്മള് ഫരിസ്തകളായി മാറി പ്രിയതമനോടൊപ്പം വീട്ടിലേക്ക് പോകും. ബാബ ആത്മാക്കള്ക്കുളള പഠിപ്പാണ് നല്കുന്നത്. സാധാരണ പഠിപ്പാണെങ്കിലും ഉയര്ന്നതിലും വെച്ച് ഉയര്ന്നതാണ്. ബാബ പരിധിയില്ലാത്ത സമ്പത്ത് നല്കാനാണ് വന്നിരിക്കുന്നത്. കല്പ-കല്പം വരുന്നു. ഇത് അഴുക്ക് നിറഞ്ഞ ലോകമാണ്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ചിന്തിക്കണം. ഇതിനെയാണ് വിചാര സാഗര മഥനമെന്ന് പറയുന്നത്. ശാസ്ത്രങ്ങളെല്ലാം ജന്മ-ജന്മാന്തരങ്ങള് പഠിച്ചു വന്നു. ഭാരതവാസികള് ചെയ്തിട്ടുള്ള ജപം തപം മുതലായവ പോലെ മറ്റാരും ചെയ്തിട്ടില്ല എന്ന് അറിയാന് സാധിച്ചു. ആദ്യമാദ്യം വന്നവരാണ് നല്ല രീതിയില് ഭക്തി ചെയ്തിട്ടുള്ളത്. അവര് മാത്രമെ ജ്ഞാന-യോഗത്തിലും മുന്നോട്ട് പോവുകയുള്ളൂ. കാരണം അവര്ക്ക് ആദ്യത്തെ നമ്പറിലേക്ക് വരണം. ചിലരെല്ലാം നല്ല പുരുഷാര്ത്ഥം ചെയ്യുന്നതായി കാണുന്നുണ്ട്.

നിങ്ങള് കുട്ടികളിലും ആരെല്ലാമാണോ ഈ ആത്മീയ സേവനത്തില് മുഴുകിയിരിക്കുന്നത് അവര്ക്ക് വളരെ നല്ലതാണ്. ശരിക്കും അവര് ഭട്ടിയിലാണ് ഇരിക്കുന്നത്. ഈ സംബന്ധം മുറിയാത്തതാണ്. ഇനി ആരാണോ ഗൃഹസ്ഥത്തില് ഇരുന്ന് കൊണ്ടും കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്യുന്നത് അവര് പഴയവരെക്കാളും ശക്തിശാലിയായി മുന്നേറുന്നു. പുതിയവര് വളരെ തീവ്രഗതിയില് മുന്നോട്ട് പോകുന്നതായി കാണുന്നുണ്ട്. നിങ്ങള് ലിസ്റ്റ് എടുക്കുകയാണെങ്കില് അറിയാന് സാധിക്കും. ആദ്യമാദ്യം നിങ്ങളുടെ മാലയുണ്ടാക്കുമായിരുന്നു. എന്നാല് 3-4 നമ്പറിലുള്ള വളരെ നല്ല-നല്ല മുത്തുകള് പോലും പുറത്തേക്ക് പോയവരുണ്ട്. ഒറ്റയടിക്ക് പോയി പ്രജയായി മാറുന്നു. ഇപ്പോള് നിങ്ങളുടേത് വിദ്യാര്ത്ഥി ജീവിതമാണ്. ഗൃഹസ്ഥത്തിലിരുക്കുന്നതിനോടൊപ്പം തന്നെ ഈ പഠിപ്പും പഠിക്കുന്നു. ഒരുപാട് കുട്ടികള് ഡബിള് പഠിപ്പ് പഠിക്കുന്നവരുമുണ്ട്. അതിനുള്ള ലിഫ്റ്റ് ലഭിക്കുന്നു. നിങ്ങളുടെ പഠിപ്പാണ് ഗൃഹസ്ഥത്തില് ഇരുന്നുകൊണ്ടും ഈ പഠിപ്പ് പഠിക്കുക. ഇതിലും കന്യകമാര് വളരെ തീവ്രഗതിയില് മുന്നോട്ട് പോകണം. കന്യകമാര് കാരണമാണ് കൃഷ്ണന്റെയും അഥവാ ഗോപാലന്റേയും പേര് പ്രശസ്തമായിട്ടുള്ളത്. ഗോപന്മാരുമുണ്ട്. കാരണം പ്രവൃത്തിമാര്ഗ്ഗമാണല്ലോ. നിങ്ങള് സത്യയുഗത്തില് ദേവീ-ദേവത ധര്മ്മത്തിലായിരുന്നു. ലക്ഷ്മീ-നാരായണന്മാര് പ്രവൃത്തി മാര്ഗ്ഗത്തിലാണ് രാജ്യം ഭരിച്ചിരുന്നത്. നമ്മള് എന്തായാണ് മാറുന്നതെന്ന് നിങ്ങളുടെ ബുദ്ധിയില് പതിയണം. ദേവതകള് എത്ര ഒന്നാന്തരമാണ്. അവരുടെ മുന്നില് പോയി മഹിമ പാടുന്നു-അങ്ങ് സര്വ്വഗുണ സമ്പന്നവും, 16 കലാ സമ്പൂര്ണ്ണരുമാണ്….നമ്മള് പാപിയും കാപട്യവുമുള്ളവരാണ്. നിര്ഗുണനായ എന്നില് ഒരു ഗുണവുമില്ല…ഇപ്പോള് ഇതില് ഭഗവാന് ദയയോ കൃപയോ ഒന്നും കാണിക്കുന്നില്ല. വാസ്തവത്തില് സ്വയം അവനവനോടു തന്നെ ദയയും കൃപയും കാണിക്കണം. നിങ്ങള് തന്നെയായിരുന്നു ദേവതകള്. ഇപ്പോള് സ്വയം നോക്കൂ എന്തായി മാറിയിരിക്കുന്നു എന്ന്. ഇനി വീണ്ടും പുരുഷാര്ത്ഥം ചെയ്ത് ദേവതയായി മാറൂ. ശ്യാമില് നിന്ന് സുന്ദറായി മാറുന്നതിനുവേണ്ടി പുരുഷാര്ത്ഥം ചെയ്യണം. ഭക്തി മാര്ഗ്ഗത്തില് ഇങ്ങനെ പറയാറുണ്ടല്ലോ, മരിക്കേണ്ടതായിരുന്നു, എന്നാല് ഇന്നാളുടെ കൃപയാലും ആശീര്വാദത്താലും രക്ഷപ്പെട്ടു. മഹാത്മാവിന്റെയെല്ലാം കൈ പിടിച്ച് പറയാറുണ്ട് അങ്ങയുടെ ആശീര്വാദം വേണം. ഇവിടെ പഠിപ്പാണ്. കൃപയുടെ കാര്യമൊന്നുമല്ല. മന്മനാഭവയുടെ അര്ത്ഥമുണ്ടല്ലോ. ഒരുപാട് മന്ത്രങ്ങളെല്ലാം നല്കുന്നുണ്ട്. അനേക പ്രകാരത്തിലുള്ള ഹഠയോഗങ്ങളെല്ലാം പഠിപ്പിക്കുന്നുണ്ട്. എന്നാല് ഓരോരുത്തരുടെയും വ്യത്യസ്ത രീതിയിലുളള പഠിപ്പാണ്. ഹഠയോഗത്തിന്റെ മാതൃക കാണണമെങ്കില് ജയ്പൂരിലെ മ്യൂസിയത്തില് ചെന്ന് കാണൂ. ഇവിടെ നമ്മള് എത്ര സുഖമായി ഇരുന്നാണ് യോഗം പഠിക്കുന്നത്. ബാബ നമുക്ക് വീണ്ടും രാജ്യ ഭാഗ്യം നല്കുകയാണെന്ന് ബുദ്ധിയില് ഉണ്ട്. സത്യയുഗത്തില് അദ്വൈത ദേവീ-ദേവത ധര്മ്മമായിരുന്നു. മറ്റൊരു ധര്മ്മവുമുണ്ടായിരുന്നില്ല. രണ്ട് കൈകള് കൊണ്ട് കൊട്ടുമ്പോഴാണ് ശബ്ദമുണ്ടാകുന്നത്. ഒരു ധര്മ്മമാണെങ്കില് യുദ്ധമൊന്നുമുണ്ടാകുന്നില്ല. ഇപ്പോള് കലിയുഗമാണ്. കലിയുഗം പൂര്ത്തിയാകുമ്പോള് ഭക്തിയും പൂര്ത്തിയാകും. ഇപ്പോള് മനുഷ്യരുടെ അഭിവൃദ്ധി എത്രയാണ് ഉണ്ടാകുന്നത്. ഭാരത ഭൂമി വലുതാകുന്നില്ല. ഭൂമി അതു തന്നെയാണ്. പിന്നെ മനുഷ്യരുടെ സംഖ്യയ്ക്കാണ് ഏറ്റക്കുറച്ചിലുകള് സംഭവിക്കുന്നത്. സത്യയുഗത്തില് മനുഷ്യര് വളരെ കുറവായിരിക്കും. ലോകം ഇതു തന്നെയായിരിക്കും. സത്യയുഗത്തില് ലോകം ചെറുതൊന്നുമാകില്ല. അതിനാല് നിങ്ങള് കുട്ടികള്ക്ക് വളരെ സന്തോഷമുണ്ടായിരിക്കണം. നമ്മള് യോഗബലത്തിലൂടെ ബാബയുടെ ശ്രീമതമനുസരിച്ച് നമ്മുടെ രാജ്യം സ്ഥാപിക്കുന്നു. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങളുടെ പാപങ്ങള് ഭസ്മമാകും. ആത്മാവില് തന്നെയാണ് അഴുക്കുള്ളത്. ഭക്തിയില് സതോ, രജോ തമോ എന്നു മാത്രം പറയുന്നു. ആത്മാവില് തന്നെയാണ് അഴുക്കുള്ളതെന്ന് കാണിക്കുന്നില്ല അതായത് ആത്മാവ് തന്നെയാണ് സതോ രജോ തമോ അവസ്ഥയിലേക്ക് പോകുന്നതെന്ന് പറയുന്നില്ല. ആദ്യം സ്വര്ണ്ണിമയുഗത്തിലായിരുന്നപ്പോള് പരിശുദ്ധ സ്വര്ണ്ണമായിരുന്നു. പിന്നീടാണ് വെള്ളിയാകുന്നത്. ത്രേതായുഗത്തെ വെള്ളിയുഗമെന്നാണ് പറയുന്നത്, ചന്ദ്രവംശികള്. ഇംഗ്ലീഷിലുള്ള വാക്കുകള് എത്ര നല്ലതാണ്. സ്വര്ണ്ണം, വെള്ളി, ചെമ്പ് പിന്നെ ഇരുമ്പ്. ആത്മാവിലുള്ള അഴുക്ക് എങ്ങനെയാണ് ഇല്ലാതാകുന്നതെന്ന് ബാബയാണ് മനസ്സിലാക്കിത്തരുന്നത്. സതോയില് നിന്ന് തമോ ആയി മാറി. പിന്നീട് തമോയില് നിന്ന് എങ്ങനെ സതോ ആയി മാറും. ഗംഗയില് സ്നാനം ചെയ്യുന്നതിലൂടെ സതോപ്രധാനമായി മാറുമെന്ന് മനസ്സിലാക്കുന്നു. എന്നാല് ഇത് സംഭവിക്കില്ല. ദിവസവും ഗംഗാസ്നാനം ചെയ്തു വരുന്നു. ചിലര്ക്ക് ഗംഗാ സ്നാനം ചെയ്യുന്ന കാര്യത്തില് വളരെ ഉറച്ച വിശ്വാസമാണ്(ഒരു നിയമമാണെന്ന് കരുതുന്നവര്). ചിലര് കനാലില് പോലും ചെന്നു സ്നാനം ചെയ്യുന്നവരുണ്ട്. നിങ്ങളോട് ബാബ പറയുന്നു-ബാബയെ ഓര്മ്മിക്കാനുള്ള നിയമം വെക്കൂ. ഓര്മ്മയുടെ സ്നാനം അഥവാ യാത്ര ചെയ്യൂ. ജ്ഞാന സ്നാനവും ചെയ്യിപ്പിക്കുന്നു. യോഗത്തിന്റെ യാത്രയും പഠിപ്പിക്കുന്നു. ബാബ ജ്ഞാനം നല്കുന്നു. ഇതില് യോഗത്തിന്റേയും സൃഷ്ടി ചക്രത്തിന്റേയും ജ്ഞാനമുണ്ട്. ബാക്കിയുളളവര് ശാസ്ത്രങ്ങളുടെ ജ്ഞാനമെല്ലാം ഒരുപാട് നല്കുന്നു. എന്നാല് അതിലൊന്നും യോഗത്തെക്കുറിച്ച് അറിയുന്നില്ല. ഹഠയോഗത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട്. യോഗാശ്രമങ്ങള് ഒരുപാടുണ്ട്. മന്മനാഭവയുടെ മന്ത്രം നല്കും എന്നാല് ബാബയിലല്ലാതെ മറ്റൊരു മനുഷ്യനിലും ഈ ജ്ഞാനമില്ല. ഇപ്പോള് 84ന്റെ ചക്രം പൂര്ത്തിയായി. പിന്നീട് പുതിയ ലോകമുണ്ടാകും. വൃക്ഷത്തിന്റെ അഭിവൃദ്ധി എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇവിടെ രാജധാനിയുടെ സ്ഥാപനയാണ് നടക്കുന്നത്. എല്ലാവരും ഒരുമിച്ച് പോകില്ലല്ലോ. ബ്രാഹ്മണരുടെ വൃക്ഷം വളരെ വലുതാകും. പിന്നീട് കുറച്ച് കുറച്ച് പേരായി തിരികെ പോകും. പ്രജയുണ്ടായിക്കൊണ്ടിരിക്കും. ആരെങ്കിലും അല്പമെങ്കിലും കേട്ടാല് അവര് പ്രജയിലേക്ക് വരും. സെന്ററുകളുടെ അഭിവൃദ്ധി പ്രാപിക്കും. പ്രദര്ശിനികളെല്ലാം അവിടെയും ഇവിടെയും ഒരുപാട് ഉണ്ടായിക്കൊണ്ടിരിക്കും. പല സ്ഥലങ്ങളിലും ക്ഷേത്രങ്ങള് ഉണ്ടാകുന്നതുപോലെ നിങ്ങളുടെ പ്രദര്ശിനിയും ഗ്രാമഗ്രാമങ്ങളിലുണ്ടായിരിക്കും. വീട്വീടുകളില് പ്രദര്ശിനികള് വെക്കണം. അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കും. അതിനാല് ഈ ചിത്രങ്ങളെല്ലാം അച്ചടിപ്പിക്കേണ്ടതായി വരും. എല്ലാവരുടെ അടുത്തും ബാബയുടെ സന്ദേശം എത്തണം. നിങ്ങള് കുട്ടികള്ക്ക് വളരെ ഉയര്ന്ന സേവനം ചെയ്യണം. ഇപ്പോള് ഈ പ്രൊജക്ടറിന്റേയും പ്രദര്ശിനിയുടേയും ഫേഷന് തുടങ്ങിയിരിക്കുകയാണ്. അതിനാല് ഗ്രാമ-ഗ്രാമങ്ങളില് കാണിക്കണം. അവര് നല്ല രീതിയില് മനസ്സിലാക്കും. ശിവജയന്തിയെന്ന മഹിമയുണ്ട് എന്നാല് ശിവന് എങ്ങനെയാണ് വരുന്നതെന്ന് ആര്ക്കും അറിയില്ല. ശിവ പുരാണത്തിലൊന്നും ഈ കാര്യങ്ങളില്ല. ഈ കാര്യങ്ങള് നിങ്ങളാണ് കേള്ക്കുന്നത്. കേള്ക്കുന്ന സമയം നല്ലതായി തോന്നും പിന്നീട് മറന്നുപോകും. നല്ല രീതിയില് പോയിന്റുകള് ധാരണയാവുകയാണെങ്കില് സേവനവും നല്ല രീതിയില് ചെയ്യാന് സാധിക്കും. എന്നാല് എല്ലാ പോയിന്റുകളൊന്നും ആര്ക്കും ധാരണയാകുന്നില്ല. പ്രഭാഷണം ചെയ്തുകഴിഞ്ഞാല് ചിന്ത വരും- ഈ പോയിന്റും കൂടി മനസ്സിലാക്കി കൊടുക്കുകയാണെങ്കില് നല്ലതായിരുന്നു. ദേഹാഭിമാനമില്ലാത്തവര് പെട്ടെന്ന് പറയും. പ്രഭാഷണം ചെയ്തതിനു ശേഷം പിന്നീട് ചിന്തിക്കും-ഞാന് എല്ലാ പോയിന്റുകളും ശരിയായിട്ടാണോ മനസ്സിലാക്കി കൊടുത്തത്? ഈ പോയിന്റുകള് മറന്നു പോയിരിക്കുന്നു. പോയിന്റുകളൊന്നും കൂടെ കൊണ്ടു പോകുന്നില്ല. ഇത് ഇപ്പോഴേക്ക് വേണ്ടിയാണ്. പിന്നീട് ഇതെല്ലാം ഇല്ലാതാകും. ഈ കണ്ണുകളാല് ഇപ്പോള് എന്തെല്ലാമാണോ കാണുന്നത് അതൊന്നും സത്യയുഗത്തില് ഉണ്ടായിരിക്കുകയില്ല. നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ഇപ്പോഴാണ് ലഭിക്കുന്നത്. ഇപ്പോള് നിങ്ങള് ത്രിനേത്രികളായി മാറുന്നു. ബാബ വന്ന് നല്കുന്ന ജ്ഞാനം ആത്മാവാണ് ധാരണ ചെയ്യുന്നത്. ആത്മാവിനാണ് മൂന്നാമത്തെ നേത്രം ലഭിക്കുന്നത്. ഞാന് ആത്മാവാണെന്ന ജ്ഞാനം ആരിലുമില്ല. ആത്മാവ് ഈ ശരീരത്തിലൂടെയാണ് കര്മ്മം ചെയ്യുന്നത്. ബാബയാണ് നമ്മളെ പഠിപ്പിക്കുന്നത്. ഇത് ബുദ്ധിയിലിരുത്താനാണ് പരിശ്രമം. കുട്ടികള്ക്ക് പരിശ്രമിച്ച് സന്തോഷത്തില് കഴിയണം. ഇപ്പോള് നമ്മുടെ രാജ്യം വന്നു കഴിഞ്ഞു. നമ്മുടെ രാജ്യത്തില് എന്തെല്ലാമുണ്ടായിരിക്കുമെന്ന് നിങ്ങള്ക്കറിയാം. നമ്മള് ഈ പഠിപ്പിലൂടെ രാജ്യം നേടുന്നു എന്ന സന്തോഷം നിങ്ങള് കുട്ടികള്ക്ക് ഉണ്ടായിരിക്കണം. പഠിക്കുന്നവര്ക്ക് പദവിയാണ് ഓര്മ്മ വരുക. നമ്മള് ഭാവിയിലേക്ക് വേണ്ടിയാണ് പഠിക്കുന്നത്. നല്ല രീതിയില് പഠിച്ചാല് രാജ്യസിംഹാസനത്തില് ഇരിക്കാം. അവര് പ്രസിദ്ധമാകും. ഇപ്പോള് ലിസ്റ്റെടുത്ത് മാലയുണ്ടാക്കുകയാണെങ്കില് പറയും ഇന്ന കുട്ടിയെ എന്റെ അടുത്തേക്ക് റീഫ്രഷാക്കുവാന് അയ്ക്കൂ എന്ന് പറയും. പ്രഭാഷണം ചെയ്യുന്നവരെ വിളിക്കാറുണ്ട്. അപ്പോള് അവര്ക്ക് ബഹുമാനവും കൊടുക്കണം. നമുക്കും ഇവരെ പോലെ സമര്ത്ഥശാലികളായി മാറണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ചെയ്യുന്നതിനു വേണ്ടി ദേഹബോധം ഉപേക്ഷിക്കാനുളള പുരുഷാര്ത്ഥം ചെയ്യണം. ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകണം. അതിനാല് ബുദ്ധിയോഗം വീടുമായി വെക്കണം.

2. ഗൃഹസ്ഥത്തില് ഇരുന്നു കൊണ്ട് പഠിപ്പും പഠിക്കണം. ഡബിള് കോഴ്സ്സ്(പഠിപ്പ്) എടുക്കണം. ജ്ഞാന സ്നാനവും ഓര്മ്മയുടെ യാത്ര ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം.

വരദാനം:-

ഏതൊരു വസ്ത്രവും ധരിക്കുക, അത് ധരിക്കാതിരിക്കുക എന്നത് നമ്മുടെ കൈയിലാണുള്ളത്, അങ്ങനെയുള്ള അനുഭവം ഈ ശരീരമാകുന്ന വസ്ത്രത്തെ പ്രതി ഉണ്ടായിരിക്കണം. ഏതുപോലെയാണോ വസ്ത്രത്തെ ധാരണ ചെയ്ത് കാര്യം ചെയ്തു, അതിനു ശേഷം ആ കാര്യം പൂര്ത്തിയായതും വസ്ത്രത്തില് നിന്ന് വേര്പെട്ടു. നടക്കുമ്പോഴും കാര്യങ്ങള് ചെയ്യുമ്പോഴും ആത്മാവിന്റേയും ശരീരത്തിന്റേയും വേറിട്ട അവസ്ഥയുടെ അനുഭവം ഉണ്ടാകണം, അപ്പോള് പറയാം നിരന്തര സഹജയോഗിയെന്ന്. ഇങ്ങനെ വേറിട്ടിരിക്കുന്ന മക്കളിലൂടെ അനേകം ആത്മാക്കള്ക്ക് ഫരിസ്ഥാ രൂപത്തിന്റേയും ഭാവിയിലെ രാജ്യ പദവിയുടേയും സാക്ഷാത്കാരം കിട്ടും. അന്തിമത്തില് ഈ സേവനത്തിലൂടെ പ്രഭാവമുണ്ടാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top