29 April 2021 Malayalam Murli Today – Brahma Kumaris

April 28, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - പാവനമായി മാറുകയാണെങ്കില് ആത്മീയസേവനത്തിനു യോഗ്യമായിമാറും. ദേഹി അഭിമാനി കുട്ടികള് ആത്മീയയാത്രയില് കഴിയും മറ്റുള്ളവരെയും ഈ യാത്ര ചെയ്യിക്കും.

ചോദ്യം: -

സംഗമയുഗത്തില് നിങ്ങള് കുട്ടികള് ഏതൊരു സമ്പാദ്യമാണോ ചെയ്യുന്നത്, ഇതു തന്നെയാണ് സത്യമായ സമ്പാദ്യം – എങ്ങനെ?

ഉത്തരം:-

ഇപ്പോഴുള്ള സമ്പാദ്യമെന്താണോ അത് 21 ജന്മം വരെയ്ക്കും നിലനില്ക്കുന്നു. ഇതിനൊരിക്കലും നാശം സംഭവിക്കുകയില്ല. ജ്ഞാനം കേള്ക്കുക, കേള്പ്പിക്കുക, ഓര്മ്മിക്കുക, ഓര്മ്മിപ്പിക്കുക, ഇതാണ് സത്യം സത്യമായ സമ്പാദ്യം. ഇത് സത്യം സത്യമായ ബാബ മാത്രമാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ഇങ്ങനെയുള്ള സമ്പാദ്യം മുഴുവന് കല്പ്പത്തിലും മറ്റാര്ക്കും ചെയ്യാന് സാധിക്കുകയില്ല. മറ്റൊരു സമ്പാദ്യവും കൂടെ വരികയില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നമുക്ക് ആ വഴികളിലൂടെ നടക്കണം….

ഓംശാന്തി. ഭക്തിമാര്ഗത്തിലാണെങ്കില് കുട്ടികള് വളരെയധികം കഷ്ടങ്ങള് അനുഭവിച്ചിട്ടുണ്ട്. ഭക്തിമാര്ഗത്തിലും വളരെയധികം പേര് ഭാവനയോടുകൂടി യാത്ര ചെയ്യാന് പോകാറുണ്ട്. രാമായണം മുതലായവ കേള്ക്കുന്നുണ്ട്. ഇങ്ങനെ പ്രേമത്തോടുകൂടിയിരുന്ന് കഥകളെല്ലാം കേള്ക്കുമായിരുന്നു. ഒപ്പം കഥകേട്ട് കരയുകയും ചെയ്തിട്ടുണ്ടായിരുന്നു. നമ്മുടെ ഭഗവാന്റെ സീതാദേവിയെ രാവണന് കട്ടുകൊണ്ടുപോയി. പിന്നീട് കേള്ക്കുന്ന സമയത്തിരുന്ന് കരയുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ കെട്ടു കഥകളാണ്. ഇതിലൂടെ പ്രയോജനമൊന്നും ഉണ്ടാകുന്നില്ല. അല്ലയോ പതിതപാവനാ വരൂ എന്നു പറഞ്ഞ് വിളിക്കാറുണ്ട്. വന്ന് ഞങ്ങള് ദു:ഖീ ആത്മാക്കളെ സുഖികളാക്കിമാറ്റൂ…. എന്നാല് ആത്മാവാണ് ദു:ഖിയാണെന്ന് മനസ്സിലാക്കുന്നില്ല. എന്തുകൊണ്ടെന്നാല് അവര് ആത്മാക്കളെ നിര്ലേപമെന്നാണ് പറയുന്നത്. ആത്മാവ് സുഖ ദുഃഖത്തില് നിന്നും വേറിട്ടതാണെന്ന് ചിന്തിക്കുന്നു. ഇത് എന്തുകൊണ്ടാണ് പറയുന്നത്. എന്തുകൊണ്ടെന്നാല് അവര് മനസ്സിലാക്കുന്നതിതാണ് പരമാത്മാവ് സുഖ ദുഖത്തില് നിന്നും വേറിട്ടതാണ്. കുട്ടികള് പിന്നെ എങ്ങനെയാണ് സുഖ ദു:ഖത്തിലേക്ക് വരുന്നത്. ഈ എല്ലാകാര്യങ്ങളും ഇപ്പോള് നിങ്ങള് കുട്ടികളെ മനസ്സിലാക്കി. ഈ ജ്ഞാനമാര്ഗത്തിലും ചിലപ്പോള് ഗ്രഹപ്പിഴകളെല്ലാം ഉണ്ടാകും. ഇടയ്ക്ക് എന്തെങ്കിലുമൊക്കെ സംഭവിക്കും. ചിലപ്പോള് സന്തോഷം നിറഞ്ഞ മുഖമായിരിക്കും. ചിലപ്പോള് വാടിത്തളര്ന്ന മുഖമായിരിക്കും. മായയുടെ യുദ്ധം കാരണമാണ് ഇങ്ങനെയുണ്ടാകുന്നത്. മായയോട് തന്നെ വിജയം നേടണം. എപ്പോള് മോഹാലസ്യപ്പെടുന്നുവോ അപ്പോള് സഞ്ജീവനി മരുന്ന് നല്കുന്നു- മന്മനാഭവ. ഭക്തീമാര്ഗത്തിലും അന്ധവിശ്വാസം ധാരാളമാണ്. ദേവതകളുടെ മൂര്ത്തിയെ എത്ര നന്നായി അലങ്കരിക്കുന്നു, എത്ര നല്ല ആഭരണങ്ങള് അണിയിക്കുന്നു. ഈ ആഭരണങ്ങളെല്ലാം ധനികരുടെ സമ്പാദ്യമാണ്. ധനികരുടെ സമ്പത്ത് പിന്നീട് പൂജാരിയുടെയും സൂക്ഷിപ്പുകാരുടെയു മായിമാറുന്നു. ഇപ്പോള് ഒന്നും തന്നെയില്ല. ചൈതന്യരൂപത്തിലും അണിയുന്നുണ്ട്, ജഡരൂപത്തിലും അണിയുന്നു. ഇപ്പോള് ആഭരണമില്ല, പൂര്ണ്ണമായും സാധാരണമായിമാറി. ബാബ പറയുന്നു, ഞാന് സാധാരണ ശരീരത്തിലേക്കാണ് വരുന്നത്. ഏതെങ്കിലും രാജപദവിയുടെ പ്രൗഢിയൊന്നുമില്ല, എന്നാല് ചില സന്യാസിമാര്ക്ക് പോലും വളരെ പ്രൗഢിയുണ്ടാകാറുണ്ട്. ഇപ്പോള് നിങ്ങള് മനസ്സിലാക്കിക്കഴിഞ്ഞു സത്യയുഗത്തില് നമ്മള് ആത്മാക്കള് എങ്ങനെയാണ് പവിത്രമായി കഴിഞ്ഞിരുന്നത്. നമ്മുടെ ശരീരവും പവിത്രമായിരുന്നു. ശരീരത്തെയും വളരെ നന്നായി അലങ്കരിച്ചിരുന്നു. വളരെ ഭംഗിയുള്ളവര്ക്ക് അണിഞ്ഞൊരുങ്ങാനുള്ള ലഹരിയുണ്ടായിരിക്കും. നിങ്ങളും അതിമനോഹരമായിരുന്നു. അപ്പോള് വളരെ നല്ല നല്ല ആഭരണങ്ങള് അണിഞ്ഞിരുന്നു. വജ്രത്തിന്റെ വലിയ മാല അണിഞ്ഞിരുന്നു. ഇവിടെയുള്ള ഓരോ വസ്തുക്കളും കറുത്തതാണ്. നോക്കൂ ഇവിടെ പശുക്കള് പോലും കറുത്തുപോയിരിക്കുന്നു. ബാബ ശ്രീനാഥക്ഷേത്രത്തില് പോയിരുന്നപ്പോള് അവിടെ നല്ല നല്ല പശുക്കള് ഉണ്ടായിരുന്നു. കൃഷ്ണന്റെ പശുവിനെ വളരെ നന്നായിക്കാണിക്കുന്നുണ്ട്. ഇവിടെ നോക്കൂ ചിലതെല്ലാം എങ്ങനെയാണ് ഇരിക്കുന്നത്. എന്തുകൊണ്ടെന്നാല് കലിയുഗമാണ്. ഇങ്ങനെയുള്ള പശുക്കള് അവിടെ ഉണ്ടാകുകയില്ല. നിങ്ങള് കുട്ടികളാണ് വിശ്വത്തിന്റെ അധികാരികളായിമാറുന്നത്. നിങ്ങളുടെ അലങ്കാരങ്ങളെല്ലാം അവിടെ വളരെ സുന്ദരമായിരിക്കും. ചിന്തിച്ചു നോക്കൂ, തീര്ച്ചയായും പശുക്കളെല്ലാം ഉണ്ടായിരിക്കണം. അവിടെയുള്ള പശുക്കളുടെ ചാണകം പോലും എങ്ങനെയുള്ളതായിരിക്കും. എത്രയധികം ശക്തി ഉണ്ടായിരിക്കും.. മണ്ണില് വളമാകും. വളമായി വളരെയധികം ധാന്യം ഉല്പ്പാദിപ്പിക്കപ്പെടും. അവിടെയുള്ള എല്ലാ വസ്തുക്കളും വളരെ ശക്തി നിറഞ്ഞതായിരിക്കും. ഇവിടെയുള്ള ഒരു വസ്തുവിലും ശക്തിയില്ല. ഓരോ വസ്തുക്കളും പൂര്ണ്ണമായും ശക്തിഹീനമായിപ്പോയി. പെണ്കുട്ടികള് സൂക്ഷ്മവതനത്തില് പോകാറുണ്ടായിരുന്നു. എത്ര നല്ല നല്ല വലിയ പഴങ്ങളാണ് കഴിച്ചിരുന്നത്. പഴച്ചാറുകളെല്ലാം കുടിച്ചിരുന്നു. ഇതെല്ലാം സാക്ഷാത്ക്കാരം ചെയ്യിച്ചിരുന്നു. തോട്ടക്കാരന് അവിടെ എങ്ങനെയെല്ലാമാണ് പഴങ്ങള് മുറിച്ചു തന്നിട്ടുണ്ടായിരുന്നത്, സൂക്ഷ്മവതനത്തില് പഴങ്ങള് മുതലായവയൊന്നും ഉണ്ടാകുന്നില്ല. ഇത് സാക്ഷാത്ക്കാരം കിട്ടുന്നതാണ്. വൈകുണ്ഠം വീണ്ടും ഇവിടെയാണ് ഉണ്ടാവുക. വൈകുണ്ഠം മുകളിലാണെന്ന് മനുഷ്യര് മനസ്സിലാക്കുന്നു. വൈകുണ്ഠം സൂക്ഷ്മവതനത്തില് ഉണ്ടാവുകയില്ല, മൂലവതനത്തിലും ഉണ്ടാവുകയില്ല. ഇവിടെ തന്നെയാണ് ഉണ്ടാകുന്നത്. ഇവിടെ പെണ്കുട്ടികള് എന്തെല്ലാമാണോ സാക്ഷാത്ക്കാരം ചെയ്തിട്ടുള്ളത് അതെല്ലാം ഈ കണ്ണുകള്കൊണ്ട് വീണ്ടും കാണും. പദവി എങ്ങനെയുള്ളതാണോ വസ്തുക്കളും അതുപോലെ തന്നെയുണ്ടായിരിക്കും. രാജാക്കന്മാരുടെ കൊട്ടാരം നോക്കൂ, എത്ര നല്ലതാണ്. ജയ്പൂരിലും വളരെ നല്ല നല്ല കൊട്ടാരങ്ങളെല്ലാം ഉണ്ടാക്കിയിട്ടുണ്ട്. കേവലം കൊട്ടാരം കാണുന്നതിന് മനുഷ്യര് പോകുന്നുണ്ട്. അവിടെ ടിക്കറ്റും വെയ്ക്കാറുണ്ട്. പ്രത്യേകിച്ച് കൊട്ടാരം കാണുന്നതിനാണ് ടിക്കറ്റ് വെയ്ക്കുന്നത്. അവിടെയുള്ളവര് മറ്റൊരു കൊട്ടാരത്തിലാണ് താമസിക്കുന്നത് അതും ഇപ്പോഴത്തെ കലിയുഗത്തില്. ഇത് പതിതലോകമാണ് ഒരാളും ഒരല്പ്പം പോലും സ്വയത്തെ പതിതമാണെന്ന് മനസ്സിലാക്കുന്നില്ല. നമ്മള് പതിതമായിരുന്നു എന്ന് നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നുണ്ട്. നമ്മള് പതിതരായിരുന്നു ഒന്നിനും കൊള്ളാത്തവരായിരുന്നു, വീണ്ടും നാം വെളുത്തവരായി മാറും. സത്യയുഗം ഒന്നാം തരം തന്നെയായിരുന്നു. ഇവിടെയും അമേരിക്കയിലും മറ്റും ഒന്നാംതരം കൊട്ടാരങ്ങളെല്ലാം ഉണ്ട്. എന്നാല് സത്യയുഗത്തെ താരതമ്യം ചെയ്യുമ്പോള് ഇതൊന്നും ഒന്നും തന്നെയല്ല. എന്തുകൊണ്ടെന്നാല് ഇതെല്ലാം അല്പ്പകാലസുഖം നല്കുന്നവയാണ്. അവിടെ ഒന്നാംതരം കൊട്ടാരങ്ങള് ഉണ്ടായിരിക്കും. ഒന്നാം തരം പശുക്കളും ഉണ്ടായിരിക്കും. ഇവിടെയും ഗോപാലന്മാരുണ്ട്. കൃഷ്ണനെയും ഗോപാലന് എന്നല്ലേ പറയാറുള്ളത്. ഇവിടെയും പശുക്കളെ സംരക്ഷിക്കുന്നവര് ഞങ്ങള് ഗോപാലകരാണ്, ശ്രീകൃഷ്ണന്റെ വംശാവലിയാണ് എന്നാണ് പറയാറുള്ളത്. വാസ്തവത്തില് കൃഷ്ണന്റെ വംശാവലി എന്നു പറയുകയില്ല. കൃഷ്ണന്റെ രാജധാനിയിലേത് എന്നു പറയാം. ധനവാന്മാരുടെ പക്കല് പശുക്കള് ഉണ്ടെങ്കില് അവയെ സംരക്ഷിക്കുന്നതിനുവേണ്ടി ഗോപാലകരും ഉണ്ടാകും. ഗോപാലന് എന്ന പേര് സത്യയുഗത്തിലേതാണ്. ഇന്നലത്തെ കാര്യമാണ്. ഇന്നലെ നമ്മള് ആദിസനാതന ദേവീദേവതാധര്മ്മത്തിലേതായിരുന്നു. പിന്നീട് പതിതമായി മാറി. അപ്പോള് സ്വയത്തെ ഹിന്ദു എന്ന് പറയാന് ആരംഭിച്ചു. അതിനാല് നിങ്ങള് ആദി സനാതന ദേവീ-ദേവതാ ധര്മ്മത്തിലെയാണോ അതോ ഹിന്ദു ധര്മ്മത്തിലെയാണോ എന്ന് ചോദിക്കൂ? ഇന്നത്തെ കാലത്ത് എല്ലാവരും ഹിന്ദു എന്നാണ് എഴുതാറുള്ളത്. ഹിന്ദു ധര്മ്മം ആരാണ് സ്ഥാപിച്ചത്? ദേവീ-ദേവതാ ധര്മ്മം ആരാണ് സ്ഥാപിച്ചത്. ഇതാര്ക്കും അറിയുകയില്ല. ബാബ ഈ ചോദ്യം ചോദിക്കുകയാണ് പറയൂ-ആദി സനാതന ദേവീ- ദേവതാ ധര്മ്മം ആരാണ് സ്ഥാപിച്ചത്. ശിവബാബ ബ്രഹ്മാവിലൂടെ ചെയ്തുകൊണ്ടിരിക്കുകയാണ്. രാമന്റെ അഥവാ ശിവബാബയുടെ ശ്രീമതത്തിലൂടെ ദേവീ-ദേവതാ ധര്മ്മം സ്ഥാപിച്ചുകൊണ്ടി രിക്കുകയാണ്. പിന്നീട് രാവണരാജ്യം ആരംഭിച്ചു, വികാരങ്ങളിലേക്ക് പോയി. ഭക്തിമാര്ഗ്ഗം ആരംഭിച്ചപ്പോഴാണ് ഹിന്ദു എന്ന് പറയാന് തുടങ്ങിയത്. ഇപ്പോള് സ്വയത്തെ ഒരാള്ക്കും ദേവത എന്ന് പറയാന് സാധിക്കില്ല. രാവണനാണ് വികാരിയാക്കി മാറ്റിയത്. ബാബ വന്ന് നിര്വ്വികാരിയാക്കി മാറ്റുന്നു. നിങ്ങള് ഈശ്വരീയ മതത്തിലൂടെ ദേവതയായി മാറുന്നു. ബാബ വന്നാണ് നിങ്ങള് ബ്രാഹ്മണരെ ദേവതയാക്കി മാറ്റുന്നത്. ഏണിപ്പടി എങ്ങനെയാണ് ഇറങ്ങുന്നത് എന്ന് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് സംഖ്യാക്രമമനുസരിച്ചാണ് ഇരിക്കുന്നത്. നിങ്ങള്ക്കറിയാം മറ്റെല്ലാ മനുഷ്യരും ആസുരീയ മതപ്രകാരം നടന്നുകൊണ്ടിരിക്കുന്നവരാണ്. നിങ്ങള് ഈശ്വരീയ മതപ്രകാരം നടക്കുന്നവരാണ്. രാവണന്റെ മതത്തിലൂടെ ഏണിപ്പടി ഇറങ്ങി വന്നു. 84 ജന്മങ്ങള്ക്കു ശേഷം പിന്നീട് ആദ്യ നമ്പറില് ജന്മമുണ്ടാകും. ഈശ്വരീയ ബുദ്ധിയിലൂടെ നിങ്ങള് മുഴുവന് സൃഷ്ടിയുടെയും ആദി മദ്ധ്യ അന്ത്യത്തെ അറിഞ്ഞു കഴിഞ്ഞു. നിങ്ങളുടെ ഈ ജീവിതം വളരെ അമൂല്യമാണ്. ഇത് വളരെ സമര്ത്ഥമായതാണ്. ഇപ്പോഴാണ് ബാബ വന്ന് നമ്മളെ ഇത്രയും പാവനമാക്കി മാറ്റുന്നത്. ഈ ആത്മീയ സേവനത്തിന് യോഗ്യരാക്കി മാറ്റുന്നത്. ലോകത്തിലുള്ളവര് ഭൗതീക സാമൂഹിക സേവകരാണ്. അവര് ദേഹാഭിമാനത്തില് ഇരിക്കുന്നു. നിങ്ങള് ദേഹീയഭിമാനികളാണ്. ആത്മാക്കളെ ആത്മീയ യാത്രയില് കൂട്ടിക്കൊണ്ടുപോവുകയാണ്. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള് സതോപ്രധാനമായിരുന്നു. ഇപ്പോള് തമോപ്രധാനമായി മാറി. സതോപ്രധാനത്തെ പാവനമെന്നും തമോപ്രധാനത്തെ പതിതമെന്നും പറയുന്നു. ആത്മാവില് തന്നെയാണ് കറ പിടിച്ചിരിക്കുന്നത്. ആത്മാവിനു തന്നെ സതോപ്രധാനമായി മാറണം. എത്രത്തോളം ഓര്മ്മയില് ഇരിക്കുന്നുവോ അത്രത്തോളം പവിത്രമായി മാറും. ഇല്ലെങ്കില് പവിത്രത കുറഞ്ഞു പോകും. പാപാത്തിന്റെ ഭാരം തലയില് വരും. ആത്മാക്കള് എല്ലാം പവിത്രമായി മാറും. പിന്നീട് ഓരോരുത്തരുടെയും പാര്ട്ട് വ്യത്യസ്ഥമായി മാറും. എല്ലാവര്ക്കും ഓരേപോലെ പാര്ട്ടുണ്ടാവുക അത് സാധ്യമല്ല. ഏറ്റവും ഉയര്ന്നത് ബാബയുടെ പാര്ട്ടാണ്. പിന്നീട് ബ്രഹ്മാവിനും സരസ്വതിക്കും എത്ര പാര്ട്ടാണ് ഉള്ളത്. ആരാണോ സ്ഥാപന ചെയ്യുന്നത് അവര് തന്നെയാണ് പാലനയും ചെയ്യുന്നത്. വലിയ പാര്ട്ട് ബാബയുടേതാണ്. ആദ്യം ശിവബാബ പിന്നീട് ബ്രഹ്മാവും സരസ്വതിയും. ഇവര് പുനര്ജന്മത്തിലേക്ക് വരുന്നു. ശങ്കരന് കേവലം സൂക്ഷ്രൂപത്തെ ധാരണ ചെയ്യുന്നു. ശങ്കരന് ഏതെങ്കിലും ശരീരത്തെ ലോണാക്കി എടുക്കുക അങ്ങനെയല്ല. കൃഷ്ണന് തന്റേതായ ശരീരമുണ്ട്. ഇവിടെ കേവലം ശിവബാബയാണ് ശരീരത്തെ ലോണെടുക്കുന്നത്. പതിത ശരീരം പതിത ലോകത്തില് വന്ന് സേവനം ചെയ്യുന്നു. മുക്തി ജീവന്മുക്തിയിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി വന്നിരിക്കുകയാണ്. ആദ്യം മുക്തിയിലേക്ക് പോകണം. നോളേജ്ഫുള് ഒരേ ഒരു പതിത പാവനനാണ്. ബാബയെ തന്നെയാണ് ശിവബാബ എന്ന് പറയുന്നത്. ശങ്കരനെ ബാബ എന്ന പറയുന്നത് ശോഭനീയമല്ല. ശിവബാബ എന്ന അക്ഷരം വളരെ മധുരമാണ്. ശിവന് എരിക്കിന് പൂവ് മുതലായ എന്തെല്ലാമാണ് അര്പ്പിക്കുന്നത്. ചിലര് പാലും അഭിഷേകം ചെയ്യാറുണ്ട്.

ബാബ കുട്ടികള്ക്ക് അനേക പ്രകാരത്തില് മനസ്സിലാക്കി തരുന്നുണ്ട്. മുഴുവന് ആധാരവും യോഗത്തിലാണ്. ഇത് ബാബ കുട്ടികള്ക്കു വേണ്ടി മനസ്സിലാക്കി തരികയാണ്. യോഗത്തിലൂടെ മാത്രമേ വികര്മ്മം വിനാശമാവുകയുള്ളൂ. യോഗം ചെയ്യുന്നവര്ക്ക് ജ്ഞാത്തിന്റെ ധാരണയും നന്നായി ഉണ്ടായിരിക്കും. തന്നില് ധാരണ നടന്നുകൊണ്ടിരിക്കും, എന്തുകൊണ്ടെന്നാല് പിന്നീട് കേള്പ്പിക്കേണ്ടതായുമുണ്ട്. ഇത് ഒരു പുതിയ കാര്യമാണ്. ഭഗവാന് ആരെയാണോ നേരിട്ട് കേള്പ്പിച്ചത് അവര് തന്നെയാണ് കേള്ക്കുന്നത്. പിന്നീട് ഈ ജ്ഞാനം ഉണ്ടായിരിക്കുകയില്ല. ഇപ്പോള് എന്താണോ ബാബ നിങ്ങളെ കേള്പ്പിക്കുന്നത്. അതാണ് നിങ്ങള് കേള്ക്കുന്നത്. ധാരണയുണ്ടകുന്നു പിന്നീട് പ്രാലബ്ധത്തിന്റെ പാര്ട്ട് അഭിനയിക്കണം. ഇപ്പോഴാണ് ജ്ഞാനം കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്യുന്നത്. സത്യയുഗത്തില് ഈ പാര്ട്ട് ഉണ്ടായിരിക്കുകയില്ല. അവിടെ പ്രാപ്തിയുടെ പാര്ട്ടാണ്. മനുഷ്യര് വക്കീലാകാന് പഠിക്കുന്നു, പിന്നീട് വക്കീലായി സമ്പാദിക്കുന്നു. ഇത് എത്ര വലിയ സമ്പാദ്യമാണെന്ന് ലോകത്തിലുള്ളവര്ക്ക് അറിയുന്നില്ല. നിങ്ങള്ക്കറിയാം സത്യമായ ബാബ നമുക്ക് സത്യമായ സമ്പാദ്യം ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരിക്കലും നാശം സംഭവിക്കുകയില്ല. ഇപ്പോള് നിങ്ങള് സത്യത്തിന്റെ സമ്പാദ്യം ചെയ്തുകൊണ്ടിരിക്കൂ. അത് പിന്നീട് 21 ജന്മം കൂടെയുണ്ടാകും. ലോകത്തിലെ സമ്പാദ്യം കൂടെ വരുകയില്ല. ഇത് കൂടെ വരുന്നതാണെങ്കില് ഇങ്ങനെയുള്ള സമ്പാദ്യത്തെ കൂടെ കൊണ്ടുപോകണമല്ലോ. ഈ കാര്യങ്ങള് നിങ്ങളിലല്ലാതെ വേറെ ഒരാളുടെ ബുദ്ധിയിലും ഇരിക്കുകയില്ല. നിങ്ങളില് നിന്നും ഇടക്കിടെ ചില തെറ്റുകളെല്ലാം സംഭവിക്കാറുണ്ട്. ബാബയേയും സമ്പത്തിനെയും മറക്കരുത്. കാര്യം ഒന്നു തന്നെ , ബാബയെ ഓര്മ്മിക്കൂ. ഏത് ബാബയില് നിന്നാണോ 21 ജന്മത്തേക്കുള്ള സമ്പത്ത് ലഭിക്കുന്നത്, 21 ജന്മം നിരോഗിയായ ശരീരവും ലഭിക്കും. വൃദ്ധരാകുന്നതുവരെ അകാലമൃത്യു ഉണ്ടാവുകയില്ല. കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടാ യിരിക്കണം. ബാബയുടെ ഓര്മ്മയാണ് മുഖ്യമായത്. ഇതില് തന്നെയാണ് മായ വിഘ്നമുണ്ടാക്കുന്നത്. കൊടുങ്കാറ്റ് കൊണ്ടുവരുന്നു. അനേക പ്രകാരത്തിലുള്ള കൊടുങ്കാറ്റ് കൊണ്ടു വരുന്നു. നിങ്ങള് പറയും ബാബയെ ഓര്മ്മിക്കാന് . എന്നാല് ഓര്മ്മിക്കാന് സാധിക്കില്ല. ഓര്മ്മയില് തന്നെയാണ് ധാരാളം പേര് തോറ്റുപോകുന്നത്. ധാരാളം പേരില് യോഗത്തിന്റെ കുറവുണ്ട്. എത്രത്തോളം സാധിക്കുന്നുവോ യോഗത്തില് ഉറച്ചിരിക്കണം. ബാക്കി ബീജത്തിന്റെയും വൃക്ഷത്തിന്റെയും ജ്ഞാനം വലിയ കാര്യമൊന്നുമല്ല. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ. എന്നെ ഓര്മ്മിക്കുന്നതിലൂടെയും അറിയുന്നതിലൂടെയും എല്ലാം അറിയാന് സാധിക്കും. ഓര്മ്മയില് തന്നെയാണ് എല്ലാം അടങ്ങിയിട്ടുള്ളത്. മധുരമായ ബാബ, ശിവബാബയെ ഓര്മ്മിക്കണം. ഉയര്ന്നതിലും ഉയര്ന്നതാണ് ഭഗവാന് ,ശ്രേഷ്ഠരിലും ശ്രേഷ്ഠം ഭഗവാനാണ്. 21 ജന്മത്തേക്കു വേണ്ടി ഉയര്ന്നതിലും ഉയര്ന്ന സമ്പത്ത് നല്കുന്നു. സദാ സുഖിയും അമരനുമാക്കി മാറ്റുന്നു. നിങ്ങള് അമരപുരിയുടെ അധികാരിയായാണ് മാറുന്നത്. അതിനാല് ഇങ്ങനെയുള്ള ബാബയെ വളരെ നന്നായി ഓര്മ്മിക്കണം. ഓര്മ്മിക്കുന്നില്ലെങ്കില് ബാക്കിയെല്ലാം ഓര്മ്മവരും.ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഈ ഈശ്വരീയ ജീവിതം വളരെ-വളരെ അമൂല്യമാണ്. ഈ ജീവിതത്തില് ആത്മാവിനെയും ശരീരത്തെയും രണ്ടിനേയും പാവനമാക്കി മാറ്റണം. ആത്മീയ യാത്രയില് കഴിഞ്ഞ് മറ്റുള്ളവരെയും ഈ യാത്ര പഠിപ്പിക്കണം.

2) എത്രത്തോളം സാധിക്കുന്നുവോ സത്യമായ സമ്പാദ്യത്തില് മുഴുകിയിരിക്കണം. നിരോഗിയായി മാറുന്നതിനുവേണ്ടി ഓര്മ്മയില് ഉറച്ചിരിക്കണം.

വരദാനം:-

മാസ്റ്റര് നോളജ്ഫുളാകുന്നവരില് ഒരു പ്രകാരത്തിലുമുള്ള അറിവില്ലായ്മയും ഉണ്ടായിരിക്കില്ല, ഈ കാര്യം എനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞ് അര്ക്ക് ഒരിക്കലും തന്നെ മുക്തമാകാന് സാധിക്കില്ല. ജ്ഞാന സ്വരൂപ കുട്ടികളില് ഒരു പ്രകാരത്തിലുമുള്ള അജ്ഞാനവും ഉണ്ടായിരിക്കില്ല അതുപോലെ ആരാണോ യോഗയുക്തരായിട്ടുള്ളത് അവര്ക്ക് എല്ലാം മുന്പേ തന്നെ അറിയുന്നത് പോലെ അനുഭവമാകുന്നു. അവര്ക്കിത് അറിയാം, മായയുടെ കിലുക്കവും തിളക്കവും ഒട്ടും കുറവല്ല. മായയും വളരെ പ്രഭാവശാലിയാണ്, അതിനാല് അതില് നിന്ന് സംരക്ഷിക്കപ്പെട്ട് കഴിയണം. ആരാണോ എല്ലാ രൂപത്തിലും മായയുടെ ജ്ഞാനത്തെ മനസ്സിലാക്കിയത് അവര് തോല്വി അനുഭവിക്കുക അസംഭവ്യമാണ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top