24 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 23, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- നിങ്ങള് ഇവിടെ തങ്ങളുടെ രാജ്യഭാഗ്യം ഉണ്ടാക്കാനാണ് വന്നിരിക്കുന്നത്, എത്രത്തോളം ഓര്മ്മയിലിരിക്കുന്നുവോ, പഠിത്തത്തില് ശ്രദ്ധിക്കുന്നുവോ അത്രയും ഭാഗ്യം ശ്രേഷ്ഠമായിക്കൊണ്ടിരിക്കും.

ചോദ്യം: -

സംഗമത്തില് ഏത് ശ്രീമത്ത് പാലിച്ചാണ് 21 ജന്മത്തേയ്ക്ക് തന്റെ ഭാഗ്യത്തെ ശ്രേഷ്ഠമാക്കുന്നത്?

ഉത്തരം:-

സംഗമത്തില് ബാബയുടെ ശ്രീമത്താണ്- മധുരമായ കുട്ടികളെ, നിര്വ്വികാരിയാകൂ, ദേഹിയഭിമാനിയാകുന്നതിനുള്ള പുരുഷാര്ത്ഥം പൂര്ണ്ണമായും ചെയ്യൂ. ഒരിക്കലും ഒരു പാപ കര്മ്മവും ചെയ്യരുത്, എങ്കില് 21 ജന്മത്തേക്ക് ശ്രേഷ്ഠ ഭാഗ്യം ഉണ്ടാകും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭാഗ്യം ഉണര്ത്തി വന്നിരിക്കുന്നു..

ഓം ശാന്തി. മധുര മധുരമായ കുട്ടികള് ഈ ഗീതം കേട്ടു. ഇപ്പോള് ഈ രണ്ട് വരികളുടെ അര്ത്ഥം മനസ്സിലാക്കിയവര് കൈ പൊക്കൂ? ഇത് ആരാണ് പറഞ്ഞത്- ഭാഗ്യം ഉണര്ത്തി വന്നിരിക്കുന്നുവെന്ന്? ആത്മാവാണ് പറഞ്ഞത്. സര്വ്വരുടെയും ആത്മാവ് പറയുന്നു- ഞാന് ഭാഗ്യം ഉണര്ത്തി വന്നിരിക്കുന്നു എന്ന്. ഏത് ഭാഗ്യം? പുതിയ ലോകത്തിലേക്ക് പോകുന്നതിനുള്ള ഭാഗ്യം. പുതിയ ലോകമാണ് സ്വര്ഗ്ഗം. ഈ പഴയ ലോകം നരകമാണ്. ഇത് സര്വ്വാത്മാക്കളും പറയുന്നു. ആത്മാവിന് തീര്ച്ചയായും ശരീരം വേണം, എന്നാലെ സംസാരിക്കാന് സാധിക്കൂ. ജീവാത്മാക്കള് പറയുന്നു- ഞങ്ങള് സ്ക്കൂളില് വന്നിരിക്കുന്നത് ഭാഗ്യത്തെ ഉണര്ത്തുന്നതിനാണ്. പഠിപ്പിക്കുന്നത് ആരാണ്? ജ്ഞാനസാഗരനായ ശിവബാബ. മനുഷ്യരെ ദേവത അഥവാ പതിതരെ പാവനം, നരകവാസികളെ സ്വര്ഗ്ഗവാസികളാക്കുന്നത് ഒരേയൊരു ബാബയാണ്. ഈ നരകത്തിന് തീ പിടിക്കണം. നമ്മള് പരിധിയില്ലാത്ത അച്ഛന്റെയടുത്താണ് വന്നിരിക്കുന്നത് എന്ന് ലോകത്തില് മറ്റൊരു സ്ക്കൂളിലും കുട്ടികള്ക്ക് പറയാന് സാധിക്കില്ല. ഞാന് തന്നെയാണ് നിങ്ങളുടെ അച്ഛനും, ടീച്ചറും, സത്ഗുരുവുമെന്ന് ബാബയ്ക്കല്ലാതെ മറ്റൊരാള്ക്കും പറയാന് സാധിക്കില്ല. ഈ ബ്രഹ്മാവിന് പോലും പറയാന് സാധിക്കില്ല. ഒരേയൊരു ശിവബാബ തന്നെയാണ് പറയുന്നത്- ഞാന് സര്വ്വരുടെയും അച്ഛന്, ടീച്ചര്, ഗുരുവാണ് എന്ന്. ബാബ തന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്. അതിനാല് കുട്ടികള് ഇപ്പോള് ഭാഗ്യത്തെയുണ്ടാക്കണം. കുട്ടികള് പറയുന്നു ഞങ്ങള് വന്നിരിക്കുന്നത് പുതിയ ലോകത്തിന്റെ രാജധാനിയുടെ ഭാഗ്യത്തെ ഉണ്ടാക്കുന്നതിനാണ്. നമുക്കറിയാം ഈ പഴയ ലോകം നശിക്കണം. ബാബ വന്ന് പുതിയ ലോകം സ്ഥാപിക്കുന്നു. നിങ്ങള് 21 ജന്മങ്ങളുടെ രാജ്യഭാഗ്യം നേടുന്നതിനുള്ള പഠിത്തമാണ് പഠിക്കുന്നത്. അര്ത്ഥം നിങ്ങള് രാജപദവിയുടെ ഭാഗ്യത്തെ ഉണ്ടാക്കുന്നു. ഇവിടെ രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നു. ഈ ഗീതം ആ നാടകം രചിക്കുന്നവര് ഉണ്ടാക്കിയിട്ടുള്ളതാണ്, എന്നാല് പിന്നീട് ഇതിന്റെ അര്ത്ഥം മനസ്സിലാക്കി തരുന്നു. ബാബ സര്വ്വ വേദ ശാസ്ത്രങ്ങളുടെ സാരം മനസ്സിലാക്കി തരുന്നതുപോലെ. ഈ സമയത്ത് മുഴുവന് ലോകത്തിലുമുള്ളത് ഭക്തിയാണ്. സത്യയുഗത്തില് ഭക്തി,ക്ഷേത്രങ്ങള് ഒന്നും ഉണ്ടായിരിക്കില്ല. നിങ്ങള് അര കല്പം ഭക്തി ചെയ്തു, ഇപ്പോള് ഭഗവാനെ ലഭിച്ചു. ആദ്യമാദ്യം ഭാരതത്തില് ഈ ദേവീ ദേവതമാരുടെ രാജ്യമായിരുന്നു, പിന്നെ 84 ജന്മങ്ങളെടുത്ത് ഭാഗ്യം മോശമായി. ഇപ്പോള് വീണ്ടും ഭാഗ്യത്തെ ശ്രേഷ്ഠമാക്കുന്നു. ബാബ വന്നിരിക്കുന്നത് തന്നെ ഭാഗ്യത്തെ ഉണ്ടാക്കിക്കുന്നതിനാണ്. കുട്ടികളോട് പറയുന്നു-എന്നെ ഓര്മ്മിക്കൂവെന്ന്. നിങ്ങള് വളരെ പാപാത്മാവായി തീര്ന്നു. ആദ്യം ഭക്തി ചെയ്യുന്നത് ശിവബാബയുടേതാണ്, അതാണ് അവ്യഭിചാരി ഭക്തി. പിന്നീട് ഭക്തി പോലും വ്യഭിചാരിയായി മാറുന്നു. അതുകൊണ്ട് കുട്ടികള്ക്ക് ആദ്യം ഈ നിശ്ചയം ഉണ്ടായിരിക്കണം- ആരെയാണൊ ഭഗവാന് എന്നു വിളിക്കുന്നത്, ആ ശക്തിയാണ് എന്നെ പഠിപ്പിക്കുന്നത്. ഭഗവാന് ശരീരമില്ല, ഈ ശരീരത്തില് പ്രവേശിച്ച് സംസാരിക്കുന്നു. നിങ്ങളുടെ ആത്മാവ് ഈ ശരീരത്തില് വരുന്നതിലൂടെ സംസാരിക്കുന്നതുപോലെ. ചിലപ്പോള് മനുഷ്യര് മരിച്ച് കഴിഞ്ഞ് ശ്മശാനത്തില് കൊണ്ട് പോകുന്ന വഴിയില് സംസാരിക്കാന് തുടങ്ങുന്നു. ആ ആത്മാവ് പോയിട്ട് വന്നു എന്ന് പറയില്ല. ആത്മാവ് തീര്ത്തും സൂക്ഷ്മല്ലേ? അപ്പോള് എവിടെയോ മറഞ്ഞിരുന്നു. അബോധാവസ്ഥയില് പോയി എന്നു പറയാം, ആര്ക്കും അറിയാന് സാധിക്കുന്നില്ല. ഇങ്ങനെയും ഇടയ്ക്ക് സംഭവിക്കാറുണ്ട്. ചിതയില് നിന്ന് പോലും എഴുന്നേല്ക്കാറുണ്ട്. ഇവിടെ എന്ത് സംഭവിക്കുന്നു? ആത്മാവ് എവിടെയോ മറഞ്ഞു പോയി. പിന്നെ വീണ്ടും തന്റെ യഥാസ്ഥാനത്ത് തിരിച്ച് വരുന്നു. ആത്മാവ് പോയിയെങ്കില് ശരീരം ജഢമായി തീരുന്നു. ആത്മാക്കളുടെ ദേശമാണ് പരംധാമം. നിങ്ങള്ക്കറിയാം നമ്മള് ആ ദേശത്തിലാണ് നിവസിച്ചിരുന്നത്. ആദ്യം നമ്മള് ആത്മാക്കള് വീട്ടില് നിന്നും വന്നത് സത്യയുഗത്തിലാണ്. ദേവീ ദേവതമാരായിരുന്ന ഭാരതവാസികള് തന്നെയായിരിക്കും വരിക. വാസ്തവത്തില് ഏതേത് ധര്മ്മം സ്ഥാപിക്കപ്പെടുന്നുവൊ അത് അവസാനം വരെ നിലനില്ക്കുന്നു. ബുദ്ധ ധര്മ്മവും, ക്രിസ്ത്യന് ധര്മ്മവും ഇപ്പോള് ഉണ്ട്. കേവലം ദേവി ദേവതാ ധര്മ്മത്തിലുള്ളവര്, രാജ്യം ഭരിച്ചിരുന്നവര്, അവരുടെ പേര് തന്നെ അപ്രത്യക്ഷമായി. ദേവീ ദേവതാ ധര്മ്മത്തിലേതാണെന്ന് പറയുന്നവര് ആരുമില്ല.

ബാബ മനസ്സിലാക്കി തരുന്നു, ഭാരതവാസികള് തന്റെ ധര്മ്മത്തെ മറന്നു പോയി, നമ്മുടെ ഗൃഹസ്ഥ ധര്മ്മം പവിത്രമായിരുന്നു. സമ്പൂര്ണ്ണ നിര്വ്വികാരി, മഹാരാജാ മഹാറാണിയുടെ രാജ്യമായിരുന്നു. അവരെയാണ് പറയുന്നത് ഭഗവതി ലക്ഷ്മി, ഭഗവാന് നാരായണന്. വാസ്തവത്തില് ഭഗവാന് ഒന്നാണ്, ഭഗവാനെ തന്നെയാണ് ജ്ഞാനസാഗരന് എന്നു പറയുന്നത്. ഈ ലക്ഷ്മീ നാരായണന് ജ്ഞാനമേയില്ല. ജ്ഞാനസാഗരന് ഒരേയൊരു ശിവബാബയാണ്. ബാബ നിങ്ങള്ക്ക് ജ്ഞാനം നല്കി കൊണ്ടിരിക്കുന്നു. നിങ്ങള് ഇപ്പോള് പഠിച്ചു കൊണ്ടിരിക്കുകയാണ്, ഈ പഠിത്തം അവിടെയെത്തുമ്പോള് മറന്നുപോകും. ഇപ്പോള് നിങ്ങള് ഓരോരുത്തരും മനസ്സിലാക്കുന്നുണ്ട് നമ്മുടെ ആത്മാവില് 84 ജന്മങ്ങളുടെ റിക്കാര്ഡ് അടങ്ങിയിട്ടുണ്ട്. ആത്മാവ് ഇപ്പോള് ജ്ഞാനം പ്രാപ്തമാക്കികൊണ്ടിരിക്കുന്നു. പിന്നീട് സത്യയുഗത്തില് തന്റെ രാജ്യഭാഗ്യം പ്രാപ്തമാക്കും. നിങ്ങള് പറയും നാം 84ന്റെ ചക്രത്തില് വരുന്നുവെന്ന്. ഇപ്പോള് ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നേടികൊണ്ടിരിക്കുന്നു. ഓരോരുത്തരും ആ പിതാവില് നിന്ന് അവരവരുടെ പുരുഷാര്ത്ഥത്തിനനുസരിച്ച് തന്നെയാണ് സമ്പത്തെടുക്കുന്നത്, എന്നാല് ഇതില് ഒന്നും പങ്കിടാന് സാധിക്കില്ല. അജ്ഞാനകാലത്ത് പങ്കിടുമായിരുന്നു. പരിധിയില്ലാത്ത ബാബ പറയുന്നു- ഞാന് വൈകുണ്ഠം സ്ഥാപിക്കുന്നു. അവിടെ ഉയര്ന്ന പദവി നേടുക, ഇത് നിങ്ങളുടെ പുരുഷാര്ത്ഥത്തിന്റെ ആധാരത്തിലാണ്. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും വികര്മ്മം ഭസ്മമാകും. പവിത്രമായി തീരും. സ്വര്ണ്ണം തീയ്യില് ഇടുമ്പോള് അതിന്റെ അഴുക്കില്ലാതായി സത്യമായ സ്വര്ണ്ണമായി മാറുന്നു. ഈ ആത്മാവും സത്യമായ സ്വര്ണ്ണമായിരുന്നു, ഇവിടെ പാര്ട്ടഭിനയിക്കാനാണ് വരുന്നത്. ആദ്യം സ്വര്ണ്ണിമ യുഗം, പിന്നെ വെള്ളി കലരുന്നു. ആത്മാവ് കുറച്ച് അപവിത്രമായി തീരുന്നു, പിന്നെ കുറേശെയായി അധ:പതിക്കുന്നു. വീട് ആദ്യം പുതിയതായിരിക്കും, പിന്നെ പതുക്കെ പഴയതായി മാറുന്നു. 100 വര്ഷങ്ങള്ക്ക് ശേഷം പറയും പഴയതായിയെന്ന്. അതേപോലെ ലോകവും പുതിയതും പഴയതുമായികൊണ്ടിരിക്കുന്നു. ഇന്നേയ്ക്ക് 5000 വര്ഷങ്ങള്ക്കു മുമ്പ് ആദ്യം പുതിയതായിരുന്നു, ദേവീ ദേവതമാരുടെ രാജ്യമായിരുന്നു- അതിപ്പോള് എവിടെ പോയി? 84 ജന്മങ്ങള് എടുത്തെടുത്ത് പഴയതായി തീര്ന്നു. ആത്മാവും അഴുക്കായി, ശരീരവും അഴുക്കായി. വെളുപ്പില് നിന്നും കറുത്തു പോയി. കൃഷ്ണനെയും കറുപ്പും വെളുപ്പുമായി കാണിക്കുന്നില്ലേ. കാല് നരകത്തിന്റെ നേര്ക്കും മുഖം സ്വര്ഗ്ഗത്തിന്റെ നേര്ക്കും കാണിക്കണം. നിങ്ങളും ആ കുലത്തിലേതാണ്. നിങ്ങളുടെയും കാല് നരകത്തിന്റെ നേര്ക്കും മുഖം സ്വര്ഗ്ഗത്തിന്റെ നേര്ക്കുമാണ്. ഇപ്പോള് നിങ്ങള് ആദ്യം നിര്വ്വാണധാമില് പോയി പിന്നീട് സ്വര്ഗ്ഗത്തില് വരും. കലിയുഗത്തിനു തീ പിടിക്കും. പെരുമഴ പെയ്യും, തീ പിടിക്കും, ഭൂമികുലുക്കം ഉണ്ടാകും. പതിത ആത്മാക്കള് സര്വ്വരും കര്മ്മകണക്ക് തീര്ത്ത് വീട്ടിലേക്ക് പോകും. ബാക്കി കുറച്ച് പേര് അവശേഷിക്കും. പവിത്രമായ ആത്മാക്കള് വന്നു കൊണ്ടിരിക്കും. ഇപ്പോള് സര്വ്വരും മുള്ളുകള്ക്ക് സമാനമാണ്. കാമ വികാരത്തില് പോകുക എന്നുള്ളത് മുള്ളേല്പിക്കുന്നതിന് സമാനമാണ്. ഇവിടെ ബാബ പറയുന്നത് സമ്പൂര്ണ്ണ നിര്വ്വികാരിയാകണമെന്നാണ്. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കുന്നുവെങ്കില് ഞാന് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കാം, നിങ്ങള് പവിത്രമായി തീരും. നിങ്ങള് പാവനമായിരുന്നപ്പോള് ഗൃഹസ്ഥ വ്യവഹാരവും പവിത്രമായിരുന്നു. ഇപ്പോള് നിങ്ങള് പതിതമായപ്പോള് ഗൃഹസ്ഥവും അപവിത്രവും വികാരിയുമായി തീര്ന്നു. സത്യയുഗത്തില് വ്യവഹാരത്തിലും ജോലിയിലും സത്യതയുണ്ടായിരിക്കും. അവിടെ കള്ളം പറയേണ്ട ആവശ്യമേയില്ല, വളരെ പൈസ സമ്പാദിക്കുന്നതിനുള്ള ലോഭം ഉണ്ടാകുമ്പോഴാണ് കള്ളം പറയുന്നത്. അവിടെ അളവറ്റ പൈസ ലഭിക്കുന്നു. ധാന്യങ്ങള്ക്ക് വിലയില്ല. അവിടെ ദരിദ്രരേയില്ല, നന്നായി പരുഷാര്ത്ഥം ചെയ്യുന്നവര് മഹാരാജാവായി തീരുന്നു. അവര്ക്ക് രത്നങ്ങളുടെയും വജ്രങ്ങളുടെയും കൊട്ടാരം ലഭിക്കുന്നു. പൂര്ണ്ണമായും പുരുഷാര്ത്ഥം ചെയ്യുന്നില്ലായെങ്കില് പ്രജയാകേണ്ടി വരും. രാജാ റാണി പിന്നെ അവരുടെ വംശവും ഉണ്ടാകുന്നില്ലേ. പ്രജകളില് പോലും നമ്പറനുസരിച്ച് സമ്പന്നരും ദരിദ്രരുമായ പ്രജകള് ഉണ്ടാകുന്നു. അവിടെ എല്ലാവരും പവിത്രമായിരിക്കും. രാജാ റാണി, മന്ത്രി എല്ലാം ഒന്നായിരിക്കും. രാജാവില് രാജ്യം ഭരിക്കുവാനുള്ള ശക്തിയുണ്ടായിരിക്കും. ബാബ നമുക്ക് മനസ്സിലാക്കി തരുന്നത് പോലെ കുട്ടികളും മനസ്സിലാക്കി കൊടുക്കണം. നമ്മള് ഭാരതവാസികള് ദേവീ ദേവതമാരായിരുന്നു. സത്യയുഗത്തില് നമ്മുടെ രാജ്യമായിരുന്നു. ഗൃഹസ്ഥ വ്യവഹാരത്തില് നമ്മള് പവിത്രമായിരുന്നു, സ്വര്ഗ്ഗവാസിയായിരുന്നു, പിന്നീട് പതിതമായി നരകവാസിയായി തീര്ന്നു, ഇപ്പോള് വീണ്ടും സ്വര്ഗ്ഗവാസിയായി മാറുന്നു. ഈ കളി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ഒരു ജന്മത്തിലൂടെ സ്വര്ഗ്ഗവാസിയായി തീരുന്നു, നരകവാസിയാകുന്നതിന് 84 ജന്മങ്ങളെടുക്കേണ്ടി വരുന്നു. ഏണിപ്പടിയുടെ ചിത്രത്തില് വളരെ വ്യക്തമായി കാണിച്ചിട്ടുണ്ട്. സ്വര്ഗ്ഗത്തില് പോയി രാജ്യം ഭരിക്കും എന്ന സ്മൃതി നിങ്ങളുടെ ബുദ്ധിയില് ഉണ്ട്. ഇപ്പോള് ബാബയില് നിന്നും സമ്പത്ത് നേടി കൊണ്ടിരിക്കുന്നു. ബാബ തന്നെയാണ് സത്യം കേള്പ്പിച്ച് നരനില് നിന്നും നാരായണനാക്കുന്നത്. മനുഷ്യര് കേള്ക്കുന്ന സത്യ നാരായണ കഥയിലൂടെ ആരും നരനില് നിന്നും നാരായണനാകുന്നില്ല. അപ്പോള് അത് അസത്യമായ കഥയായില്ലേ? നിങ്ങള് ഇവിടെയിരിക്കുന്നത് തന്നെ നരനില് നിന്നും നാരായണനാകുന്നതിനാണ്. പവിത്രമാകൂ, എന്നെ ഓര്മ്മിക്കൂ എന്ന് അവര് ഒരിക്കലും പറയുന്നില്ല. സത്യ നാരായണ കഥ പൗര്ണ്ണമി നാളിലാണ് കേള്പ്പിക്കുന്നത്. ഇപ്പോള് 16 കലകളുള്ള ചന്ദ്രനെയാണ് പൗര്ണ്ണമി എന്നു പറയുന്നത്. പിന്നീട് കലകള് കുറഞ്ഞ് കുറഞ്ഞ് ഒരു നേര്വരയായി അവശേഷിക്കുമ്പോള് അതിനെ അമാവാസിയെന്നു പറയുന്നു. അമാവാസി അര്ത്ഥം അന്ധകാരം നിറഞ്ഞ രാത്രി. സത്യ ത്രേതായുഗത്തെ പകലെന്നും, ദ്വാപര കലിയുഗത്തെ രാത്രിയെന്നും പറയുന്നു. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ശിവബാബയാണ് നമ്മെ പഠിപ്പിക്കുന്നത്. ബാബ അച്ഛനും ടീച്ചറും ഗുരുവുമാണ്. ബ്രഹ്മാവില് പ്രവേശിച്ച് ആത്മാക്കളെ പഠിപ്പിക്കുന്നു.

ബാബ പറയുന്നു- ഏതു പോലെ ബ്രഹ്മാവിന്റെ ആത്മാവ് ഭ്രുകുടി മദ്ധ്യത്തില് നിവസിക്കുന്നു, ഞാനും വന്ന് ഇവിടെയാണ് വസിക്കുന്നത്. നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നു. നിങ്ങള് ആദ്യം പാവനമായിരുന്നു പിന്നെ പതിതമായി. ഇപ്പോള് എന്നെ ഓര്മ്മിക്കൂ, പവിത്രമാകാതെ തിരികെ വീട്ടിലേക്ക് പോകാന് സാധിക്കില്ല. പവിത്രമായാലേ പറക്കാന് സാധിക്കൂ. സര്വ്വരും വിളിക്കുന്നുണ്ട്- ഹേ പതിത പാവനാ വരൂ, പാവനമാക്കൂ, എങ്കിലേ എനിക്ക് പറക്കാന് സാധിക്കുകയുള്ളു. തന്റെ വീടായ മുക്തിധാമിലേക്ക് പോകണം. അതാണ് നമ്മള് ആത്മാക്കളുടെ വീട്. പതിതര്ക്ക് വീട്ടിലേക്ക് പോകാന് സാധിക്കില്ല. നല്ല രീതിയില് ശിക്ഷണങ്ങളെ ധാരണ ചെയ്യുന്നവരാണ് വേഗം സ്വര്ഗ്ഗത്തില് പോകുന്നത്, ഇല്ലായെങ്കില് വൈകി പോകേണ്ടി വരും. പുതിയ വീട്ടില് പോകണ്ടേ? പുതിയ വീട്ടില് താമസിക്കാനല്ലേ രസമുള്ളത്. ആദ്യം ആദ്യം സത്യയുഗത്തില് വരണം. മമ്മാ ബാബ സത്യയുഗത്തില് പോകുന്നുണ്ട്, പിന്നെ നമ്മള് എന്തിന് വൈകി പോകണം. നിങ്ങളും ബ്രഹ്മാവിനെ അനുകരിക്കൂ. ബാബയെ ഓര്മ്മിച്ചു കൊണ്ടിരിക്കൂ. ഏതെങ്കിലും കാര്യത്തില് പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കില് ശിവബാബയോട് ചോദിക്കൂ. ശ്രീമത്തിലൂടെ തന്നെയാണ് ശ്രേഷ്ഠമാകുന്നത്. പഴയ ലോകത്തില് 5 വികാരങ്ങളാകുന്ന രാവണന്റെ നിര്ദ്ദേശമനുസരിച്ച് നടന്നു വന്നു. ആദ്യം ആദ്യം വരുന്നത് ദേഹാഭിമാനമാണ്. ഇപ്പോള് നിങ്ങള് കുട്ടികള് ദേഹീയഭിമാനിയാകണം. ഞാന് ആത്മാവ് പരംധാം നിവാസിയാണ്, അതിനെ തന്നെയാണ് ശാന്തിധാമം എന്നു പറയുന്നത്. ഇങ്ങനെയുള്ള കാര്യങ്ങള് വേറെയാര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്, നിങ്ങളുടെ ആത്മാവ് ഈ കര്മ്മേന്ദ്രിയങ്ങളിലുടെ കേള്ക്കുന്നു, സത്യയുഗത്തില് ശരീരത്തിന് ഒരിക്കലും രോഗം ഉണ്ടാകുന്നില്ല. ഇവിടെയാണെങ്കില് ഇരുന്ന ഇരുപ്പില് തന്നെ അകാല മൃത്യു ഉണ്ടാകുന്നു. സത്യയുഗത്തില് ഇങ്ങനെയുള്ള കാര്യങ്ങളെയില്ല, അതിനെയാണ് പറയുന്നത് സ്വര്ഗ്ഗം. പിന്നെ നമ്മള് പുനര്ജന്മം എടുത്ത് 84 ജന്മത്തിന്റെ ചക്രം പൂര്ത്തിയാക്കി, ബാബ വന്ന് സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിന് നമ്മെ യോഗ്യരാക്കുന്നു. ഇപ്പോള് നിങ്ങള് പുതിയ ലോകത്തിലേക്ക് പോകുന്നതിന് യോഗ്യരായി. ഇത് നരകമാണ്. ഇവിടെ നിങ്ങള് വന്നിരിക്കുന്നത് നരകവാസിയില് നിന്നും സ്വര്ഗ്ഗവാസിയാകുന്നതിനുള്ള ഭാഗ്യത്തെയുണ്ടാക്കുന്നതിനാണ്. പറയാറുണ്ട്- ഞാന് ശിവബാബയുടെയടുത്ത് വന്നിരിക്കുന്നത് ഭാഗ്യത്തെയുണ്ടാക്കാനാണ് എന്ന്. കല്പ കല്പം ഓരോ 5000 വര്ഷങ്ങള്ക്ക് ശേഷം നമ്മള് ഭാഗ്യത്തെയുണ്ടാക്കുന്നു. നമ്മള് സ്വര്ഗ്ഗവാസിയായി മാറുന്നു, പിന്നീട് രാവണ രാജ്യം ആരംഭിക്കുന്നതിലൂടെ വികാരിയായി തീരുന്നു. ഇപ്പോള് സര്വ്വരും വികാരി പതിതരാണ്, അപ്പോഴാണ് ബാബ വന്ന് പുതിയ ലോകം സ്ഥാപിക്കുന്നത്. പുതിയ ലോകത്തില് കേവലം നിങ്ങള് കുട്ടികളെ ഉണ്ടാകുകയുള്ളു. ബാക്കി സര്വ്വരും ശാന്തിധാമിലേക്ക് പോകും. മുകളില് ആത്മാക്കളുടെ വൃക്ഷമാണുള്ളത്. ഓരോ ആത്മാവും അവരവരുടെ സമയമാകുമ്പോള് സൃഷ്ടിയിലേയ്ക്ക് വരും. നമ്മുടെ രാജ്യം വരുമ്പോള് അവിടെ വേറെ ധര്മ്മങ്ങളിലുള്ളവര് ഉണ്ടാകുകയില്ല. പിന്നീട് ദ്വാപരയുഗത്തില് രാവണരാജ്യം ആരംഭിക്കും. ഈ കാര്യങ്ങളെല്ലാം നല്ല രീതിയില് ധാരണ ചെയ്യണം. ഇവിടെ നരകവാസിയില് നിന്നും സ്വര്ഗ്ഗവാസിയാകണം. നരകവാസി മനുഷ്യരെ അസുരനെന്നും, സ്വര്ഗ്ഗവാസി മനുഷ്യരെ ദേവതയെന്നും പറയുന്നു. ഇപ്പോള് സര്വ്വരും ആസൂരീയ സ്വഭാവമുള്ളവരാണ്. ഇപ്പോള് ബാബ പുരുഷാര്ത്ഥം ചെയ്യിപ്പിക്കുകയാണ്. ബാബ പറയുന്നു- പവിത്രമാകൂ. ഏതൊരു കാര്യവും ബാബയോട് ചോദിച്ച് ചെയ്യൂ. ചിലര് ചോദിക്കുന്നുണ്ട്- ബാബാ, ജോലിയില് കളളം പറയേണ്ടി വരുന്നു, കളളം പറഞ്ഞാല് അത് പാപമാകും. അവര് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് പാപം ഭസ്മമാകും. ഇന്നത്തെ ലോകത്തില് സര്വ്വരും പാപം ചെയ്തുകൊണ്ടിരിക്കുന്നു. എത്ര കൈക്കൂലി മേടിക്കുന്നു. ഈ പ്രദര്ശനിയുടെ ചിത്രങ്ങള് പടങ്ങളാണ്, ഇങ്ങനെയുള്ള പടങ്ങള് വേറെയെങ്ങും ഉണ്ടാകില്ല. ഇത് കണ്ട് അനുകരിച്ച് ഉണ്ടാക്കിയാലും, അതിന്റെ അര്ത്ഥമൊന്നും മനസ്സിലാക്കാന് സാധിക്കില്ല. പ്രദര്ശിനി, മേളയില് നിറയെ പേര് വരുന്നുണ്ട്. അവരോട് പറയാറുണ്ട്- 7 ദിവസത്തെ ക്ലാസ്സ് കേള്ക്കൂ, എങ്കില് നിങ്ങള്ക്ക് സ്വര്ഗ്ഗവാസിയാകുന്നതിനുള്ള യോഗ്യത നേടാം. ഇപ്പോള് നരകവാസിയാണ്, ഏണിപ്പടിയുടെ ചിത്രത്തില് നോക്കൂ എത്ര വ്യക്തമാണ്. ഇതാണ് പതിത ലോകം, പാവന ലോകം മുകളില് കാണാം.

ഇപ്പോള് നിങ്ങള് കുട്ടികള് ശിവബാബയോട് പ്രതിജ്ഞ ചെയ്യുന്നുണ്ട് ഞാന് തീര്ച്ചയായും നരകവാസിയില് നിന്നും സ്വര്ഗ്ഗവാസിയായി മാറും. ഇപ്പോള് നിങ്ങള് ശിവാലയത്തിലേക്ക് പോകുന്നതിന് തയ്യാറായി കൊണ്ടിരിക്കുന്നു, അതിനാല് ഒരിക്കലും വികാരത്തില് പോകരുത്. മായയുടെ കൊടുങ്കാറ്റ് നിറയെ വരും, പക്ഷെ പതിതമാകരുത്. പതിതമാകുന്നതിലൂടെ അത് വളരെ വലിയ തെറ്റായി തീരുന്നു, പിന്നെ ധര്മ്മരാജന്റെ വളരെ ശിക്ഷ അനുഭവിക്കേണ്ടി വരും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. മനുഷ്യനില് നിന്നും ദേവതയാകുന്നതിന് എന്തെല്ലാം ആസൂരീയ സ്വഭാവങ്ങളുണ്ടോ, കള്ളം പറയുന്ന ശീലം, ഇതിനെയെല്ലാം ഉപേക്ഷിക്കണം. ദൈവീക സ്വഭാവം ധാരണ ചെയ്യണം.

2. വീട്ടിലേക്ക് പോകുന്നതിന് തീര്ച്ചയായും പാവനമാകണം. മായയുടെ കൊടുങ്കാറ്റ് വന്നാലും കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരിക്കലും ഒരു വികര്മ്മവും ചെയ്യരുത്.

വരദാനം:-

സമ്പൂര്ണ്ണ വിശ്വസ്തര് എന്ന് അവരെയാണ് പറയുക ആരുടെയാണോ സങ്കല്പത്തിലും സ്വപ്നത്തിലും പോലും ബാബയും, ബാബയുടെ കര്ത്തവ്യവും ബാബയുടെ മഹിമയും ബാബയുടെ ജ്ഞാനവുമല്ലാതെ മറ്റൊന്നും തന്നെ കാണപ്പെടാത്തത്. ഒരു ബാബ രണ്ടാമതാരുമില്ല…. ബുദ്ധിയുടെ ലഹരി സദാ ഒരു സംഗത്തിലിരിക്കുകയാണെങ്കില് അനേകം കൂട്ടുകെട്ടിന്റെ നിറം പിടിക്കുകയില്ല. അതിനാല് ആദ്യത്തെ പ്രതിജ്ഞയാണ് – മറ്റ് കൂട്ടുകെട്ടുകള് ഉപേക്ഷിച്ച് ഒന്നുമായി കൂട്ടുകൂടൂ- ഈ പ്രതിജ്ഞ നിറവേറ്റുക അര്ത്ഥം സമ്പൂര്ണ്ണ വിശ്വസ്തരായി മാറുക.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top